IPL 2026: വിമർശകർക്ക് ഞാൻ എന്തിന് മറുപടി പറയണം? എന്റെ ലക്ഷ്യം അത് മാത്രമാണ്; തോൽവിക്ക് പിന്നാലെ റിയാൻ പരാ​ഗ്

1 month ago 7

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam2 May 2026, 9:53 americium IST

IPL 2026: രാജസ്ഥാൻ റോയൽസ് നായകനായ റിയാൻ പരാ​ഗ് ഡ്രസിങ് റൂമിലിരുന്ന് പുകവലിച്ചത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ നടന്ന മത്സരത്തിൽ രാജസ്ഥാൻ ഡൽഹിയോട് തോറ്റുവെന്നതാണ് എടുത്തു പറയേണ്ടത്

ഹൈലൈറ്റ്:

  • റിയാൻ പരാഗ് അർധ സെഞ്ചുറിയോടെ തിളങ്ങി
  • രാജസ്ഥാന് തട്ടകത്തിൽ തോൽവി
  • പുകവലിച്ച പരാഗിന് 25 ലക്ഷം പിഴ ശിക്ഷ ലഭിച്ചിരുന്നു
riyan paragറിയാൻ പരാഗ്
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ 43ാം മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഡൽഹി ക്യാപിറ്റൽസിനോട് തോറ്റിരിക്കുകയാണ്. സ്വന്തം തട്ടകത്തിൽ 225 റൺസെടുത്തും രാജസ്ഥാനെ അനായാസം ഡൽഹി കീഴടക്കിയെന്നതാണ് എടുത്തു പറയേണ്ടത്. 10 മത്സരത്തിൽ നിന്ന് 12 പോയിന്റുള്ള രാജസ്ഥാൻ നിലവിൽ നാലാം സ്ഥാനത്തുണ്ടെങ്കിലും ഡൽഹിയോടേറ്റ തോൽവി തിരിച്ചടിയായി മാറാനുള്ള സാധ്യതകളേറെയാണ്.ഇന്നലെ ഡൽഹിക്കെതിരേ രാജസ്ഥാൻ ഇറങ്ങുമ്പോൾ റിയാൻ പരാഗിന്റെ ബാറ്റിങ് പ്രകടനത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കിയിരുന്നത്. കഴിഞ്ഞ മത്സരത്തിനിടെ ഡ്രസിങ് റൂമിലിരുന്ന് പുകവലിച്ച പരാഗ് വിവാദം സൃഷ്ടിച്ചിരുന്നു. പരാഗിന് 25 ലക്ഷം പിഴ ശിക്ഷയും ബിസിസി ഐ വിധിച്ചിരുന്നു. 50 പന്തിൽ 90 റൺസോടെ പരാഗ് ഡൽഹിക്കെതിരേ അർധ സെഞ്ചുറി പ്രകടനം നടത്തി കെെയടി നേടിയെങ്കിലും ടീമിന് വിജയം നേടിക്കൊടുക്കാനായില്ല.

സഞ്ജു സാംസണ് ഹാപ്പി ന്യൂസ്, ഏകദിന ടീമിലേക്ക് തിരിച്ചെത്തും?


ഇപ്പോഴിതാ ഡൽഹിയോട് തോറ്റതിന് പിന്നാലെ വിമർശനം ഉയർത്തിയവർക്ക് മറുപടി നൽകിയിരിക്കുകയാണ് റിയാൻ പരാഗ്. വിമർശകരോട് മറുപടി പറയേണ്ട കാര്യം തനിക്കുണ്ടെന്ന് തോന്നുന്നില്ലെന്നാണ് പരാഗ് പറഞ്ഞത്. 'ഒരു വിമർശകരോടും ഞാൻ മറുപടി പറയേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. പക്ഷെ ഈ ദിവസത്തിന്റെ അവസാനം ടീമിന് രണ്ട് പോയിന്റ് നേടിക്കൊടുക്കുക എന്നതാണ് എന്റെ ജോലി.

ഞങ്ങൾ തോറ്റ ശേഷം ടീം സ്കോർ ഉയർന്നതായാലും ഞാൻ അർധ സെഞ്ചുറി നേടിയിട്ടും എന്ത് കാര്യമാണുള്ളത്. ഭേദപ്പെട്ട സ്കോർ തന്നെയാണ് ഞങ്ങൾ നേടിയത്. 200ന് മുകളിൽ സ്കോർ ഈ പിച്ചിൽ മികച്ചതായിരുന്നു. എന്നാൽ മധ്യ ഓവറുകളിൽ പ്രതീക്ഷിച്ചപോലെ റൺസുയർത്താനായില്ല. ബൗളർമാർ നിരവധി ബൗണ്ടറികളും വഴങ്ങി. എന്നാൽ ടീമെടുത്ത തീരുമാനങ്ങളിൽ നിരാശയില്ല' റിയാൻ പരാഗ് മത്സര ശേഷം പറഞ്ഞു.
Samayam MalayalamIPL 2026: ​ഗംഭീര പ്രകടനം, പക്ഷെ 10 റൺസിൽ പരാ​ഗിന് നഷ്ടമായത് ചരിത്ര നേട്ടം; ആ വമ്പൻ റെക്കോഡിൽ സഞ്ജു ഒറ്റക്ക് തുടരും
രാജസ്ഥാൻ റോയൽസ് ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനാണ് ഇറങ്ങിയത്. പ്രതീക്ഷിച്ച തുടക്കമല്ല ഓപ്പണർമാർ ചേർന്ന് നൽകിയത്. യശ്വസി ജയ്സ്വാൾ ആറ് റൺസെടുത്തും വെെഭവ് സൂര്യവംശി നാല് റൺസെടുത്തും പുറത്തായി. ഇതോടെ രാജസ്ഥാന്റെ തുടക്കം പാളി. ദ്രുവ് ജുറേൽ 42 റൺസെടുത്തെങ്കിലും 30 പന്ത് നേരിടേണ്ടി വന്നത്. മികച്ച സ്ട്രെെക്ക് റേറ്റിൽ കളിക്കാൻ ജുറേലിന് സാധിക്കാതെ പോയി.

അഞ്ചാം നമ്പറിൽ രവീന്ദ്ര ജഡേജയെ ഇറക്കാനുള്ള തീരുമാനം തെറ്റായി. 14 പന്തിൽ 20 റൺസാണ് ജഡേജക്ക് നേടാനായത്. ജഡേജ മെല്ലെപ്പോക്ക് നടത്തിയത് മധ്യ ഓവറുകളിലെ രാജസ്ഥാന്റെ റണ്ണൊഴുക്കിനെ ബാധിച്ചു. ശുഭം ദുബെ ആറ് പന്തിൽ ആറ് റൺസാണ് നേടിയത്. ഡൊനോവൻ ഫെരെയ്റ നടത്തിയ വെടിക്കെട്ടാണ് രാജസ്ഥാനെ 225 എന്ന സ്കോറിലേക്കെത്തിച്ചത്.

IPL 2026: സ്റ്റാർക്കിനെ നേരിടേണ്ടി വന്നില്ല, വെെഭവിനെ ക്ലീൻബൗൾഡാക്കി ജാമിസൻ; യുവതാരത്തിന്റെ ദൗർബല്യം മുതലാക്കി

ഡെത്തോവറിൽ കടന്നാക്രമിക്കാൻ ഫെരെയ്റക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. എന്തായാലും രാജസ്ഥാനെ സംബന്ധിച്ച് ഇനിയുള്ള മത്സരങ്ങൾ വളരെ നിർണ്ണായകമാണ്. തുടർ ജയങ്ങൾ നേടി പ്ലേ ഓഫ് സീറ്റുറപ്പിക്കാൻ രാജസ്ഥാന് സാധിക്കുമോയെന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. എന്തായാലും പരാഗിന് മുന്നിൽ വലിയ വെല്ലുവിളിയാണുള്ളതെന്ന് നിസംശയം പറയാം.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article