Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•11 Apr 2026, 8:03 americium IST
IPL 2026: ഇന്ത്യൻ പ്രീമിയർ ലീഗിലെ വൺ സീസൺ വണ്ടറായി താൻ മാറില്ലെന്ന് പ്രകടനം കൊണ്ട് തെളിയിക്കുകയാണ് വെെഭവ് സൂര്യവംശി. ലോകോത്തര ബൗളർമാരെപ്പോലും അനായാസം നേരിടാൻ വെെഭവിന് സാധിക്കുന്നുണ്ടെന്നതാണ് ശ്രദ്ധേയം
ഹൈലൈറ്റ്:
- വെെഭവിന് ഇന്ത്യൻ ടീമിലേക്ക് വിളി ഉടൻ
- ഐപിഎല്ലിൽ കത്തിക്കയറി വെെഭവ്
- നിലവിൽ ഓറഞ്ച് ക്യാപ്പ് വെെഭവിന്
വെെഭവ് സൂര്യവംശികെകെആറിനെ തരിപ്പണമാക്കിയ മുകുൾ ചൗധരി ആരാണ്?
ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം വെെഭവ് സൂര്യവംശി ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്കാവും ആദ്യം എത്തുക. അഫ്ഗാനിസ്ഥാനെതിരേ ഇന്ത്യ ഒരു ടെസ്റ്റ് മത്സരവും മൂന്ന് ഏകദിനവും കളിക്കുന്നുണ്ട്. ഐപിഎല്ലിന് ശേഷം നടക്കുന്ന ആദ്യ പരമ്പരയാണിത്. അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ടീമിനൊപ്പം വെെഭവ് കളിക്കാനുള്ള സാധ്യതയാണ് ഇപ്പോൾ നിലനിൽക്കുന്നത്.
വെെഭവിന് അയർലൻഡിനെതിരായ ടി20 പരമ്പരയിലും അവസരം ലഭിക്കാൻ സാധ്യത കൂടുതലാണെന്ന് പറയാം. വെെഭവിനെ പിന്തുണച്ച് ക്രിക്കറ്റിലെ പല പ്രമുഖരും ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. അനിൽ കുംബ്ലെയും ആകാശ് ചോപ്രയും റോബിൻ ഉത്തപ്പയുമെല്ലാം വെെഭവിന്റെ മികവിനെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. അവിശ്വസനീയമായ ബാറ്റിങ് എന്ന് മാത്രമെ നിലവിലെ വെെഭവിന്റെ പ്രകടനത്തെ വിശേഷിപ്പിക്കാൻ സാധിക്കൂ.
15 വയസിൽ വെെഭവിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയാൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ പല റെക്കോഡുകളും വെെഭവിന് തകർക്കാൻ സാധിക്കുമെന്നാണ് ക്രിക്കറ്റിലെ പ്രമുഖർ വിലയിരുത്തുന്നത്. അനിൽ കുംബ്ലെ പറയുന്നത് 25 വയസുവരെയുള്ള ഒരു ക്രിക്കറ്റ് താരത്തിന്റെ കരിയർ വളരെ പ്രധാനപ്പെട്ടതാണെന്നതാണ്. അവന്റെ കരിയർ ഏത് തലത്തിൽ എത്തണമെന്ന് തീരുമാനിക്കുന്നതിൽ ഈ പ്രായത്തിലെ പ്രകടനമാവും നിർണ്ണായകമാവുക.
അതുകൊണ്ടുതന്നെ 15ാം വയസിൽ ഇന്ത്യക്കായി കളിക്കാൻ ആരംഭിച്ചാൽ ക്രിക്കറ്റിലെ പല വമ്പൻ റെക്കോഡുകളും വെെഭവ് തകർക്കുമെന്നാണ് കുംബ്ലെ പറയുന്നത്. സച്ചിൻ ടെണ്ടുൽക്കർ ഇത്രയും ഉയർന്ന കരിയർ നേടിയെടുക്കാൻ കാരണം സച്ചിന് 15ാം വയസിൽ ക്രിക്കറ്റ് കരിയർ ആരംഭിക്കാൻ സാധിച്ചതാണ്. അന്നത്തെക്കാളും ബാറ്റിങ്ങിന് അനുകൂലമായ സാഹചര്യമാണ് ഇന്നുള്ളത്.
IPL 2026: വെെഭവും ജുറേലും കസറി, വിജയക്കുതിപ്പ് തുടർന്ന് രാജസ്ഥാൻ റോയൽസ്; ആർസിബിക്ക് സീസണിലെ ആദ്യ തോൽവി
ഡിആർഎസ് സാങ്കേതിക വിദ്യയടക്കം വന്നത് ബാറ്റ്സ്മാന് കൂടുതൽ ഗുണകരമാകുന്നതാണ്. അതുകൊണ്ടുതന്നെ ഇപ്പോൾ അവസരം ലഭിച്ചാൽ വെെഭവിന് സച്ചിന്റെ കൂടുതൽ റൺസ് എന്ന റെക്കോഡിനെ വരെ തകർക്കാനുള്ള അവസരം ലഭിച്ചേക്കും. ഇന്ത്യൻ ക്രിക്കറ്റിൽ സച്ചിന് ശേഷം മറ്റൊരു താരത്തിനും ഇത്രയും ചെറുപ്പത്തിൽ ഇത്തരമൊരു അവസരം ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വെെഭവിന് കാത്തിരിക്കുന്നത് സുവർണ്ണാവസരമാണ്. ഇത് മുതലാക്കാൻ വെെഭവിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.









English (US) ·