IPL 2026: വെെഭവിന് എന്ത് ജഡേജ, നെറ്റ്സിൽ തല്ലിപ്പറത്തി; കണ്ണുതള്ളി സീനിയർ സ്പിന്നർ, ഇത്തവണ യുവതാരം രണ്ടും കൽപ്പിച്ച്

3 days ago 2

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam19 Mar 2026, 4:53 p.m. IST

IPL 2026: സഞ്ജു സാംസണിന്റെ അഭാവത്തിൽ രാജസ്ഥാൻ റോയൽസ് വലിയ പ്രതീക്ഷവെക്കുന്ന താരങ്ങളിലൊരാളാണ് വെെഭവ് സൂര്യവംശി. ഓപ്പണറായി കളിക്കുന്ന വെെഭവിന്റെ പ്രകടനം രാജസ്ഥാന് നിർണ്ണായകം

ഹൈലൈറ്റ്:

  • രാജസ്ഥാനൊപ്പം മികവ് തുടരാൻ വെെഭവ്
  • വെെഭവിന്റെ സമീപകാല പ്രകടനങ്ങൾ ഗംഭീരം
  • നെറ്റ്സിൽ തകർപ്പൻ ബാറ്റിങ് പുറത്തെടുത്ത് വെെഭവ്
vaibhav suryavanshiവെെഭവ് സൂര്യവംശി(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ 28ന് ആരംഭിക്കാൻ പോവുകയാണ്. ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് എല്ലാ ടീമുകളും ഇറങ്ങുന്നത്. ഓരോ ടീമും അരയും തലയും മുറുക്കി പോരാട്ടത്തിനിറങ്ങുമ്പോൾ ഇത്തവണ തീപാറും പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ഓരോ ടീമും വലിയ പ്രതീക്ഷകളോടെ ഇറങ്ങുമ്പോൾ ആവേശം വാനോളമാണെന്ന് പറയാം. ഇത്തവണ രാജസ്ഥാൻ റോയൽസിന്റെ പ്രകടനം എല്ലാവരും ഉറ്റുനോക്കുന്നതാണ്. സഞ്ജു സാംസണിന്റെ അഭാവം രാജസ്ഥാനെ എങ്ങനെ ബാധിക്കുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാൽ സഞ്ജുവിന്റെ അഭാവം നികത്താൻ സാധിക്കുന്ന തരത്തിലാണ് വെെഭവ് സൂര്യവംശി ഇത്തവണ ശോഭിക്കാൻ തയ്യാറെടുക്കുന്നത്. സമീപകാലത്തെല്ലാം വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച വെെഭവിന് ഇത്തവണത്തെ ഐപിഎല്ലിലും ശോഭിക്കാൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ചെന്നൈയുടെ കരുത്തായി സഞ്ജു - റുതുരാജ് സഖ്യം; ഇത്തവണ കപ്പ് ഉറപ്പിക്കാമോ?


ഇപ്പോഴിതാ പ്രതീക്ഷകളുയർത്തി നെറ്റ്സിൽ വെെഭവ് സൂര്യവംശി തകർപ്പൻ പ്രകടനം കാഴ്ചവെക്കുകയാണ്. സീനിയർ സ്പിന്നറായ രവീന്ദ്ര ജഡേയെ വെെഭവ് തല്ലിപ്പറത്തുന്ന വീഡിയോ ഇപ്പോൾ വെെറലായി മാറിയിരിക്കുകയാണ്. വെെഭവിന്റെ ഷോട്ടുകൾ കണ്ട് അത്ഭുതത്തോടെ നോക്കി നിൽക്കുന്ന ജഡേജയേയും വീഡിയോയിൽ കാണാം. റൗണ്ട് ദി വിക്കറ്റിലും ഓവർ ദി വിക്കറ്റിലും ജഡേജ പന്തെറിയുമ്പോഴും വെെഭവ് അനായാസം ഷോട്ടുകൾ പായിക്കുകയാണ്.

വെെഭവ് സൂര്യവംശിയുടെ പ്രകടനം ഇത്തവണ രാജസ്ഥാന് നിർണ്ണായകമാണ്. ഓപ്പണർ റോളിൽത്തന്നെയാവും വെെഭവ് കളിക്കുകയെന്ന കാര്യം ഉറപ്പാണ്. അവസാന സീസണിൽ സെഞ്ചുറിയടക്കം നേടി വെെഭവ് ശോഭിച്ചിരുന്നു. ഈ മികവ് ഇത്തവണയും തുടരേണ്ടത് അത്യാവശ്യമാണ്. സ്ഥിരതയോടെ വെെഭവിന് തിളങ്ങാൻ സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.
Samayam MalayalamIPL 2026: ഐപിഎല്ലിലെ വമ്പന്മാർ, പക്ഷെ ഇത്തവണ സ്പിൻ കരുത്ത് ദുർബലം; ഈ ദൗർബല്യം മൂന്ന് ടീമുകൾക്ക് തിരിച്ചടിയായേക്കും
വെെഭവ് സ്പിന്നിനേയും പേസിനേയും ഒരുപോലെ നേരിടുന്ന താരമാണ്. സമീപകാലത്ത് കളിച്ച ടൂർണമെന്റുകളിലെല്ലാം വെെഭവ് ശോഭിച്ചിരുന്നു എന്നതാണ് എടുത്തു പറയേണ്ടത്. ബൗളറുടെ പേരും പ്രശസ്തിയുമൊന്നും തന്നെ ബാധിക്കില്ലെന്ന് ഇതിനോടകം താരം തെളിയിച്ചു. ഇപ്പോൾ കൂടുതൽ ആത്മവിശ്വാസത്തോടെ കളിക്കാൻ വെെഭവിന് സാധിക്കുന്നുണ്ടെന്ന് നിസംശയം പറയാം.

യശ്വസി ജയ്സ്വാളും വെെഭവ് സൂര്യവംശിയും ചേർന്ന് ഓപ്പണിങ്ങിൽ ഇറങ്ങുമ്പോൾ വെടിക്കെട്ട് പ്രകടനം തന്നെ പ്രതീക്ഷിക്കാം. രണ്ട് പേരും ചേർന്ന് പവർപ്ലേയിൽ നേടുന്ന റൺസ് രാജസ്ഥാനെ സംബന്ധിച്ച് വളരെ നിർണ്ണായകമാണെന്ന് തന്നെ പറയാം. വെെഭവ് വിജയ് ഹസാരെ ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും ഇന്ത്യ എ ടീമിനൊപ്പവുമെല്ലാം ശോഭിച്ചിരുന്നു.

IPL 2026: ഇംപാക്ട് പ്ലയറോ ഫിനിഷറോ? ധോണിയിൽ നിന്ന് സിഎസ്കെ അത്ഭുത പ്രകടനം പ്രതീക്ഷിക്കണോ? മുഹമ്മദ് കെെഫ് പറയുന്നത് ഇങ്ങനെ

വെെഭവിനെ സ്പിന്നറെന്ന നിലയിൽ കൂടി ഉപയോഗപ്പെടുത്താൻ രാജസ്ഥാൻ തയ്യാറാവുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. വെെഭവിന്റെ ഷോട്ടുകൾ കോപ്പീബുക്ക് ശെെലിക്ക് അനുസരിച്ചുള്ളതല്ലെങ്കിലും ചുരുങ്ങിയ പന്തിനുള്ളിൽ ഇംപാക്ട് സൃഷ്ടിക്കാൻ താരത്തിന് സാധിക്കുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. നെറ്റ്സിലെ വെെഭവിന്റെ പ്രകടനം ടീമിന്റെ പ്രതീക്ഷകൾ ഉയർത്തുന്നതാണ്.

ഇത്തവണത്തെ രാജസ്ഥാന്റെ ബൗളിങ് നിര അൽപ്പം ദുർബലമാണ്. ഈ ക്ഷീണം ബാറ്റിങ്ങിൽ തീർക്കാൻ രാജസ്ഥാന് സാധിക്കേണ്ടതായുണ്ട്. ഇതിന് വെെഭവ് സൂര്യവംശിയുടെ ഫോം നിർണ്ണായകമാണ്. വെെഭവിന്റെ പ്രകടനം ഇന്ത്യൻ സെലക്ടർമാരും പ്രതീക്ഷയോടെയാണ് കാണുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും മികച്ച പ്രകടനത്തോടെ വെെഭവ് ഇത്തവണത്തെ ഐപിഎല്ലിലെ താരമായി മാറുമെന്ന് തന്നെ പ്രതീക്ഷിക്കാം.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article