ഹൈലൈറ്റ്:
- ഹാട്രിക് ജയത്തോടെ രാജസ്ഥാൻ റോയൽസ്
- റിയാൻ പരാഗ് ക്യാപ്റ്റനായി മിന്നിക്കുന്നു
- കെെയടി നേടി വെെഭവ് സൂര്യവംശി
വെെഭവ് സൂര്യവംശി, ജസ്പ്രീത് ബുംറ(ഫോട്ടോസ്- Vijaya Karnataka Web)തൊട്ടതെല്ലാം പിഴച്ച് മഞ്ഞപ്പട; സഞ്ജുവും റുതുരാജുമല്ല യഥാർഥ കാരണം വെളിപ്പെടുത്തി ഇർഫാൻ പഠാൻ
നേരിട്ട ആദ്യ പന്തിൽത്തന്നെ ബുംറയെ ഗ്യാലറിയിലെത്തിക്കാൻ വെെഭവിന് സാധിച്ചു. കിടിലൻ സിക്സറോടെ സ്റ്റാർ ബൗളറെ സമ്മർദ്ദത്തിലാക്കിയ വെെഭവ് മൂന്നാം പന്തിൽ വീണ്ടും സിക്സർ ആവർത്തിച്ചു. ബുംറയുടെ ഷോർട്ട് ബോൾ, യോർക്കർ ശ്രമങ്ങളൊന്നും ബുംറക്ക് മുന്നിൽ വിലപ്പോയില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. 14 പന്തിൽ 39 റൺസാണ് 15 വയസുകാരനായ താരം അടിച്ചെടുത്തത്. ഒരു ഫോർ മാത്രം നേടിയ വെെഭവ് 5 സിക്സുകളാണ് നേടിയെടുത്തത്. 278.57 സ്ട്രെെക്ക് റേറ്റിൽ ശോഭിച്ച വെെഭവിനെ ശാർദ്ദുൽ ഠാക്കൂറാണ് പുറത്താക്കിയത്.
ബുംറയെ നേരിട്ട ആദ്യ മത്സരത്തിലൂടെത്തന്നെ പല വമ്പന്മാരുടേയും റെക്കോഡ് തിരുത്താനും വെെഭവിന് സാധിച്ചു. ഡേവിഡ് വാർണർ, ക്രിസ് ഗെയ്ൽ, മാർക്കസ് സ്റ്റോയിണിസ്, ശ്രേയസ് അയ്യർ, ശിഖർ ധവാൻ, സഞ്ജു സാംസൺ, ശുഭ്മാൻ ഗിൽ, ഗ്ലെൻ മാക്സ് വെൽ, നിക്കോളാസ് പുരാൻ, ട്രാവിസ് ഹെഡ് എന്നിവരെക്കാൾ കൂടുതൽ സിക്സുകൾ ബുംറക്കെതിരേ നേടുന്ന താരമായി മാറാൻ ഒറ്റ ഇന്നിങ്സുകൊണ്ട് വെെഭവിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.
മത്സരത്തിലൂടെ എല്ലാവരുടേയും കെെയടി നേടിയെടുക്കാൻ വെെഭവിന് സാധിച്ചു. മത്സര ശേഷം മുംബെെ ഇന്ത്യൻസ് നായകനായ ഹാർദിക് പാണ്ഡ്യ വെെഭവിന് തന്റെ ബാറ്റ് നൽകി പ്രശംസിച്ചിരുന്നു. വെെഭവിന്റെ ഈ പ്രകടനം നോക്കുമ്പോൾ വെെകാതെ ഇന്ത്യൻ ടീമിലേക്കെത്താൻ താരത്തിന് സാധിച്ചേക്കും. വരുന്ന ടി20 പരമ്പരയിലൂടെത്തന്നെ ഇന്ത്യൻ ടീമിലേക്ക് വെെഭവിന് വിളി എത്തുമോയെന്നതാണ് കണ്ടറിയേണ്ടത്.
വെെഭവ് സൂര്യവംശി നിലവിൽ രാജസ്ഥാന്റെ ഏറ്റവും വിശ്വസ്തനായ താരമായി മാറിയിരിക്കുകയാണ്. വെെഭവ് - ജയ്സ്വാൾ കൂട്ടുകെട്ട് രാജസ്ഥാന്റെ നട്ടെല്ലാണെന്ന് പറയാം. സഞ്ജു സാംസൺ ടീം വിട്ടതിന്റെ വിടവ് നികത്താൻ വെെഭവിലൂടെ ടീമിന് സാധിക്കുന്നുണ്ട്. ഒരു ബൗളറേയും ഭയക്കാതെ കളിക്കുന്നുവെന്നതാണ് വെെഭവിന്റെ സവിശേഷത.
IPL 2026: സഞ്ജുവും റുതുരാജുമല്ല, സിഎസ്കെയുടെ ശരിയായ പ്രശ്നം ആ താരം; ഹാട്രിക് തോൽവിക്ക് പിന്നാലെ ചൂണ്ടിക്കാട്ടി ഇർഫാൻ പഠാൻ
ഇന്ത്യയുടെ ടി20 ടീമിലെ എക്കാലത്തേയും മികച്ച ബാറ്റ്സ്മാനായി വെെഭവ് മാറുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കപ്പെടുന്നത്. കളിക്കുന്ന ടൂർണമെന്റുകളിലെല്ലാം ഒരുപോലെ തിളങ്ങാൻ വെെഭവിന് സാധിക്കുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. ഐപിഎല്ലിൽ താരം ഇതേ മികവ് തുടരുമെന്ന് തന്നെ കരുതാം.









English (US) ·