IPL 2026: വെെഭവ് ടീമിലെ നിർണ്ണായക താരം, അവന് രണ്ട് ഉപദേശം ഇത്തവണ നൽകിയിട്ടുണ്ട്; വെളിപ്പെടുത്തി രാജസ്ഥാൻ ക്യാപ്റ്റൻ

2 days ago 1

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam20 Mar 2026, 11:53 americium IST

IPL 2026: രാജസ്ഥാൻ റോയൽസിന് ഇത്തവണത്തെ ഐപിഎൽ അഭിമാന പ്രശ്നമാണ്. സഞ്ജു സാംസണിന്റെ അഭാവത്തിൽ കപ്പ് നേടാൻ തങ്ങൾക്ക് സാധിക്കുമോയെന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ഹൈലൈറ്റ്:

  • വെെഭവ് സൂര്യവംശി മികച്ച ഫോമിൽ
  • നെറ്റ്സിൽ തകർത്തടിച്ച് വെെഭവ്
  • രാജസ്ഥാന് പരിക്ക് തലവേദന സൃഷ്ടിക്കുന്നു
vaibhav suryavanshi, riyan paragവെെഭവ് സൂര്യവംശി, റിയാൻ പരാഗ് (Photo: ANI, Getty Images)(ഫോട്ടോസ്- ANI)

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ 28ന് ആരംഭിക്കാൻ പോവുകയാണ്. നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും മുൻ ചാമ്പ്യന്മാരായ സൺറെെസേഴ്സ് ഹെെദരാബാദും തമ്മിലുള്ള പോരാട്ടത്തോടെയാണ് ഇത്തവണത്തെ ഐപിഎൽ ആരംഭിക്കുന്നത്. പല ടീമുകൾക്കും ഈ സീസൺ അഭിമാന പോരാട്ടമാണ്. ഇതിൽ രാജസ്ഥാൻ റോയൽസും ഉൾപ്പെടും. സഞ്ജു സാംസണിന്റെ അഭാവം തങ്ങളെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കേണ്ടത് രാജസ്ഥാനെ സംബന്ധിച്ച് അത്യാവശ്യമാണ്.സഞ്ജുവിന്റെ അഭാവത്തിൽ ഇത്തവണ രാജസ്ഥാൻ വലിയ പ്രതീക്ഷവെക്കുന്ന താരമാണ് വെെഭവ് സൂര്യവംശി . യുവതാരമെന്ന നിലയിൽ വെെഭവിന്റെ പ്രകടനം രാജസ്ഥാനെ സംബന്ധിച്ച് വളരെ നിർണ്ണായകമാണ്. ഇത്തവണ വെെഭവ് ഫ്ളോപ്പായാൽ രാജസ്ഥാനെയത് പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. ഇപ്പോഴിതാ പുതിയ സീസണിന് മുമ്പ് വെെഭവിന് നൽകിയ നിർണ്ണായക ഉപദേശം വെളിപ്പെടുത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ റിയാൻ പരാഗ്.

ചെന്നൈയുടെ കരുത്തായി സഞ്ജു - റുതുരാജ് സഖ്യം; ഇത്തവണ കപ്പ് ഉറപ്പിക്കാമോ?


'ക്യാപ്റ്റനെന്ന നിലയിൽ വെെഭവിനോട് എനിക്ക് രണ്ട് കാര്യങ്ങളാണ് പറയാനുള്ളത്. അധികം വാർത്താ സമ്മേളനങ്ങൾ നടത്തരുത്. രണ്ടാമത്തെ കാര്യം മാധ്യമങ്ങളിൽ നിന്ന് അകന്ന് നിൽക്കാൻ ശ്രമിക്കണം. അവൻ ആസ്വദിച്ച് കളിക്കട്ടെ. മാധ്യമങ്ങളോടും എനിക്ക് അഭ്യർത്ഥിക്കാനുള്ളത് ഇക്കാര്യമാണ്. അവന്റെ മാനേജറെയടക്കം കണ്ട് അധികം ശല്യപ്പെടുത്തരുത്. 15 വയസ് മാത്രം പ്രായമുള്ള കുട്ടിയാണവൻ.

അവൻ ക്രിക്കറ്റ് കളിക്കട്ടെ. ഭാവിയിൽ രാജ്യത്തിന്റെ അഭിമാനമായി മാറാൻ അവന് ശേഷിയുണ്ട്. വെെഭവിനോട് അവന്റെ സ്വാഭാവിക ശെെലിയിൽ കളിക്കാനാണ് ഇപ്പോൾ നിർദേശം നൽകിയിരിക്കുന്നത്. ആദ്യ പന്ത് മുതൽ ആക്രമിക്കാനാണ് തോന്നുന്നതെങ്കിൽ അങ്ങനെ ചെയ്യുക. അതിൽ പ്രശ്നങ്ങളൊന്നും ഇല്ല. കഴിഞ്ഞ ഒരു വർഷം അവൻ ചെയ്തതുപോലെ മറ്റൊരു യുവതാരവും ചെയ്തിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല' മാധ്യമങ്ങളോട് സംസാരിക്കവെ റിയാൻ പരാഗ് പറഞ്ഞു.
Samayam Malayalamസെലക്ടർ റോളിൽ ഇനിയും തുടരണം, ആ​ഗ്രഹം വെളിപ്പെടുത്തി അജിത് അ​ഗാർക്കർ; നിലപാടെടുക്കാതെ ബിസിസി ഐ, വില്ലനാകുന്നത് ഇക്കാര്യങ്ങൾ
ഇത്തവണയും വെെഭവും യശ്വസി ജയ്സ്വാളും ചേർന്നാവും രാജസ്ഥാനായി ഓപ്പണിങ്ങിൽ കളിക്കുകയെന്ന് ടീം വ്യക്തമാക്കിക്കഴിഞ്ഞു. സ‍ഞ്ജുവിന്റെ അഭാവത്തിൽ ഈ രണ്ട് പേരുടേയും പ്രകടനം വളരെ പ്രധാനപ്പെട്ടതാണ്. ഇവർ നൽകുന്ന തുടക്കം രാജസ്ഥാന്റെ മുന്നോട്ടുള്ള കുതിപ്പിൽ നിർണ്ണായകമാവുമെന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ ഇവരിലൂന്നിയുള്ള രാജസ്ഥാന്റെ പദ്ധതികളെ പൊളിക്കാനുള്ള തന്ത്രവുമായാവും എതിരാളികൾ ഇറങ്ങുക.

രാജസ്ഥാൻ റോയൽസിന്റെ ടീം കരുത്ത് ശക്തമാണെങ്കിലും ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായി ഒരു രാജസ്ഥാൻ താരം പോലും ഇല്ലായിരുന്നു. എന്നാൽ ഇത് രാജസ്ഥാന്റെ കുറവായി കാണുന്നില്ലെന്നാണ് കുമാർ സങ്കക്കാര പറയുന്നത്. 'ഇന്ത്യ മികച്ച പ്രകടനം നടത്തി ലോകകപ്പ് നേടി. ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായ താരങ്ങളെക്കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത്. രാജസ്ഥാന് ഇത്തവണ മികച്ച ഇന്ത്യൻ താരങ്ങളുടെ കരുത്തുണ്ട്.' സങ്കക്കാര പറഞ്ഞു.

IPL 2026: സഞ്ജു വളർത്തിയ രാജസ്ഥാൻ, ഇനി ആ വിടവ് എങ്ങനെ നികത്തും? റിയാൻ പരാഗ് പറയുന്നത് ഇങ്ങനെയാണ്

രാജസ്ഥാന്റെ ടീം കരുത്ത് ഇത്തവണയും ശക്തമാണ്. ബാറ്റിങ് നിരയിൽ വലിയ ആശങ്കകളില്ല. എന്നാൽ സാം കറൻ പരിക്കേറ്റ് പുറത്തായി എന്നതാണ് റിപ്പോർട്ട്. അങ്ങനെയാണെങ്കിൽ അത് രാജസ്ഥാനെ പ്രതികൂലമായി ബാധിക്കും. അല്ലാത്ത പക്ഷം സംതുലിതമായ താരനിരയെത്തന്നെ രാജസ്ഥാന് അവകാശപ്പെടാൻ സാധിക്കും. കപ്പിലേക്കെത്താൻ രാജസ്ഥാന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article