IPL 2026: ശുഭ്മാൻ ​ഗില്ലിന് ഇന്ന് വേണ്ടത് കപ്പ്, ​ഗുജറാത്ത് ചാമ്പ്യന്മാരായൽ മൂന്ന് കാര്യം ഉറപ്പ്; സഞ്ജുവിന് വഴിമാറേണ്ടി വരുമോ?

1 day ago 1
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിന്റെ ഫെെനലിൽ ഗുജറാത്ത് ടെെറ്റൻസും ആർസിബിയും ഇന്ന് നേർക്കുനേർ ഏറ്റുമുട്ടാൻ പോവുകയാണ്. കപ്പിലേക്ക് നോട്ടമിട്ട് ഇരു ടീമുകളും പോരിനിറങ്ങുമ്പോള്‌ പോരാട്ടം തീപാറുമെന്ന കാര്യം ഉറപ്പാണ്. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദിലാണ് ഫെെനൽ പോര് നടക്കുന്നത്. ശുഭ്മാൻ ഗില്ലിനെ സംബന്ധിച്ച് ഇന്നത്തെ കിരീടം വളരെ പ്രധാനപ്പെട്ടതാണ്.

ഗില്ലിന്റെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ ഭാവി തീരുമാനിക്കുന്നതിൽ ഇന്നത്തെ ഫെെനലിന് നിർണ്ണായക സ്ഥാനമുണ്ട്. ഗുജറാത്തിനെ കപ്പടിപ്പിച്ചാൽ വലിയ നേട്ടങ്ങളാണ് ശുഭ്മാനെ കാത്തിരിക്കുന്നത്. കെെവിട്ടുപോയ പല കാര്യങ്ങളും തിരിച്ചുപിടിക്കാനുള്ള സുവർണ്ണാവസരമാണ് ഗില്ലിന് മുന്നിലുള്ളത്. രാജസ്ഥാനെതിരായ രണ്ടാം ക്വാളിഫയറിൽ സെഞ്ചുറിയടക്കം നേടി മിന്നും ഫോമിലെത്തുന്ന ഗില്ലിന് ഗുജറാത്തിനെ കപ്പടിപ്പിക്കാൻ സാധിച്ചാൽ കാത്തിരിക്കുന്ന നേട്ടങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

15 വയസ്സ് മാത്രം പ്രായമുള്ള താരം സാധ്യമാകുന്നതെല്ലാം ചെയ്താണ് ഈ സീസൺ അവസാനിപ്പിച്ചത്


ഒന്നാമത്തെ കാര്യം ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്താം എന്നതാണ്. ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീം നായകനായ ശുഭ്മാൻ ഗില്ലിന് നിലവിൽ ടി20 ടീമിൽ സ്ഥാനമില്ല. കഴിഞ്ഞ ടി20 ലോകകപ്പിന് മുമ്പാണ് ഗില്ലിനെ തഴഞ്ഞ് സഞ്ജു സാംസണെ ഇന്ത്യ ഓപ്പണർ റോളിലേക്ക് കൊണ്ടുവരുന്നത്. എന്നാൽ ഇത്തവണത്തെ ഐപിഎല്ലിൽ മിന്നും ഫോമിൽ കളിക്കുന്ന ഗില്ലിനെ ഇതിനോടകം ടീമിലേക്ക് തിരിച്ചുവിളിക്കുന്ന കാര്യം ഇന്ത്യയുടെ പരിഗണനയിലാണ്.

ഗുജറാത്തിനെ കപ്പിലേക്കെത്തിക്കാൻ സാധിച്ചാൽ തീർച്ചയായും ഗില്ലിന് ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്താൻ സാധിക്കും. സ്ഥിരതകൊണ്ട് വിസ്മയിപ്പിക്കുന്ന ഗില്ലിന് ഇത്തവണത്തെ ഐപിഎല്ലിൽ ഗുജറാത്തിനെ കപ്പിലേക്കെത്തിക്കാനായാൽ കരുത്തോടെ ടി20 ടീമിലേക്ക് തിരിച്ചുവരവ് സാധ്യമാകും.
Samayam MalayalamIPL 2026: ഈ സൂപ്പർ താരങ്ങൾ ലേലത്തിലെത്തിയേക്കും, ഋഷഭ് മുതൽ ഹാർദിക് വരെ; കൂടുതൽ പ്രതിഫലം വാങ്ങുക ആരായിരിക്കും?
രണ്ടാമത്തെ കാര്യം മൂന്ന് ഫോർമാറ്റിലും ക്യാപ്റ്റനാവാനുള്ള സാധ്യത ഉയരും. നിലവിൽ ഏകദിന, ടെസ്റ്റ് ടീം ക്യാപ്റ്റനായ ഗില്ലിനെ ടി20യിലും നായകനാക്കണമെന്ന ആവശ്യം പല പ്രമുഖരും ഉയർത്തുന്നുണ്ട്. ഗുജറാത്തിനെ കിരീടത്തിലേക്കെത്തിക്കാനായാൽ ക്യാപ്റ്റനെന്ന നിലയിൽ ഗില്ലിനത് തന്റെ മികവ് തെളിയിക്കലാവും. ക്യാപ്റ്റനെന്ന നിലയിൽ മുന്നിൽ നിന്ന് നയിക്കാനുള്ള കഴിവ് ഗില്ലിനുണ്ട്.

രണ്ടാം ക്വാളിഫയറിൽ രാജസ്ഥാനെതിരേ ഗുജറാത്തിനെ വിജയിപ്പിച്ചത് ഗില്ലിന്റെ സെഞ്ചുറി പ്രകടനമാണ്. സമ്മർദ്ദ സാഹചര്യത്തിലും മികവ് കാട്ടാൻ ഗില്ലിന് ശേഷിയുണ്ട്. ഇനി 2028ലാണ് ടി20 ലോകകപ്പ് വരാൻ പോകുന്നത്. ക്യാപ്റ്റനെന്ന നിലയിൽ ഗില്ലിന് മികച്ച ടീമിനെ സൃഷ്ടിച്ചെടുക്കാൻ ആവശ്യത്തിന് സമയവും മുന്നിലുണ്ട്. ഗില്ലിനെ ടി20 കളിപ്പിക്കുന്നതിനോട് എതിർപ്പുള്ളവർ ഇത്തവണ ഗുജറാത്ത് കപ്പ് നേടിയാൽ വായടക്കേണ്ടി വരും.
IPL 2026: 5 സീസണിൽ 3 ഫെെനൽ, ഒരു കിരീടം; ഗുജറാത്ത് എങ്ങനെ സ്ഥിരതയോടെ കളിക്കുന്നു? പിന്നിൽ ഈ കാര്യങ്ങൾ
സഞ്ജു സാംസണും ഗില്ലും തമ്മിൽ മികച്ച ബന്ധത്തിലല്ല എന്നത് ക്രിക്കറ്റ് ലോകത്ത് പരസ്യമായ രഹസ്യമാണ്. ഇന്ത്യ ടി20 ലോകകപ്പ് കിരീടം നേടിയപ്പോൾ സഞ്ജുവിന്റെ ചിത്രം ഒഴിവാക്കി ഗില്ല് പോസ്റ്റിട്ടതും സഞ്ജു കളിക്കുന്ന സിഎസ്കെ പ്ലേ ഓഫ് കാണാതെ പുറത്തായപ്പോൾ വിസിൽ അടിച്ചും സാമൂഹ്യ മാധ്യമങ്ങളിൽ ചിത്രം പോസ്റ്റ് ചെയ്ത് പരിഹസിച്ചുമെല്ലാം ഗില്ല് വാർത്തകളിൽ നിറഞ്ഞു. ഗില്ല് ഇന്ത്യയുടെ ടി20 നായകനായി മാറിയാൽ സഞ്ജു സാംസണിന്റെ ടി20യിലെ സ്ഥാനം തെറിക്കാനുള്ള സാധ്യതയാണ് കൂടുതലെന്ന് നിസംശയം പറയാം.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article