IPL 2026: ശ്രേയസും സഞ്ജുവും അവിടെ നിൽക്കട്ടെ, ഇന്ത്യയുടെ ടി20 ക്യാപ്റ്റനായി രജത് പാട്ടീധാർ വരട്ടെ; ആവശ്യവുമായി ആരാധകർ

5 days ago 2
ഇന്ത്യയുടെ ടി20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തേക്ക് പുതിയൊരു താരം വരുന്നുവെന്ന റിപ്പോർട്ട് കുറച്ച് നാളുകളായി എയറിലുള്ളതാണ്. ടി20 ലോകകപ്പ് ഇന്ത്യക്ക് നേടിക്കൊടുത്തെങ്കിലും ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ സമീപകാലത്തെ പ്രകടനങ്ങൾ മോശമാണ്. ബാറ്റിങ്ങിൽ നിറം മങ്ങിയിരിക്കുന്ന സൂര്യകുമാർ യാദവിന് പകരം ആരെന്ന ചർച്ചകൾ സജീവമാണ്. ശ്രേയസ് അയ്യർ , സഞ്ജു സാംസൺ , തിലക് വർമ എന്നിവരാണ് പ്രധാനമായും അടുത്ത നായകന്മാരെന്ന നിലയിൽ പരിഗണിക്കപ്പെടുന്നത്.

എന്നാൽ ആർസിബിയെ തുടർച്ചയായ രണ്ടാം ഫെെനലിലേക്ക് എത്തിച്ച രജത് പാട്ടീധാറിനെ ഇന്ത്യ അടുത്ത ടി20 നായകൻ ആക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ആരാധകർ ഉയർത്തുന്നത്. ഗുജറാത്ത് ടെെറ്റൻസിനെതിരായ ഒന്നാം ക്വാളിഫയറിൽ 33 പന്തിൽ പുറത്താവാതെ 93 റൺസാണ് രജത് നേടിയത്. കിടിലൻ ബാറ്റിങ് പ്രകടനം നടത്തിയെന്ന് മാത്രമല്ല നായകനെന്ന നിലയിലും രജത് മികവ് കാട്ടുന്നുണ്ട്.

നാണംകെട്ട് മുംബൈ ഇന്ത്യൻസ്; 14 മത്സരങ്ങളിൽ 10 തോൽവി, ഭാഗ്യം കൊണ്ട് അവസാന സ്ഥാനം ഒഴിവായി


ഐപിഎല്ലിൽ വലിയ പ്രകടനം നടത്താൻ രജത്തിന് സാധിക്കുന്നുണ്ട്. കൂടാതെ വമ്പനടികൾ കാഴ്ചവെക്കുന്ന താരത്തിനെ നായകനെന്ന നിലയിലുള്ള സമ്മർദ്ദം ബാധിക്കുന്നില്ല. ടീമിനെ ഒത്തിണക്കത്തോടെ കൊണ്ടുപോകാനും രജത്തിന് സാധിക്കുന്നുണ്ട്. ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സ്ഥാനത്തേക്ക് രജത് വന്നാൽ സഹതാരങ്ങളെ മികച്ച നിലയിൽ കൊണ്ടുപോകാനും ഇന്ത്യയെ ലോകകപ്പ് കിരീടത്തിലേക്കടക്കം എത്തിക്കാനും കഴിയുമെന്ന് തന്നെ വിലയിരുത്താം.

ആർസിബിയുടെ ഏറെ നാളുകളായുള്ള കിരീട മോഹത്തിന് അവസാനം കുറിച്ചത് രജത്തിന്റെ ക്യാപ്റ്റൻസിക്ക് കീഴിലാണെന്നതാണ് എടുത്തു പറയേണ്ടത്. രജത് എല്ലാ താരങ്ങളോടും വലിയ സൗഹൃദം സൂക്ഷിക്കുന്ന ക്യാപ്റ്റനാണ്. മികച്ച ക്രിക്കറ്റ് ബുദ്ധിയും അവകാശപ്പെടാൻ സാധിക്കുന്ന രജത്തിനെ ഇന്ത്യ ടി20 ക്യാപ്റ്റനാക്കാൻ സാധ്യത കുറവാണെന്നതാണ് വസ്തുത.
Samayam MalayalamIPL 2026 Qualifier 1: ധോണിക്കും രോഹിത്തിനും സാധിച്ചില്ല, ആ ചരിത്ര നേട്ടത്തിൽ രജത് പാട്ടീധാർ; വമ്പൻ ക്യാപ്റ്റൻസി റെക്കോഡിൽ തലപ്പത്ത്
രജത് പാട്ടീധാറിന് 32 വയസാണ് പ്രായം. ഇതുവരെ ഇന്ത്യക്കായി ടി20 ടീമിൽ അരങ്ങേറ്റം കുറിക്കാൻ രജത്തിന് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇനി പെട്ടെന്ന് നായകനായി ടി20 ടീമിലേക്കെത്തുകയെന്നത് എളുപ്പമല്ല. ഇനി ടി20 ടീമിലേക്ക് പരിഗണിച്ച് ഒരു വർഷമെങ്കിലും കളിപ്പിച്ച് പിന്നീട് ക്യാപ്റ്റനാക്കുകയെന്നതും നിലവിലെ സാഹചര്യത്തിൽ അത്ര എളുപ്പമാവില്ല.

ആർസിബിയുടെ ക്യാപ്റ്റനായ രജത്തിന് ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ വലിയ പിന്തുണയില്ലെന്നതാണ് മറ്റൊരു വസ്തുത. പരിശീലകൻ ഗൗതം ഗംഭീറും രജത്തിന് പിന്തുണ നൽകില്ലെന്നുറപ്പ്. നിലവിലെ സാഹചര്യത്തിൽ കൂടുതൽ സാധ്യത സഞ്ജു സാംസണും ശ്രേയസ് അയ്യർക്കുമാണ്. രണ്ട് പേരും കഴിവ് തെളിയിച്ച നായകന്മാരാണ്. ശ്രേയസ് ഐപിഎൽ കിരീടം കെകെആറിന് നേടിക്കൊടുത്ത ക്യാപ്റ്റനാണ്.


RCB vs GT Ipl 2026 Qualifier 1: പന്ത് ബൗണ്ടറി പോയി, എന്നിട്ടും സായ് സുദർശൻ പുറത്ത്? ഇതൊരു വല്ലാത്ത നിർഭാഗ്യം, സംഭവിച്ചത് ഇതാണ്

സഞ്ജു സാംസണാകട്ടെ രാജസ്ഥാനെ ഫെെനൽ കളിപ്പിച്ച ക്യാപ്റ്റനും. ഗൗതം ഗംഭീർ സഞ്ജുവിന് പിന്തുണ നൽകുന്നുണ്ടെങ്കിലും സെലക്ടർമാരിൽ ചിലർക്ക് സഞ്ജുവിനോട് എതിർപ്പുണ്ട്. ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കാൻ ഗൗതം ഗംഭീറിന് വലിയ താൽപര്യമില്ല. ഈ സാഹചര്യത്തിൽ എന്താകും ടീം മാനേജ്മെന്റിന്റെ നിലപാട് എന്നതാണ് കണ്ടഖിയേണ്ടത്.

എന്തായാലും 2028ലെ ടി20 ലോകകപ്പ് മുന്നിൽക്കണ്ടുള്ള പടയൊരുക്കത്തിലേക്കാണ് ഇന്ത്യ കടക്കാൻ പോകുന്നത്. അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ്, ഏകദിന പരമ്പരയാണ് ഇനി നടക്കാനുള്ളത്. അയർലൻഡ് ടി20, ഇംഗ്ലണ്ട് ടി20 പരമ്പരകളാണ് ഇനി നടക്കാനുള്ളത്. ഇതിന് ശേഷമാവും ഇന്ത്യ പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കുകയെന്നാണ് വിവരം.


വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article