IPL 2026: സച്ചിൻ എന്റെ പിതാവ്, പക്ഷെ റോൾ മോ‍ഡൽ മറ്റൊരു ക്രിക്കറ്റ് താരം; തുറന്ന് പറഞ്ഞ് അർജുൻ ടെണ്ടുൽക്കർ

2 months ago 8

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam2 Apr 2026, 10:52 americium IST

IPL 2026: മുംബെെ ഇന്ത്യൻസിൽ നിന്ന് ഇത്തവണത്തെ ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയ്ന്റ്സിലേക്കെത്താൻ അർജുൻ ടെണ്ടുൽക്കറിന് സാധിച്ചു. എന്നാൽ ആദ്യ മത്സരത്തിൽ കളിക്കാൻ അവസരം ലഭിച്ചിട്ടില്ലെന്നതാണ് എടുത്തു പറയേണ്ടത്

ഹൈലൈറ്റ്:

  • അർജുന് ഇതുവരെ പേരെടുക്കാൻ സാധിച്ചിട്ടില്ല
  • സച്ചിൻ ടെണ്ടുൽക്കറല്ല അർജുന്റെ റോൾ മോഡൽ
  • അർജുൻ മുംബെെക്കായി ഐപിഎല്ലിൽ കളിച്ചിട്ടുണ്ട്
arjun tendulkarഅർജുൻ ടെണ്ടുൽക്കർ(ഫോട്ടോസ്- Getty Images)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ ആവേശകരമായി മുന്നോട്ട് പോകുമ്പോൾ വളരെ പ്രതീക്ഷയോടെ ഈ സീസണെ കാണുന്ന താരങ്ങളിലൊരാളാണ് അർജുൻ ടെണ്ടുൽക്കർ . മുംബെെ ഇന്ത്യൻസ് വിട്ട് ലഖ്നൗ സൂപ്പർ ജയ്ന്റ്സിലേക്കെത്തിയ അർജുന് ആദ്യ മത്സരത്തിൽ കളിക്കാൻ ലഖ്നൗ അവസരം നൽകിയിട്ടില്ല. ഡൽഹി ക്യാപിറ്റൽസിനോട് ആറ് വിക്കറ്റിന് ലഖ്നൗ തോൽക്കുകയും ചെയ്തു. ‌‌മുംബെെ ഇന്ത്യൻസിനൊപ്പം ബെഞ്ചിലിരുന്ന് മടുത്ത അർജുൻ ലഖ്നൗവിലേക്കുള്ള വരവിനെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇപ്പോഴിതാ തന്റെ ക്രിക്കറ്റിലെ റോൾ മോഡലിനെക്കുറിച്ചും ഐപിഎല്ലിലെ സ്വപ്നങ്ങളെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് അർജുൻ ടെണ്ടുൽക്കർ. സച്ചിൻ ടെണ്ടുൽക്കറുടെ മകനാണ് താനെങ്കിലും റോൾ മോഡൽ യുവരാജ് സിങ്ങാണെന്നാണ് അർജുൻ പറയുന്നത്. യുവരാജിന്റെ ബാറ്റിങ്ങിനെക്കാൾ മികച്ചതായി എന്തുണ്ടെന്നാണ് അർജുൻ ചോദിക്കുന്നത്.

ജയത്തിനിടയിലും പഞ്ചാബ് നായകന് തിരിച്ചടി; ശ്രേയസ് അയ്യർക്ക് 12 ലക്ഷം രൂപ പിഴ


അദ്ദേഹത്തിന് കീഴിൽ അൽപ്പനാൾ പരിശീലനം നടത്താൻ സാധിച്ചത് തന്റെ ഭാഗ്യമാണെന്നാണ് അർജുൻ പറയുന്നത്. യുവരാജിന്റെ പിതാവായ യോഗ് രാജ് സിങ്ങിന് കീഴിൽ കഴിഞ്ഞ ഒരു വർഷത്തോളമായി അദ്ദേഹം പരിശീലനം നടത്തിയിരുന്നു. ഇന്ത്യയുടെ മുൻ ലോകകപ്പ് ഹീറോയായ യുവരാജിനെപ്പോലെ ഒരു സൂപ്പർ താരമായി മാറുകയെന്നത് ഏതൊരു യുവതാരത്തിന്റേയും സ്വപ്നമാണെന്ന് തന്നെ പറയാം.

എന്നാൽ യുവരാജാണ് റോൾ മോഡലെങ്കിലും ഇഷ്ടപ്പെട്ട ഓൾറൗണ്ടർ മുൻ ഇന്ത്യൻ നായകനായ കപിൽ ദേവ് ആണെന്നാണ് അർജുൻ പറയുന്നത്. അർജുൻ ഓൾറൗണ്ടർ റോളിൽ കളിക്കുന്ന താരമാണ്. എന്നാൽ ഇതുവരെ പേരെടുക്കുന്ന പ്രകടനം നടത്താൻ അർജുന് സാധിച്ചിട്ടില്ലെന്ന് തന്നെ പറയാം. ആഭ്യന്തര ക്രിക്കറ്റിൽ മുംബെെ ടീമിൽ നിന്ന് പുറത്താക്കപ്പെട്ട അർജുൻ പിന്നീട് ഗോവയ്ക്കായാണ് കളിക്കുന്നത്.
Samayam MalayalamIPL 2026: ഋഷഭ് എന്തിന് ഓപ്പണർ റോളിലെത്തി? ലക്ഷ്യം സഞ്ജുവിന്റെ ആ സീറ്റ്; പക്ഷെ പണി പാളി, ഡൽഹിയോട് തോറ്റ് ലഖ്നൗ
ഐപിഎല്ലിൽ മുംബെെ ഇന്ത്യൻസിനായി കളിക്കാൻ അർജുന് സാധിച്ചെങ്കിലും തുടർ അവസരം ലഭിച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്. മുംബെെ ഇന്ത്യൻസ് ടീമിൽ നിന്ന് പുറത്തായപ്പോൾ നിരാശ തോന്നിയോ എന്നതിനെക്കുറിച്ചും അർജുൻ ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ്. തുടർച്ചയായി ബെഞ്ചിലിരിക്കാൻ ആരെങ്കിലും ആഗ്രഹിക്കുമോ എന്നാണ് അർജുൻ ചോദിക്കുന്നത്.

എന്നാൽ എപ്പോഴും മികച്ച മുന്നൊരുക്കത്തോടെയാവും താൻ ഇരിക്കുന്നത്. അവസരം ലഭിക്കുമ്പോൾ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാനാവും ശ്രമിക്കുക. ഇപ്പോൾ വളരെ സന്തോഷവാനാണ്. ഒരു പുതിയ ടീമിനായി കളിക്കാനുളള അവസരമാണ് ലഭിച്ചിരിക്കുന്നത്. പുതിയ ആളുകളേയും ലഖ്നൗവിലെ പുതിയ ഭക്ഷണത്തേയും ആസ്വദിക്കാൻ‌ സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഞാൻ വളരെ സന്തോഷവാനാണ് എന്നാണ് അർജുൻ പറയുന്നത്.

IPL 2026: പഞ്ചാബിന്റെ രക്ഷകനായി കൊണോലി, ഗുജറാത്ത് ടെെറ്റൻസ് പൊരുതി തോറ്റു, ബാറ്റിങ്ങിലെ പിഴവ് തിരിച്ചടിയായി

സച്ചിൻ ടെണ്ടുൽക്കറുടെ മകൻ എന്ന നിലയിലേക്ക് മാത്രമായി അർജുൻ ഒതുങ്ങിപ്പോയിരുന്നു. മുംബെെ ഇന്ത്യൻസ് അർജുനെ ടീമിൽ എടുക്കുന്നത് സച്ചിന്റെ മകൻ ആയതിനാൽ മാത്രമാണെന്ന പരിഹാരം താരത്തിന് ഏറെ കേൾക്കേണ്ടി വന്നിരുന്നു. എന്നാൽ മുംബെെ ഇന്ത്യൻസ് വിട്ട് ലഖ്നൗവിലേക്ക് എത്തിയതോടെ ഈ വിമർശനത്തിന് ഒരു പരിധിവരെ പരിഹാരം കാണാൻ അർജുന് സാധിച്ചു.

ലഖ്നൗവിന്റെ പ്ലേയിങ് 11ൽ അർജുന് അവസരം ലഭിക്കുമോയെന്ന കാര്യം ഇപ്പോഴും ഉറപ്പിച്ച് പറയാൻ സാധിക്കില്ല. എന്നാൽ അവസരം ലഭിച്ചാൽ ഏറ്റവും മികച്ച പ്രകടനത്തോടെ കസറാൻ അർജുന് സാധിക്കേണ്ടതായുണ്ട്. അതിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article