IPL 2026: സഞ്ജീവ് ​​ഗോയങ്ക കട്ട കലിപ്പിലോ? ഋഷഭിനെ നിർത്തിപ്പൊരിച്ചെന്ന് ആരാധകർ, മത്സരശേഷം സംഭവിച്ചത് എന്താണ്? വിവാദം

2 months ago 8

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam2 Apr 2026, 8:30 americium IST

IPL 2026: സഞ്ജീവ് ​ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള ടീമാണ് ലഖ്നൗ സൂപ്പർ ജയ്ന്റ്സ്. ഇതുവരെ കപ്പിലേക്കെത്താൻ ടീമിന് സാധിച്ചിട്ടില്ല. പലപ്പോഴും ടീമിനുള്ളിൽ ​ഗോയങ്ക നടത്തുന്ന അനാവശ്യ ഇടപെടൽ വലിയ വിവാദം സൃഷ്ടിക്കാറുണ്ട്

ഹൈലൈറ്റ്:

  • ലഖ്നൗവിനെ ഡൽഹി 6 വിക്കറ്റിന് തോൽപ്പിച്ചു
  • ഋഷഭ് പന്തിന് ഓപ്പണർ റോളിൽ ശോഭിക്കാനായില്ല
  • ലഖ്നൗവിന്റെ ബാറ്റിങ് നിര ഫ്ളോപ്പായി
RISHABH PANT, SANJIV GOENKAഋഷഭ് പന്ത്, സഞ്ജീവ് ഗോയങ്ക
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ അഞ്ചാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് ആറ് വിക്കറ്റിന്റെ തോൽവി നേരിട്ടിരിക്കുകയാണ് ലഖ്നൗ സൂപ്പർ ജയ്ന്റ്സ്. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ 18.4 ഓവറിൽ 141 റൺസിന് ഓൾഔട്ടായപ്പോൾ മറുപടിക്കിറങ്ങിയ ഡൽഹി 17.1 ഓവറിൽ നാല് വിക്കറ്റിന് വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ലഖ്നൗവിന്റെ ബാറ്റിങ് നിര പ്രതീക്ഷക്കൊത്ത് ഉയരാത്തതാണ് ടീമിന് തിരിച്ചടിയായി മാറിയത്.ലഖ്നൗ തോറ്റ് തുടങ്ങിയതിന് പിന്നാലെ ലഖ്നൗവിന്റെ ഉടമ സഞ്ജീവ് ഗോയങ്കയും ടീമിന്റെ മുഖ്യ പരിശീലകനായ ജസ്റ്റിൻ ലാംഗറും ചേർന്ന് ബൗണ്ടറി ലെെന് പുറത്തുവെച്ച് ക്യാപ്റ്റൻ ഋഷഭ് പന്തിനോട് സംസാരിച്ചിരുന്നു. ഗോയങ്കെ ഋഷഭിനോട് സംസാരിച്ചത് എന്താണെന്നാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചാ വിഷയം. വളരെ ഗൗരവത്തോടെ പരസ്പരം ഇരുവരും സംസാരിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിച്ചത്.

ജയത്തിനിടയിലും പഞ്ചാബ് നായകന് തിരിച്ചടി; ശ്രേയസ് അയ്യർക്ക് 12 ലക്ഷം രൂപ പിഴ


ഋഷഭ് എന്തോ കാര്യമായി വിശദീകരിക്കുന്നതും ജസ്റ്റിൻ ലാംഗറും ഗോയങ്കയും അത് കേട്ടുകൊണ്ട് നിൽക്കുന്നതുമാണ് വീഡിയോയിലുള്ളത്. എന്നാൽ എന്താണ് ഇവർ സംസാരിച്ചതെന്ന് വ്യക്തമല്ല. ഗോയങ്കയോട് വളരെ ഗൗരവത്തോടെയാണ് ഋഷഭ് സംസാരിക്കുന്നത് എന്നതാണ് എടുത്തു പറയേണ്ട കാര്യം. പൊതുവേ എപ്പോഴും എല്ലാവരോടും ചിരിച്ചുകൊണ്ട് സംസാരിക്കുന്ന താരമാണ് ഋഷഭ് പന്ത് . എന്നാൽ ഇന്നലത്തെ മത്സരത്തിന് ശേഷം ഋഷഭിന്റെ മുഖ ഭാവം വളരെ ഗൗരവമുള്ളതായിരുന്നു.

മറ്റൊരു ടീമിന്റെ ഉടമയും ചെയ്യാത്തതാണ് ഗോയങ്ക ചെയ്യുന്നതെന്ന് പറയാം. പല തവണ ഗോയങ്ക ഇത്തരത്തിൽ ചെയ്യുകയും വിവാദം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. കളി തോൽക്കുന്ന സാഹചര്യത്തിൽ ഗ്രൗണ്ടിലേക്കെത്തുകയും ക്യാപ്റ്റനോട് വിശദീകരണം തേടുകയും ചെയ്യുന്നത് ഗോയങ്കയെന്ന ടീം ഉടമ മാത്രം ചെയ്യുന്ന കാര്യമാണ്. ഇതിന് മുമ്പ് ഗോയങ്ക ഇത്തരത്തിൽ കെ എൽ രാഹുലിനോടും പെരുമാറിയിരുന്നു.
Samayam MalayalamIPL 2026: ഋഷഭ് എന്തിന് ഓപ്പണർ റോളിലെത്തി? ലക്ഷ്യം സഞ്ജുവിന്റെ ആ സീറ്റ്; പക്ഷെ പണി പാളി, ഡൽഹിയോട് തോറ്റ് ലഖ്നൗ
കെ എൽ രാഹുൽ ലഖ്നൗവിന്റെ ക്യാപ്റ്റനായിരുന്നപ്പോഴുള്ള തീരുമാനങ്ങളെ ചോദ്യം ചെയ്യുന്ന തരത്തിൽ ഗോയങ്ക സംസാരിക്കുകയും രാഹുലിനെ അപമാനിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് രാഹുൽ ടീം വിട്ട് ഡൽഹി ക്യാപിറ്റൽസിലേക്ക് പോയത്. ഋഷഭ് പന്തിനോടും ഇതേ സമീപനം ഗോയങ്ക തുടർന്നാൽ വെെകാതെ ഋഷഭും ടീം വിടുമെന്നാണ് ആരാധകർ പറയുന്നത്.

ഋഷഭ് പന്ത് മികച്ച പ്രതിഭയുള്ള താരമാണ്. എന്നാൽ ക്യാപ്റ്റൻ സ്ഥാനത്ത് ഋഷഭിനെ കളിപ്പിക്കുന്നത് മികച്ച തീരുമാനം ആണെന്ന് പറയാനാവില്ല. 27 കോടിക്കാണ് ഋഷഭിനെ ലഖ്നൗ ടീമിലേക്ക് കൊണ്ടുവരുന്നത്. ഇത്രയും ഉയർന്ന പ്രതിഫലത്തിൽ കളിക്കുമ്പോൾ സ്വാഭാവികമായും ഋഷഭിന് മുകളിൽ സമ്മർദ്ദം ഉണ്ടാവുമെന്ന് കരുതാം. എന്നാൽ ഈ സമ്മർദ്ദം ഇരട്ടിപ്പിക്കുന്ന നീക്കമാണ് ഇപ്പോൾ ഗോയങ്ക നടത്തുന്നത്.
Samayam Malayalamആദ്യ ജയത്തിന് പിന്നാലെ പഞ്ചാബ് നായകന് പിഴ ശിക്ഷ; ശ്രേയസ് അയ്യർക്ക് ചുമത്തിയത് 12 ലക്ഷം പിഴഎയ്ഡൻ മാർക്രത്തെ നായകസ്ഥാനത്തേക്ക് കൊണ്ടുവന്ന് ഋഷഭ് പന്തിനെ ബാറ്റ്സ്മാനെന്ന നിലയിൽ മാത്രം ഉപയോഗിച്ചാൽ കൂടുതൽ മികച്ച പ്രകടനത്തിലേക്കെത്താൻ ഋഷഭിന് സാധിച്ചേക്കും. വരുന്ന മത്സരങ്ങളിലും ഋഷഭ് പന്ത് ഇതേ പോലെ ഓപ്പണർ റോളിൽ കളിക്കുകയും പ്രകടനം മോശമാവുകയും ടീം തോൽക്കുകയും ചെയ്താൽ വലിയ വിവാദങ്ങൾ ലഖ്നൗ ടീമിനുള്ളിൽ സംഭവിക്കാൻ സാധ്യത കൂടുതലാണെന്ന് തന്നെ പറയാം.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article