ഹൈലൈറ്റ്:
- സഞ്ജു സിഎസ്കെ ക്യാപ്റ്റനായേക്കും
- റുതുരാജിന് കീഴിൽ കരുത്തില്ലാതെ സിഎസ്കെ
- സിഎസ്കെ നേടിയത് ആറ് ജയം മാത്രം
സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, ജോസ് ബട്ലർ (Photo: AP, ANI)(ഫോട്ടോസ്- AP)രോഹിത്തിന് ലോകകപ്പ് കളിക്കാനാവില്ലേ? ബിസിസി ഐക്ക് കടുത്തഅതൃപ്തി ഓപ്പണിങ് നോട്ടമിട്ട് സഞ്ജുവും ഇഷാനും
സഞ്ജു-ജയ്സ്വാൾ ഓപ്പണിങ്
സഞ്ജു സാംസണൊപ്പം ഓപ്പണിങ്ങിലേക്ക് ജോസ് ബട്ലറോ യശ്വസി ജയ്സ്വാളോ വരണം. പവർപ്ലേയിൽ വെടിക്കെട്ട് തുടക്കമില്ലെന്നത് ഈ സീസണിൽ സിഎസ്കെ പിന്നോട്ട് പോകാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. സഞ്ജു സാംസണെ അമിതമായി ആശ്രയിക്കുന്ന നിരയാണ് സിഎസ്കെ. എന്നാൽ അടുത്ത സീസണിൽ സഞ്ജുവിനൊപ്പം ഓപ്പണിങ്ങിലേക്ക് രാജസ്ഥാനിൽ നിന്ന് യശ്വസി ജയ്സ്വാളിനെ കൊണ്ടുവന്നാൽ അത് മികച്ച നീക്കമായിരിക്കും.
ഇടം കെെയൻ ബാറ്റ്സ്മാനായ ജയ്സ്വാളിന് സഞ്ജുവിനൊപ്പം രാജസ്ഥാനിൽ ഓപ്പണറായി അനുഭവസമ്പത്തുണ്ട്. രാജസ്ഥാനിൽ നിന്ന് ഇറങ്ങാൻ ജയ്സ്വാൾ തയ്യാറെടുക്കുകയാണെന്നാണ് വിവരം. അങ്ങനെ വന്നാൽ ജയ്സ്വാളിനെ രാജസ്ഥാന് ടീമിലേക്ക് കൊണ്ടുവരാവുന്നതാണ്.
മധ്യനിരയിൽ ഈ താരങ്ങളെ നോട്ടമിടാം
മൂന്നാം നമ്പറിലേക്ക് ജോസ് ബട്ലറെ കൊണ്ടുവരാം. സഞ്ജു സാംസണുമായി വലിയ സൗഹൃദമുള്ള താരമാണ് ജോസ് ബട്ലർ. ഈ സീസണിലും മികച്ച ഫോമിൽ കളിക്കാൻ ബട്ലർക്ക് സാധിക്കുന്നുണ്ട്. സഞ്ജുവിന്റെ വിശ്വസ്തനായ താരങ്ങളിലൊരാളായ ബട്ലറെ കൊണ്ടുവരാൻ സാധിച്ചാൽ സിഎസ്കെയ്ക്കത് കരുത്തായി മാറും.
നാലാം നമ്പറിൽ ഡെവാൾഡ് ബ്രെവിസ് തുടരണം. ഈ സീസണിൽ കാര്യമായ പ്രകടനം താരം കാഴ്ചവെച്ചിട്ടില്ല. പരിക്ക് ബ്രെവിസിന് തിരിച്ചടിയായിരുന്നു. ബ്രെവിസിനെ ഈ സീസണിന്റെ പേരിൽ കെെവിട്ടു കളയരുത്. ടി20യിൽ വലിയ പ്രകടനം നടത്താൻ കഴിവുള്ള താരമാണ് ബ്രെവിസ് എന്ന് പറയാം.
CSK vs GT IPL 2026: സഞ്ജു സാക്ഷി, തല്ലിത്തകർത്ത് ശുഭ്മാൻ ഗിൽ; കോഹ്ലിയെ പിന്നിലാക്കി വമ്പൻ നേട്ടം, ഇന്ത്യ ടി20യിലേക്ക് തിരിച്ചു വിളിക്കുമോ?
റുതുരാജ് ഗെയ്ക് വാദ്, ഉർവിൽ പട്ടേൽ, ശിവം ദുബെ, കാർത്തിക് ശർമ എന്നിവരെയൊന്നും സിഎസ്കെ നിലനിർത്തേണ്ട കാര്യമില്ലെന്ന് തന്നെ പറയാം. സിഎസ്കെയുടെ പഴയ ശെെലി ഈ സീസണോടെ അവസാനിപ്പിച്ച് പുതിയ ടീമിനെ സൃഷ്ടിക്കാനുള്ള അവസരമാണ് മുന്നിലുള്ളത്. അഞ്ചാം നമ്പറിലേക്ക് ഹാർദിക് പാണ്ഡ്യയെ കൊണ്ടുവന്നാൽ അത് മികച്ച നീക്കമായിരിക്കും. ഹാർദിക് മുംബെെ വിടാൻ സാധ്യത കൂടുതലാണ്.
നിതീഷ് കുമാർ റെഡ്ഡിയെ പിന്തുണക്കാം
സൺറെെസേഴ്സ് ഹെെദരാബാദ് നിതീഷ് കുമാർ റെഡ്ഡിയെ ഈ സീസണോടെ ഒഴിവാക്കിയാൽ സിഎസ്കെ ആറാം നമ്പറിലേക്ക് നിതീഷിനെ പിന്തുണക്കാം. ബാറ്റുകൊണ്ട് മാത്രമല്ല പന്തുകൊണ്ടും ടീമിനായി മികച്ച പ്രകടനം നടത്താൻ നിതീഷ് കുമാറിന് കഴിവുണ്ട്.
ഏഴാം നമ്പറിലേക്ക് സ്പിൻ ഓൾറൗണ്ടറായി ക്രുണാൽ പാണ്ഡ്യയെ സിഎസ്കെയ്ക്ക് നോട്ടമിടാവുന്നതാണ്. നിലവിൽ ആർസിബിയുടെ ഭാഗമാണ് ക്രുണാൽ. എന്നാൽ അടുത്ത സീസണിൽ നിലനിർത്തപ്പെട്ടില്ലെങ്കിൽ ക്രുണാലിനെ സിഎസ്കെയ്ക്ക് കൊണ്ടുവരാവുന്നതാണ്.
എട്ടാം നമ്പറിൽ സ്പെഷ്യലിസ്റ്റ് സ്പിന്നറായി കുൽദീപ് യാദവിനെ കൊണ്ടുവരാം. ഡൽഹി ക്യാപിറ്റൽസ് കുൽദീപിനെ വേണ്ടവിധം ഉപയോഗിക്കുന്നില്ല. അതുകൊണ്ടുതന്നെ അടുത്ത ലേലത്തിലേക്ക് കുൽദീപ് എത്താൻ സാധ്യതയുണ്ട്. സിഎസ്കെയ്ക്ക് വലിയ പ്രയാസമില്ലാതെ കുൽദീപിനെ കൊണ്ടുവരാം.
പേസ് നിരയിൽ ഈ താരങ്ങൾ വരണം
സിഎസ്കെയുടെ പേസ് നിര ദുർബലമായിട്ട് നാളുകളേറെയാണ്. മിച്ചൽ സ്റ്റാർക്കിനെ സിഎസ്കെയ്ക്ക് കൊണ്ടുവരാവുന്നതാണ്. ഇടം കെെയൻ പേസർ മാച്ച് വിന്നറായ താരമാണ്. ഇന്ത്യൻ പേസർമാരായി മൊഹ്സിൻ ഖാൻ, ഭുവനേശ്വർ കുമാർ എന്നിവരെ ടീമിലേക്ക് എത്തിച്ചാൽ ടീം കരുത്ത് കിടിലനാവും. ഇത്തരമൊരു ടീം വരുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.








English (US) ·