Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•11 Apr 2026, 12:21 p.m. IST
IPL 2026: രാജസ്ഥാൻ റോയൽസ് ഇത്തവണ ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. നാല് മത്സരവും ജയിച്ച രാജസ്ഥാൻ നിലവിൽ പോയിന്റ് പട്ടികയിൽ തലപ്പത്താണുള്ളത്. സഞ്ജു സാംസണിന്റെ അഭാവത്തിൽ രാജസ്ഥാൻ കൂടുതൽ ശക്തമായിരിക്കുകയാണ്
ഹൈലൈറ്റ്:
- വെെഭവ് സൂര്യവംശി മികച്ച ഫോമിൽ
- മൂന്നാം നമ്പറിലാണ് ദ്രുവ് ജുറേൽ കളിക്കുന്നത്
- റിയാൻ പരാഗിന്റെ ക്യാപ്റ്റൻസി ഗംഭീരം
സഞ്ജു സാംസൺ, റിയാൻ പരാഗ്, സെെമൺ ഡൂൾ(ഫോട്ടോസ്- AP)കെകെആറിനെ തരിപ്പണമാക്കിയ മുകുൾ ചൗധരി ആരാണ്?
നിലവിലെ ഏറ്റവും മികച്ച ടോപ് ത്രീ രാജസ്ഥാന്റെയാണെന്ന് തന്നെ പറയാം. ഇപ്പോഴിതാ സഞ്ജുവിന്റെ അഭാവത്തിൽ രാജസ്ഥാന് ഏറ്റവും മികച്ച ടോപ് ത്രീയാണ് ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് സെെമൺ ഡൂൾ. 'ആർസിബിക്കെതിരേ വിജയകരമായി രാജസ്ഥാൻ റൺസ് പിന്തുടർന്നത് ദ്രുവ് ജുറേലിന്റെ നിയന്ത്രണത്തിലാണ്. വെെഭവ് സൂര്യവംശിയാണ് മികച്ച തുടക്കം നൽകി തുടക്കത്തിലെ വെല്ലുവിളിയെ മറികടന്നത്. എന്നാൽ വെെഭവ് പുറത്തായപ്പോഴും പിന്നീട് തുടർച്ചയായി രണ്ട് വിക്കറ്റ് പോയപ്പോഴും ജുറേൽ തന്റെ മികവ് തെളിയിച്ച് ടീമിനെ വിജയത്തിലേക്കെത്തിച്ചു.
മൂന്നാം നമ്പർ തനിക്ക് അനുയോജ്യമായ ബാറ്റിങ് പൊസിഷനാണെന്ന് കാട്ടിക്കൊടുക്കാൻ വെെഭവിനായി. സഞ്ജു സാംസണിന്റെ അഭാവമാണ് ഇത്തരമൊരു ഓപ്പണിങ് കൊണ്ടുവരാനും ദ്രുവ് ജുറേലിനെ മൂന്നാം നമ്പറിൽ കളിപ്പിക്കാനും സഹായിക്കുന്നത്. മൂന്നാം നമ്പറിലെ താരത്തിൽ നിന്ന് പ്രതീക്ഷിക്കുന്നതാണ് ജുറേൽ ചെയ്യുന്നത്. വളരെ മികച്ച നിയന്ത്രണത്തോടെ ഇന്നിങ്സ് കൊണ്ടുപോകാൻ ജുറേലിന് സാധിച്ചു.
സൂര്യവംശിയുടെ പ്രകടനം മികച്ചതായിരുന്നെങ്കിലും മത്സരത്തെ നിയന്ത്രിച്ച് മുന്നോട്ട് കൊണ്ടുപോയത് ജുറേലായിരുന്നു. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മികച്ച ഗ്യാപ്പ് ഷോട്ടുകൾ കളിക്കുകയെന്നത് എളുപ്പമല്ല. ഇത് ജുറേലിന്റെ സവിശേഷമായ കരുത്താണ് ' സെെമൺ ഡൂൾ പറഞ്ഞു. ആർസിബി 202 റൺസ് വിജയലക്ഷ്യമാണ് രാജസ്ഥാന് നൽകിയത്.
ഓപ്പണറായ വെെഭവ് സൂര്യവംശി 15 പന്തിൽ ഫിഫ്റ്റി നേടി. 26 പന്തിൽ 8 ഫോറും 7 സിക്സും ഉൾപ്പെടെ 78 റൺസെടുത്താണ് വെെഭവ് പുറത്തായത്. 300 സ്ട്രെെക്ക് റേറ്റിലായിരുന്നു വെെഭവിന്റെ പ്രകടനം. ജുറേൽ 43 പന്തിൽ 81 റൺസോടെ പുറത്താവാതെ നിന്നു. എട്ട് ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 188.37 സ്ട്രെെക്ക് റേറ്റിലായിരുന്നു ജുറേലിന്റെ പ്രകടനം.
IPL 2026: വെെഭവും ജുറേലും കസറി, വിജയക്കുതിപ്പ് തുടർന്ന് രാജസ്ഥാൻ റോയൽസ്; ആർസിബിക്ക് സീസണിലെ ആദ്യ തോൽവി
സഞ്ജു ഉണ്ടായിരുന്നെങ്കിൽ ജുറേൽ മധ്യനിരയിൽ അഞ്ചാം നമ്പറിൽ കളിക്കേണ്ടി വരുമായിരുന്നു. ഇപ്പോൾ സഞ്ജുവിന്റെ അഭാവത്തിൽ നിർണ്ണായകമായ മൂന്നാം നമ്പറിലേക്കെത്താൻ ജുറേലിന് സാധിക്കുന്നു. തകർപ്പൻ പ്രകടനം താരം പുറത്തെടുക്കുന്നുമുണ്ട്. സഞ്ജു ടീം വിട്ടതോടെ രാജസ്ഥാൻ കൂടുതൽ കരുത്തുറ്റതായി മാറിയെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഇത്തവണ രാജസ്ഥാൻ കപ്പിലേക്കെത്താൻ വലിയ സാധ്യതകളുണ്ടെന്ന് തന്നെ പറയാം. എന്തായാലും റിയാൻ പരാഗും സംഘവും ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് മുന്നോട്ട് പോകുന്നത്.









English (US) ·