Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•16 Apr 2026, 7:36 americium IST
IPL 2026: ഐപിഎല്ലിൽ മൂന്ന് തവണ ചാമ്പ്യന്മാരായ നിരയാണ് കൊൽക്കത്ത നെെറ്റ് റെെഡേഴ്സ്. എന്നാൽ ഇത്തവണ അഞ്ച് മത്സരം കഴിയുമ്പോഴും ഒരു മത്സരത്തിൽ പോലും ജയിക്കാൻ കെകെആറിന് സാധിക്കുന്നില്ലെന്നതാണ് എടുത്തു പറയേണ്ടത്
ഹൈലൈറ്റ്:
- കെകെആർ അവസാന സ്ഥാനത്ത്
- അജിൻക്യ രഹാനെ ക്യാപ്റ്റനായി ഫ്ളോപ്പ്
- കെകെആറിനെതിരേ ആരാധക രോഷം
അജിൻക്യ രഹാനെ, ശ്രേയസ് അയ്യർചെന്നൈയുടെ തുടർച്ചയായ രണ്ട് വിജയങ്ങൾ പിറന്നത് എങ്ങനെയെന്ന് പറഞ്ഞ് ക്യാപ്റ്റൻ
2024ൽ ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻസിക്ക് കീഴിൽ കപ്പ് നേടിയ കെകെആർ ഇപ്പോൾ ഇങ്ങനെ തകർന്നിട്ടുണ്ടെങ്കിൽ അതിന് കാരണം ടീം മാനേജ്മെന്റിന്റെ ദുർവാശിയാണെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോൾ ലോക ക്രിക്കറ്റിൽ കെെയടി നേടുന്ന പല താരങ്ങളും ഒരിക്കൽ കെകെആറിന്റെ ഭാഗമായിരുന്നു. ഇവരുടെ പ്രതിഭ മനസിലാക്കാതെ ടീം മാനേജ്മെന്റെടുത്ത തീരുമാനങ്ങൾക്കെതിരേയാണ് വലിയ വിമർശനം ഉയരുന്നത്.
സഞ്ജു സാംസണെ ആദ്യം ടീമിലെടുത്തത് കെകെആറാണ്. എന്നാൽ ഒരു മത്സരം പോലും കളിപ്പിക്കാതെ ഒഴിവാക്കി. ഇന്ന് സഞ്ജു മികച്ച ടി20 താരങ്ങളിലൊരാളും ക്യാപ്റ്റന്മാരിലൊരാളുമാണ്. നിലവിലെ ഇന്ത്യൻ ടി20 ക്യാപ്റ്റനും മുംബെെ ഇന്ത്യൻസ് താരവുമായ സൂര്യകുമാർ യാദവും കെകെആറിനൊപ്പമാണ് കളിച്ച് വളർന്നത്. എന്നാൽ കെകെആർ സൂര്യയെ കെെവിട്ടതിന് ശേഷം മുംബെെയിലേക്കെത്തിയ സൂര്യ പിന്നീട് ടി20യിലെ കിടിലൻ താരമായി മാറി.
നിലവിലെ ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന നായകനായ ശുഭ്മാൻ ഗില്ലും ഒരു കാലത്ത് കെകെആറിലുണ്ടായിരുന്നു. കെകെആർ ഓപ്പണർ റോളിൽ കളിച്ചിരുന്ന ഗില്ലിനെ ടീം ഒഴിവാക്കുകയായിരുന്നു. ഇപ്പോൾ ഗുജറാത്ത് ടെെറ്റൻസിന്റെ നായകനാണ് ശുഭ്മാൻ ഗിൽ. കൂടാതെ ഐപിഎല്ലിൽ ഗംഭീര റെക്കോഡുള്ള താരങ്ങളിലൊരാളുമാണ് ഗിൽ. യൂനിവേഴ്സൽ ബോസ് ക്രിസ് ഗെയ്ലിനെയടക്കം വിട്ടുകളഞ്ഞവരാണ് കെകെആർ.
എന്നാൽ ആരാധകർ കെകെആറിനെ കൂടുതൽ വിമർശിക്കുന്നത് ശ്രേയസ് അയ്യരെ വിട്ടുകളഞ്ഞതിനാണ്. 2024ൽ ടീമിനെ കിരീടത്തിലേക്കെത്തിച്ചിട്ടും ശ്രേയസിനെ നിലനിർത്താതെ കെകെആർ ഒഴിവാക്കിയതാണ് എല്ലാവരേയും അത്ഭുതപ്പെടുത്തിയത്. തന്നോട് വേണ്ടത്ര ആലോചനകളില്ലാതെയാണ് കെകെആർ ടീം മാനേജ്മെന്റ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് ശ്രേയസ് അയ്യർ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
IPL 2026: കരുത്തുകാട്ടി ബൗളർമാർ, മികവ് കാട്ടി വിരാട് കോഹ്ലി; ലഖ്നൗവിനെ അനായാസം തകർത്ത് ആർസിബി മുന്നോട്ട്
അജിൻക്യ രഹാനെയെപ്പോലൊരു താരത്തെ നായകനായി മുന്നോട്ട് പോകുന്നത് കെകെആർ കാട്ടുന്ന വലിയ മണ്ടത്തരമാണ്. രഹാനെ ഐപിഎല്ലിൽ മോശം റെക്കോഡുള്ള ക്യാപ്റ്റനാണ്. രഹാനെയെ വിശ്വസിച്ച് മുന്നോട്ട് പോയാൽ കെകെആറിന് തിരിച്ചുവരവ് സാധ്യമാകില്ലെന്നാണ് ആരാധകർ പറയുന്നത്.
കെകെആർ ഇത്തവണ വലിയ പ്രതീക്ഷവെച്ച പല താരങ്ങൾക്കും കാര്യമായ പ്രകടനം നടത്താൻ സാധിക്കാത്തതാണ് തിരിച്ചടിയായി മാറുന്നത്. ഇവർ ഫോമിലേക്ക് മടങ്ങിയെത്തുമെന്ന് ഇപ്പോൾ പറയാനും സാധിക്കാത്ത അവസ്ഥയാണ്. എന്തായാലും കെകെആർ പിന്നോട്ട് പോകുമ്പോൾ കൂടുതൽ വിമർശനവും ടീം മാനേജ്മെന്റിനെതിരേയാണ് ആരാധകർ ഉയർത്തുന്നതെന്ന് പറയാം.









English (US) ·