Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•27 Mar 2026, 9:18 americium IST
IPL 2026: ചെന്നെെ സൂപ്പർ കിങ്സ് ഇത്തവണ തകർപ്പൻ താരനിരയോടെയാണ് ഇറങ്ങുന്നത്. സഞ്ജു സാംസണിന്റെ വരവോടെ സിഎസ്കെയുടെ കരുത്തുയർന്നിട്ടുണ്ട്. ആറാം കിരീടമെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ മഞ്ഞപ്പട വരുന്നത്
ഹൈലൈറ്റ്:
- റുതുരാജ് ഗെയ്ക് വാദാണ് സിഎസ്കെ ക്യാപ്റ്റൻ
- സഞ്ജുവിന് സിഎസ്കെയിൽ ആവേശ വരവേൽപ്പ്
- സിഎസ്കെയുടെ ആദ്യ എതിരാളി രാജസ്ഥാൻ
സഞ്ജു സാംസൺ, ആർ അശ്വിൻ(ഫോട്ടോസ്- TOI.in)16,706 കോടിക്ക് ആർസിബിയെ സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പ്; പുതിയ ചെയർമാനായി മുൻ ക്രിക്കറ്റ് താരം
എന്നാൽ ഇത്തവണ സഞ്ജു വന്നെങ്കിലും സിഎസ്കെ യുടെ തുറുപ്പുചീട്ട് റുതുരാജ് ഗെയ്ക് വാദ് തന്നെയാണെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ സിഎസ്കെ, രാജസ്ഥാൻ റോയൽസ് താരവും സ്പിൻ ഓൾറൗണ്ടറുമായ ആർ അശ്വിൻ. 'സിഎസ്കെയുടെ നിലവിലെ ബെസ്റ്റ് ബാറ്റ്സ്മാൻ റുതുരാജ് ഗെയ്ക് വാദാണ്. അവൻ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുമെന്നാണ് കരുതുന്നത്.
അവസാനം വരെ ബാറ്റ് ചെയ്യുക എന്നതാണ് അവന്റെ ടീമിലെ റോൾ. അവൻ ആംഗർ റോളിലേക്ക് മാറുമ്പോൾ മറ്റുള്ളവർ ആക്രമണ ക്രിക്കറ്റ് കളിക്കാനാവും സിഎസ്കെ പദ്ധതിയിടുക. അതുകൊണ്ടാണ് അവൻ എല്ലാ സീസണിലും നിരവധി റൺസ് നേടുന്നത്. ' അശ്വിൻ പറഞ്ഞു. റുതുരാജ് സമീപ സീസണുകളിലെ സിഎസ്കെയുടെ ഏറ്റവും വിശ്വസ്തനായ ബാറ്റ്സ്മാനാണ്. ക്യാപ്റ്റനെന്ന നിലയിൽ ഇനിയും റുതുരാജ് മെച്ചപ്പെടാനുണ്ടെങ്കിലും ബാറ്റ്സ്മാനെന്ന നിലയിൽ സ്ഥിരതയോടെ കളിക്കുന്നുണ്ട്.
താരത്തിന്റെ സമീപകാലത്തെ പ്രകടനങ്ങളെല്ലാം മികച്ചതാണ്. വിജയ് ഹസാരെ ട്രോഫിയിൽ 413 റൺസാണ് ഏഴ് മത്സരത്തിൽ നിന്ന് റുതുരാജ് നേടിയത്. 82.60 ശരാശരിയിലായിരുന്നു റുതുരാജിന്റെ പ്രകടനം. അവസാന സീസണിൽ പരിക്ക് താരത്തെ വേട്ടയാടിയപ്പോൾ 5 മത്സരം മാത്രമാണ് കളിക്കാനായത്. ഇത്തവണ മികച്ച ഫോമിലും ഫിറ്റ്നസിലുമാണ് റുതുരാജ് കളിക്കാനെത്തുന്നത്.
സഞ്ജു സാംസണൊപ്പം താൻ ഓപ്പണിങ്ങിൽ ഇറങ്ങുമെന്ന കാര്യം റുതുരാജ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. റുതുരാജിന്റെ ബാറ്റിങ് പ്രകടനം ഇത്തവണയും സിഎസ്കെയ്ക്ക് നിർണ്ണായകമാണ്. റുതുരാജിന് ഇന്ത്യൻ ടീമിൽ കൂടുതൽ അവസരം നേടാൻ ഇത്തവണ മികച്ച പ്രകടനം പുറത്തെടുക്കേണ്ടതായുണ്ട്. സിഎസ്കെയുടെ താരനിര ഇത്തവണ ശക്തമാണ്.
കോഹ്ലി, രോഹിത് ഫാൻസ് ഹാപ്പി, 2027 ഫെബ്രുവരി വരെയുള്ള പരമ്പരകൾ പ്രഖ്യാപിച്ച് ബിസിസി ഐ; കേരളത്തിന്റെ മണ്ണിലും കളിയാവേശം, ഷെഡ്യൂൾ ഇതാ
സീനിയർ താരങ്ങളിലൂന്നി കളിക്കുന്ന സിഎസ്കെ ഇത്തവണ യുവതാരനിരയുടെ മികവിലാണ് ഇറങ്ങുന്നത്. എടുത്തു പറയാൻ സാധിക്കുന്ന നിരവധി യുവതാരങ്ങൾ ഇപ്പോൾ സിഎസ്കെയ്ക്കൊപ്പമുണ്ട്. സഞ്ജു സാംസണും കൂടി ചേരുന്നതോടെ സിഎസ്കെയുടെ താരനിര കൂടുതൽ ശക്തമായി മാറും. ഇത്തവണത്തെ സീസണോടെ എംഎസ് ധോണി വിരമിക്കൽ പ്രഖ്യാപിക്കാനാണ് സാധ്യത കൂടുതൽ.
അതുകൊണ്ടുതന്നെ ധോണിക്ക് കിരീടത്തോടെ യാത്രയയപ്പ് നൽകാനുറച്ചാവും ഇത്തവണ സിഎസ്കെ ഇറങ്ങുക. സിഎസ്കെയുടെ ബൗളിങ് നിരയിൽ ചില ദൗർബല്യങ്ങളുണ്ടെങ്കിലും ബാറ്റിങ് കരുത്തുകൊണ്ട് ഇതിനെ മറികടക്കാൻ ഇത്തവണ അവർക്ക് സാധിക്കുമെന്ന് തന്നെ കരുതാം. ഏറ്റവും മികച്ച പ്രകടനത്തോടെ ഇത്തവണ സിഎസ്കെ ആറാം കിരീടം നേടുമോയെന്നത് കാത്തിരുന്ന് കാണാം.









English (US) ·