Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•27 Mar 2026, 3:59 p.m. IST
IPL 2026: സിഎസ്കെയുടെ ഓപ്പണർ റോളിൽ സഞ്ജു സാംസണും റുതുരാജ് ഗെയ്ക് വാദുമാവും കളിക്കുക. ഇക്കാര്യം റുതുരാജ് തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. എങ്കിലും സിഎസ്കെ പരീക്ഷണങ്ങൾ നടത്താൻ മടികാട്ടാത്ത ടീമാണെന്നത് എടുത്തു പറയണം
ഹൈലൈറ്റ്:
- സഞ്ജു സാംസൺ സമീപകാലത്തായി മികച്ച ഫോമിൽ
- ടി20 ലോകകപ്പിലെ താരമാണ് സഞ്ജു സാംസൺ
- സിഎസ്കെയ്ക്ക് ഇത്തവണ തകർപ്പൻ താരനിര
സഞ്ജു സാംസൺ16,706 കോടിക്ക് ആർസിബിയെ സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പ്; പുതിയ ചെയർമാനായി മുൻ ക്രിക്കറ്റ് താരം
സഞ്ജു സാംസണെ ഓപ്പണർ റോളിൽ അല്ലാതെ മറ്റേതെങ്കിലും റോളിലേക്ക് സിഎസ്കെ പരിഗണിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. എന്നാൽ സഞ്ജുവിനെ ഓപ്പണർ റോളിൽത്തന്നെ കളിപ്പിക്കുന്നതാണ് സിഎസ്കെയ്ക്ക് കൂടുതൽ ഗുണം ചെയ്യുക. ഇത് പറയാനുള്ള കാരണങ്ങൾ മൂന്ന് കാരണങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ഒന്നാമത്തെ കാരണം സഞ്ജുവിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ബാറ്റിങ് പൊസിഷൻ ഇതാണെന്നതാണ്. ഓപ്പണർ റോളിൽ കളിക്കുമ്പോഴാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാൻ സഞ്ജുവിന് സാധിക്കുന്നത്. സമീപകാലത്തെ സഞ്ജുവിന്റെ പ്രധാന പ്രകടനങ്ങളെല്ലാം ഓപ്പണർ റോളിലായിരുന്നു. സഞ്ജു ടി20 ലോകകപ്പിൽ ഹാട്രിക് അർധ സെഞ്ചുറികളടക്കം നേടി മിന്നിച്ച സാഹചര്യത്തിൽ ഇതേ റോളിൽ തന്നെ തുടരാൻ അനുവദിക്കുന്നതാണ് കൂടുതൽ ഗുണം ചെയ്യുക.
സഞ്ജുവിനെ ഇപ്പോൾ മൂന്നാം നമ്പറിലേക്കോ നാലാം നമ്പറിലേക്കോ മാറ്റിയാൽ പ്രകടനം താഴോട്ട് പോകാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ സഞ്ജു സാംസണെ ഓപ്പണർ റോളിൽ തുടരാൻ അനുവദിക്കുന്നതാവും കൂടുതൽ ഗുണം ചെയ്യുകയെന്ന് തന്നെ പറയാം.
നിലവിലെ സിഎസ്കെയുടെ പ്രധാന പ്രശ്നങ്ങളിലൊന്ന് പവർപ്ലേയിലെ വലിയ സ്കോറാണ്. റുതുരാജ് ഗെയ്ക് വാദും ആയുഷ് മാത്രെയും ചേർന്ന് ഓപ്പണിങ്ങിൽ ഇറങ്ങുമ്പോൾ വലിയ സ്കോറിലേക്കുയരാൻ പലപ്പോഴും പവർപ്ലേയിൽ സാധിക്കാറില്ല. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ സഞ്ജു സാംസണിലൂടെ സാധിക്കും. പവർപ്ലേയ്ക്കുള്ളിൽത്തന്നെ ടീമിന് അടിത്തറ പാകാൻ സഞ്ജുവിന് ശേഷിയുണ്ട്.
കോഹ്ലി, രോഹിത് ഫാൻസ് ഹാപ്പി, 2027 ഫെബ്രുവരി വരെയുള്ള പരമ്പരകൾ പ്രഖ്യാപിച്ച് ബിസിസി ഐ; കേരളത്തിന്റെ മണ്ണിലും കളിയാവേശം, ഷെഡ്യൂൾ ഇതാ
അതുകൊണ്ടുതന്നെ ഓപ്പണർ റോളിൽത്തന്നെ കളിപ്പിച്ച് സഞ്ജുവിന്റെ നിലവിലെ ഫോമിനെ പരമാവധി പ്രയോജനപ്പെടുത്താനാണ് സിഎസ്കെ ശ്രമിക്കേണ്ടത്. മറിച്ചൊരു പരീക്ഷണം ടീമിനെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയാണ് കൂടുതലെന്ന് പറയാം.
മൂന്നാമത്തെ കാരണം സഞ്ജു സാംസൺ-റുതുരാജ് ഗെയ്ക് വാദ് കൂട്ടുകെട്ട് സിഎസ്കെയ്ക്ക് മികച്ച സംതുലിതാവസ്ഥ നൽകുമെന്നതാണ്. റുതുരാജ് ഒരുവശത്ത് പിടിച്ചുനിന്ന് കളിക്കുമ്പോൾ അതിവേഗം റൺസുയർത്താൻ സഞ്ജുവിന് സാധിക്കും. സഞ്ജു പെട്ടെന്ന് മടങ്ങിയാൽ മറുവശത്ത് വിക്കറ്റ് കാത്ത് കളിക്കാൻ റുതുരാജിന് സാധിക്കും. ഈ കൂട്ടുകെട്ട് ഓപ്പണിങ്ങിൽ വരുന്നതാണ് സിഎസ്കെയ്ക്ക് കൂടുതൽ ഗുണം ചെയ്യുക.
സഞ്ജു സാംസണ് മികച്ച തുടക്കം ലഭിച്ചാൽ വലിയ സ്കോറിലേക്കുയരാൻ കഴിവുണ്ട്. അതുകൊണ്ടുതന്നെ സഞ്ജുവിനെ പവർപ്ലേ മുതലാക്കി കളിക്കാൻ അനുവദിക്കുന്നതാണ് നല്ലത്. സ്പിന്നർമാരെ തുടക്കത്തിൽ കൊണ്ടുവന്ന് സിഎസ്കെയെ പൂട്ടാനുള്ള എതിരാളികളുടെ തന്ത്രത്തെ മറികടക്കാനും സഞ്ജുവിലൂടെ സിഎസ്കെയ്ക്ക് സാധിക്കും. അതുകൊണ്ടുതന്നെ സഞ്ജുവിനെ ഓപ്പണർ റോളിൽ നിലനിർത്തുന്നതാണ് സിഎസ്കെയ്ക്ക് നല്ലതെന്ന് നിസംശയം പറയാം.









English (US) ·