Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•2 Apr 2026, 4:08 p.m. IST
CSK vs PBKS IPL 2026: ചെന്നെെ സൂപ്പർ കിങ്സ് ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോട് തോറ്റാണ് പഞ്ചാബ് കിങ്സിനെ നേരിടാൻ എത്തുന്നത്. സ്വന്തം തട്ടകത്തിൽ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോൾ സിഎസ്കെയ്ക്ക് മുന്നിൽ വലിയ വെല്ലുവിളി
ഹൈലൈറ്റ്:
- സഞ്ജുവിന്റെ പ്രകടനം സിഎസ്കെയ്ക്ക് നിർണ്ണായകം
- ധോണിയും ബ്രെവിസും സിഎസ്കെ നിരയിലില്ല
- വിജയം തുടരാൻ പഞ്ചാബ് ഇറങ്ങുന്നു
സഞ്ജു സാംസൺജയത്തിനിടയിലും പഞ്ചാബ് നായകന് തിരിച്ചടി; ശ്രേയസ് അയ്യർക്ക് 12 ലക്ഷം രൂപ പിഴ
ടീം വലിയ തോൽവിയും നേരിട്ടതോടെ സഞ്ജുവിന്റെ മോശം പ്രകടനം വലിയ ചർച്ച ചെയ്യപ്പെട്ടു. ഇനി സിഎസ്കെയെ കാത്തിരിക്കുന്നത് ഹോം മത്സരമാണ്. പഞ്ചാബ് കിങ്സിനെയാണ് തട്ടകത്തിൽ സിഎസ്കെയ്ക്ക് നേരിടേണ്ടത്. ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബ് ആദ്യ മത്സരത്തിൽ ജയിച്ച ആത്മവിശ്വാസത്തിലാണ് വരുന്നത്. ഗുജറാത്ത് ടെെറ്റൻസിനെതിരേ പഞ്ചാബ് ബാറ്റിങ് നിര അൽപ്പം നിറം മങ്ങിയെങ്കിലും ജയിക്കാൻ അവർക്കായി.
അതുകൊണ്ടുതന്നെ ജയിച്ച് വരുന്ന പഞ്ചാബിനെ പൂട്ടുകയെന്ന വലിയ വെല്ലുവിളി സിഎസ്കെയ്ക്ക് മുന്നിലുണ്ടാവും. സിഎസ്കെയുടെ ആദ്യ മത്സരത്തിന് വലിയ ആരാധക കൂട്ടത്തെ പ്രതീക്ഷിക്കാം. സഞ്ജുവിന്റെ പ്രകടനം കാണാനായിട്ടാവും ഇവരിൽ ഭൂരിഭാഗം പേരും എത്തുക. സഞ്ജുവിന്റെ പേരാവും ഗ്യാലറിയിൽ നിറഞ്ഞ് കേൾക്കാൻ സാധ്യത. അപ്പോൾ ഇവരോട് നീതികാട്ടാൻ സഞ്ജുവിന് സാധിക്കേണ്ടതായുണ്ട്.
എന്നാൽ സഞ്ജുവിന് ഇതിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. സിഎസ്കെ വലിയ പ്രതീക്ഷ സഞ്ജുവിന് മുന്നിൽ വെക്കുന്നതിന്റെ സമ്മർദ്ദം താരത്തിനുണ്ട്. പവർപ്ലേയിൽ അടിച്ച് കളിച്ച് റൺസുയർത്താൻ സഞ്ജുവിന് സാധിക്കുമെന്നാണ് സിഎസ്കെ മാനേജ്മെന്റ് വിശ്വസിക്കുന്നത്. എന്നാൽ സിഎസ്കെയുടെ തട്ടകമായ ചെപ്പോക്കിലെ സഞ്ജുവിന്റെ ബാറ്റിങ് കണക്കുകൾ വലിയ പ്രതീക്ഷ നൽകുന്നതല്ല.
ഇക്കഴിഞ്ഞ ടി20 ലോകകപ്പിൽ ചെന്നെെയിൽ ബാറ്റിങ് മികവ് കാട്ടാൻ സഞ്ജുവിന് സാധിച്ചിരുന്നു. എന്നാൽ ചെപ്പോക്കിലെ സഞ്ജുവിന്റെ ഐപിഎല്ലിലെ കണക്കുകൾ മോശമാണ്. ചെപ്പോക്കിൽ അഞ്ച് ഇന്നിങ്സിൽ നിന്ന് 59 പന്ത് നേരിട്ട് 59 റൺസാണ് സഞ്ജുവിന് നേടാനായത്. അഞ്ച് തവണയും സഞ്ജുവിന് വിക്കറ്റും നഷ്ടമായി. 11.8 മാത്രമാണ് ഇവിടെ സഞ്ജുവിന്റെ ശരാശരി.
IPL 2026: സഞ്ജീവ് ഗോയങ്ക കട്ട കലിപ്പിലോ? ഋഷഭിനെ നിർത്തിപ്പൊരിച്ചെന്ന് ആരാധകർ, മത്സരശേഷം സംഭവിച്ചത് എന്താണ്? വിവാദം
സ്പിന്നിന് മുൻതൂക്കമുള്ള ചെപ്പോക്കിലെ പിച്ചിൽ സഞ്ജുവിന് മികവ് കാട്ടേണ്ടത് അത്യാവശ്യമാണ്. നെറ്റ്സിൽ തകർപ്പൻ പ്രകടനമാണ് സഞ്ജു കാഴ്ചവെക്കുന്നത്. ആദ്യ മത്സരത്തിൽ സഞ്ജുവിനെ വലിയ ആത്മവിശ്വാസത്തോടെയല്ല കാണപ്പെട്ടത്. എന്നാൽ അതിന് കാരണം തന്നെ വളർത്തിയ രാജസ്ഥാൻ റോയൽസിനെതിരേ കളിക്കുന്നു എന്ന വെെകാരികതയാണ്.
പഞ്ചാബിനെതിരേ കളിക്കുമ്പോൾ ഈ വെെകാരികത സഞ്ജുവിനെ ബാധിക്കില്ല. വലിയ വെല്ലുവിളികളെ മറികടന്ന സഞ്ജു സാംസൺ സിഎസ്കെയുടെ ഹോം ഗ്രൗണ്ടിൽ തകർപ്പൻ പ്രകടനത്തോടെ തിരിച്ചെത്തുമെന്ന് തന്നെ കരുതാം.









English (US) ·