Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•30 Mar 2026, 8:07 americium IST
IPL 2026: രാജസ്ഥാൻ റോയൽസിനെതിരേ സിഎസ്കെ കളിക്കുമ്പോൾ സഞ്ജു സാംസണിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രാജസ്ഥാന്റെ നായകസ്ഥാനമടക്കം ഉപേക്ഷിച്ചാണ് സഞ്ജു സിഎസ്കെയിലേക്ക് എത്തിയിരിക്കുന്നത്
ഹൈലൈറ്റ്:
- സിഎസ്കെയെ വേട്ടയാടി പരിക്ക്
- സഞ്ജു ഓപ്പണറായി കളിക്കും
- രാജസ്ഥാന് ശക്തമായ ടീം കരുത്ത്
സഞ്ജു സാംസൺ, കുമാർ സങ്കക്കാര, യശ്വസി ജയ്സ്വാൾ (Photo: ANI, IANS)(ഫോട്ടോസ്- ANI)ക്ലാസൻ്റെ പുറത്താകലിൽ സംശയം ശക്തമാക്കി വീഡിയോ ദൃശ്യങ്ങൾ പുറത്ത്
എംഎസ് ധോണി പരിക്കേറ്റ് പുറത്തായ സാഹചര്യത്തിൽ ആരാധകരെല്ലാം സഞ്ജുവിനായിട്ടാവും ആർപ്പുവിളിക്കുക. പ്രതീക്ഷകളുടെ അമിത ഭാരം പേറുന്ന സഞ്ജുവിന് കാര്യങ്ങൾ എളുപ്പമാവില്ലെന്ന് തന്നെ പറയാം. കാരണം സഞ്ജുവിന്റെ കരുത്തും ദൗർബല്യവും നന്നായി അറിയാവുന്ന പരിശീലകനാണ് രാജസ്ഥാനൊപ്പമുള്ളത്. കുമാർ സങ്കക്കാര മികച്ച പരിശീലകനാണ്. സഞ്ജുവിന്റെ കരുത്ത് എന്താണെന്നും ദൗർബല്യം എന്താണെന്നും അദ്ദേഹത്തിന് കൃത്യമായി അറിയാം.
അതുകൊണ്ടുതന്നെ സഞ്ജുവിന് കാര്യങ്ങൾ എളുപ്പമാവില്ല. സഞ്ജുവിന് മുകളിൽ വലിയ സമ്മർദ്ദം ഇപ്പോഴുണ്ട്. സിഎസ്കെയുടെ എംഎസ് ധോണിയും ഡെവാൾഡ് ബ്രെവിസും പരിക്കേറ്റ് പുറത്തായിരിക്കുകയാണ്. അതുകൊണ്ടുതന്നെ സഞ്ജുവും റുതുരാജും നടത്തുന്ന പ്രകടനം സിഎസ്കെയ്ക്ക് നിർണ്ണായകമാവും. കൂടാതെ രാജസ്ഥാൻ സഞ്ജുവിനെ വളർത്തിയ ടീമാണ്. ഇതിന്റെ വെെകാരികത തനിക്കില്ലെന്ന് സഞ്ജു പറയുമ്പോഴും കാര്യങ്ങൾ അങ്ങനെ ആയിരിക്കില്ലെന്ന് ഉറപ്പാണ്.
പഴയ താരങ്ങളെല്ലാം മുൻ ക്യാപ്റ്റനെതിരേ ഇറങ്ങുമ്പോൾ സഞ്ജുവിന് വെെകാരിക പ്രശ്നങ്ങളുണ്ടാവാതെ നോക്കേണ്ടതായുണ്ട്. ഇതിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. സഞ്ജു ഇത്തരത്തിലുള്ള പല വെല്ലുവിളികളേയും മറികടന്ന താരമാണ്. അതുകൊണ്ടുതന്നെ ഈ വെല്ലുവിളിയേയും മറികടക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
രാജസ്ഥാന്റെ ജോഫ്രാ ആർച്ചറെ സഞ്ജു ടി20 ലോകകപ്പിൽ തല്ലിപ്പറത്തിയിരുന്നു. എന്നാൽ സഞ്ജുവിനെ കുടുക്കാനുള്ള അവസരം ആർച്ചർ സൃഷ്ടിച്ചിരുന്നുവെന്നതും എടുത്തു പറയണം. സഞ്ജുവും ആർച്ചറും തമ്മിലുള്ള നേർക്കുനേർ പോരാട്ടം മത്സരത്തിൽ നിർണ്ണായകമാവും. എന്നാൽ ആർച്ചറെക്കാൾ സഞ്ജുവിനെ ഭയപ്പെടുത്താൻ സാധ്യത സന്ദീപ് ശർമയാണ്.
IPL 2026: കെകെആറിനെ പഞ്ഞിക്കിട്ട് രോഹിത് ശർമ, സിക്സറിൽ മറ്റൊരു ഏഷ്യക്കാരനുമില്ലാത്ത നേട്ടം; ഫിഫ്റ്റിയിലും ചരിത്ര റെക്കോഡ്
സഞ്ജുവിനെതിരേ നെറ്റ്സിലടക്കം നിരവധി തവണ പന്തെറിഞ്ഞിട്ടുള്ള താരമാണ് സന്ദീപ്. ന്യൂബോളിൽ സന്ദീപിന്റെ സ്വിങ്ങിനെ സഞ്ജു എങ്ങനെ നേരിടുമെന്നതും കണ്ടറിയണം. പരിക്ക് സിഎസ്കെയുടെ സമ്മർദ്ദം ഉയർത്തുന്നുണ്ട്. സങ്കക്കാര സഞ്ജുവിനും റുതുരാജിനുമെതിരേ കൃത്യമായ പദ്ധതികളോടെയാവും ഇറങ്ങുകയെന്ന കാര്യം നിസംശയം പറയാം.
ഇതിനെ മറികടക്കാൻ സ്റ്റീഫൻ ഫ്ളമിങ്ങും കൃത്യമായ തന്ത്രം മെനയും. എന്തായാലും സൂപ്പർ പോരാട്ടം തന്നെയാവും ഇന്ന് നടക്കുക. സിഎസ്കെയുടെ യുവതാരങ്ങളിൽ വലിയ പ്രതീക്ഷയാണുള്ളത്. 14.2 കോടിക്ക് സിഎസ്കെ ടീമിലെത്തിച്ച പ്രശാന്ത് വീറിനേയും കാർത്തിക് ശർമയേയും ടീം എങ്ങനെയാണ് ഉപയോഗിക്കുകയെത്തും കണ്ടറിയണം. ഉർവിൽ പട്ടേലിന്റെ പ്രകടനവും സിഎസ്കെയ്ക്ക് നിർണ്ണായകമായി മാറിയേക്കും. സൂപ്പർ പോരിൽ ജയം ആർക്കൊപ്പമാവുമെന്നത് കാത്തിരുന്ന് തന്നെ കാണാം.









English (US) ·