Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•6 Apr 2026, 10:47 americium IST
IPL 2026: സഞ്ജു സാംസണിന്റെ മോശം ഫോം ഇത്തവണ സിഎസ്കെയെ പിന്നോട്ടടിക്കുന്ന കാര്യമാണ്. ഓപ്പണർ റോളിൽ കാര്യമായ പ്രകടനം നടത്താൻ സഞ്ജുവിന് സാധിക്കുന്നില്ല. ഇത് ടീമിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്
ഹൈലൈറ്റ്:
- ടി20 ലോകകപ്പിലെ മികവ് ആവർത്തിക്കാതെ സഞ്ജു
- റുതുരാജിന്റെ ക്യാപ്റ്റൻസിയും മോശം
- സിഎസ്കെ അവസാന സ്ഥാനത്ത്
സഞ്ജു സാംസൺ(ഫോട്ടോസ്- ANI)വിമർശകർക്ക് മറുപടി; ക്യാപ്റ്റൻസിയിൽ തകർപ്പൻ പ്രകടനവുമായി റിയാൻ പരാഗ്
സഞ്ജു സാംസൺ മോശം ഫോമിലാകുന്നത് സിഎസ്കെയെ പിന്നോട്ടടിക്കുമ്പോഴും പിന്തുണ അറിയിക്കുകയാണ് പരിശീലകനായ സ്റ്റീഫൻ ഫ്ളമിങ്. സഞ്ജുവിന് അൽപ്പം കൂടി സമയം നൽകണമെന്നാണ് ഫ്ളമിങ് പറയുന്നത്. അതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. 'കുറച്ച് അധികം കാലം ഒരു ഫ്രാഞ്ചെെസിക്കായി കളിച്ച ശേഷം മറ്റൊരു ഫ്രാഞ്ചെെസിയിലേക്കെത്തി പെട്ടെന്ന് മികവ് കാട്ടുകയെന്നത് ഒട്ടും എളുപ്പമല്ല.
ടീമിനൊപ്പം ഒന്ന് ചേർന്നുവരാൻ അൽപ്പം സമയം എടുക്കും. ഞങ്ങളുടെ ടീമുമായി പൂർണ്ണമായും ഇണങ്ങി ചേരാനുള്ള പ്രക്രിയകളിലൂടെയാണ് അവൻ കടന്ന് പോകുന്നത്. ടീം ഇതിനോടകം അഞ്ചോ ആറോ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ടീം മികച്ച കൂട്ടുകെട്ടുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണുള്ളത് ' സ്റ്റീഫൻ ഫ്ളമിങ് പറഞ്ഞു. സഞ്ജു രാജസ്ഥാൻ റോയൽസിന്റെ നായകസ്ഥാനം ഉപേക്ഷിച്ചാണ് സിഎസ്കെയിലേക്കെത്തിയത്.
തന്നെ വളർത്തിയ ടീം വിടുമ്പോൾ വെെകാരിക പ്രശ്നമില്ലെന്ന് സഞ്ജു പറഞ്ഞിരുന്നെങ്കിലും കാര്യങ്ങൾ അങ്ങനെയല്ല. സഞ്ജു സാംസണെ സമ്മർദ്ദം ബാധിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ശരീര ഭാഷയിൽ വലിയ ആത്മവിശ്വാസം കാണുന്നില്ല. ടി20 ലോകകപ്പിൽ ഹാട്രിക് അർധ സെഞ്ചുറിയടക്കം നേടിയ സഞ്ജു വലിയ ഫോമിലായിരുന്നു. ടി20 ലോകകപ്പിലെ താരമായാണ് സഞ്ജു സിഎസ്കെയിലേക്കെത്തിയത്.
ഇതോടെ പ്രതീക്ഷകളും വാനോളമായി. ഈ പ്രതീക്ഷകൾക്കൊത്ത് സഞ്ജുവിന് ഉയരാൻ സാധിക്കാത്തതാണ് ടീമിന് തിരിച്ചടിയാവുന്നത്. ക്യാപ്റ്റനെന്ന നിലയിൽ റുതുരാജ് ഗെയ്ക് വാദിന് ഉത്തരവാദിത്തം കാട്ടാൻ സാധിക്കുന്നില്ല. റുതുരാജ് മികച്ച ബാറ്റ്സ്മാനാണെങ്കിലും നല്ല നായകനല്ലെന്നതാണ് പ്രശ്നം. നിലവിൽ അവസാന സ്ഥാനത്താണ് സിഎസ്കെയുള്ളത്.
IPL 2026: 6, 7, 9, വീണ്ടും നിറം മങ്ങി സഞ്ജു സാംസൺ, സിഎസ്കെ ജഴ്സിയിൽ മികവ് കാട്ടാനാവുന്നില്ല; ഇനിയും ആരാധകർ കാത്തിരിക്കണം
11 മത്സരങ്ങൾ ശേഷിക്കെ സിഎസ്കെയ്ക്ക് ശക്തമായ തിരിച്ചുവരവ് നടത്തേണ്ടത് അത്യാവശ്യമാണ്. അതിന് ചില നിർണ്ണായക അഴിച്ചുപണികൾ ടീമിൽ വരുത്തണം. സഞ്ജു സാംസണെ നായകസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള സാധ്യതകളുണ്ട്. പ്ലേയിങ് 11ലും ബാറ്റിങ് ഓഡറിലും മാറ്റങ്ങൾ വേണം. എന്തായാലും കിടിലൻ തിരിച്ചുവരവ് നടത്താൻ ശേഷിയുള്ള താരനിരയാണ് സിഎസ്കെയുടേത്.
ഫോം മാത്രമാണ് പ്രശ്നം. എംഎസ് ധോണി തിരിച്ചെത്തുന്നതോടെ സിഎസ്കെയുടെ പകുതി പ്രശ്നങ്ങൾക്ക് പരിഹാരമാവും. മികച്ച തന്ത്രങ്ങൾ സൃഷ്ടിക്കാൻ ധോണിക്ക് സാധിച്ചാൽ സിഎസ്കെയ്ക്ക് തിരിച്ചുവരവ് അസാധ്യമായിരിക്കില്ല.









English (US) ·