IPL 2026: സഞ്ജുവിന്റെ സീറ്റിലേക്ക് പരാ​ഗ്, ക്യാപ്റ്റനാക്കിയത് വെറുതെയല്ല; രാജസ്ഥാനെ നയിക്കാൻ ഏറ്റവും യോ​ഗ്യൻ, കാരണം പറഞ്ഞ് സങ്കക്കാര

2 months ago 10

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam30 Mar 2026, 10:55 americium IST

IPL 2026: സഞ്ജു സാംസൺ ടീം വിട്ടതോടെ പകരം നായകനായി റിയാൻ പരാ​ഗിനെയാണ് രാജസ്ഥാൻ റോയൽസ് നിയമിച്ചത്. പല പ്രമുഖരേയും തഴഞ്ഞ് റിയാൻ പരാ​ഗിനെ ക്യാപ്റ്റനാക്കിയതിൽ വിമർശനം ശക്തമായിരുന്നു

ഹൈലൈറ്റ്:

  • രാജസ്ഥാൻ ഇന്ന് സിഎസ്കെയ്ക്കെതിരേ
  • സഞ്ജു സാംസൺ സിഎസ്കെയിൽ ഇന്ന് അരങ്ങേറും
  • റിയാൻ പരാഗിൽ വിശ്വാസം അർപ്പിച്ച് രാജസ്ഥാൻ

riyan parag, kumar sangakkaraറിയാൻ പരാഗ്, കുമാർ സങ്കക്കാര(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19ാം സീസണിലെ മൂന്നാം മത്സരത്തിൽ ഇന്ന് രാജസ്ഥാൻ റോയൽസും ചെന്നെെ സൂപ്പർ കിങ്സും നേർക്കുനേർ ഏറ്റുമുട്ടാൻ പോവുകയാണ്. ഇത്തവണത്തെ സിഎസ്കെ- രാജസ്ഥാൻ റോയൽസ് പോരാട്ടത്തിന് പ്രാധാന്യം ഏറെയാണ്. സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിട്ട് സിഎസ്കെയിലേക്കെത്തിയ ശേഷം നടക്കുന്ന ആദ്യത്തെ സീസണാണിത്. തന്നെ വളർത്തിയ ടീമിനെതിരേ സഞ്ജുവിന്റെ പ്രകടനം എങ്ങനെയാവുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.സഞ്ജു സാംസൺ രാജസ്ഥാൻ വിട്ടതോടെ ടീമിന്റെ പുതിയ നായകനായി റിയാൻ പരാഗാണ് എത്തിയത്. യശ്വസി ജയ്സ്വാൾ, ദ്രുവ് ജുറേൽ, രവീന്ദ്ര ജഡേജ എന്നിവരെല്ലാം ഉണ്ടായിട്ടും രാജസ്ഥാനെ നയിക്കാൻ പരാഗ് എത്തിയത് ടീം മാനേജ്മെന്റിന്റെ പ്രത്യേക താൽപര്യം കൊണ്ടാണെന്ന ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ പരാഗിനെ എന്തുകൊണ്ട് ക്യാപ്റ്റനാക്കിയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പരിശീലകനായ കുമാർ സങ്കക്കാര . രാജസ്ഥാനെ നയിക്കാൻ പരാഗ് യോഗ്യനാണെന്നാണ് സങ്കക്കാര പറയുന്നത്.

ക്ലാസൻ്റെ പുറത്താകലിൽ സംശയം ശക്തമാക്കി വീഡിയോ ദൃശ്യങ്ങൾ പുറത്ത്


'രാജസ്ഥാൻ റോയൽസിന് ക്യാപ്റ്റനാക്കാൻ സാധിക്കുന്ന ഒന്നിലധികം താരങ്ങളുണ്ടായിരുന്നു. സന്ദീപ് ശർമയും രവീന്ദ്ര ജഡേജയും ക്യാപ്റ്റൻ സ്ഥാനം അർഹിക്കുന്നവരാണ്. കൃത്യമായ പദ്ധതികൾ ഇക്കാര്യത്തിൽ ഞങ്ങൾക്കുണ്ടായിരുന്നു. പരിഗണിക്കപ്പെടുന്നവരുമായി ഞങ്ങൾ നിരവധി തവണ സംസാരിച്ചു. മൂന്നോ നാലോ തവണ വീതം സംസാരിക്കുന്ന സാഹചര്യമുണ്ടായി.

എല്ലാ താരങ്ങളും ടീമിനെ നയിക്കാൻ ശേഷിയുള്ളവരാണ്. എന്നാൽ പരാഗാണ് ഏറ്റവും അനുയോജ്യനെന്ന് ഞങ്ങൾ തിരിച്ചറിയുകയായിരുന്നു. അവൻ പക്വതയും ആത്മവിശ്വാസവും ചിന്തകളിൽ വ്യക്തതയുമുള്ളവനാണ്. ഞങ്ങളുടെ ചോദ്യങ്ങളെല്ലാം വളരെ മികച്ച രീതിയിലാണ് അവൻ കെെകാര്യം ചെയ്തത്. അവൻ നയിക്കാൻ ഏറ്റവും അനുയോജ്യനാണെന്ന് ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. ' സങ്കക്കാര പറഞ്ഞു.
Samayam MalayalamIPL 2026: തോറ്റ് തുടങ്ങുന്ന മുംബെെയെ ഭയക്കണം, പക്ഷെ ആദ്യ മത്സരം ജയിച്ചാലോ? കപ്പ് പ്രതീക്ഷിക്കണോ, ചരിത്രം ഇങ്ങനെ
എന്നാൽ അവസാന സീസണിൽ സഞ്ജു സാംസണിന്റെ അഭാവത്തിൽ രാജസ്ഥാനെ പരാഗ് നയിച്ചിരുന്നു. എട്ട് മത്സരത്തിൽ രണ്ട് ജയം മാത്രമാണ് നേടിക്കൊടുക്കാനായത്. ബാറ്റ്സ്മാനെന്ന നിലയിൽ ഭേദപ്പെട്ട് നിന്നപ്പോഴും ക്യാപ്റ്റൻ റോളിൽ അദ്ദേഹം തീർത്തും പരാജയമായിരുന്നു. എന്നിട്ടും ഈ സീസണിൽ പരാഗിനെ രാജസ്ഥാൻ ക്യാപ്റ്റനാക്കിയെന്നതാണ് ശ്രദ്ധേയം. എന്തായാലും പരാഗിന് സഞ്ജുവിന്റെ വിടവ് നികത്താൻ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

ഇത്തവണ മികച്ച ടീം കരുത്ത് രാജസ്ഥാന് അവകാശപ്പെടാൻ സാധിക്കും. വെെഭവ് സൂര്യവംശി, യശ്വസി ജയ്സ്വാൾ എന്നിവരുടെ ഓപ്പണിങ് കൂട്ടുകെട്ടാണ് ടീമിന്റെ നട്ടെല്ല്. റിയാൻ പരാഗ്, ദ്രുവ് ജുറേൽ, ഷിംറോൻ ഹെറ്റ്മെയർ എന്നിവർ മധ്യനിരയിൽ കരുത്ത് പകരും. ഇത്തവണ ടീമിലേക്കെത്തിയ സാം കറനെ പരിക്കേറ്റത് ടീമിന് അൽപ്പം ക്ഷീണമായിട്ടുണ്ട്. പേസ് ഓൾറൗണ്ടറായ സാം കറനെ രാജസ്ഥാൻ മിസ് ചെയ്യുമെന്നുറപ്പാണ്.

IPL 2026: കെകെആറിനെ പഞ്ഞിക്കിട്ട് രോഹിത് ശർമ, സിക്സറിൽ മറ്റൊരു ഏഷ്യക്കാരനുമില്ലാത്ത നേട്ടം; ഫിഫ്റ്റിയിലും ചരിത്ര റെക്കോഡ്

രവീന്ദ്ര ജഡേജക്ക് ഇത്തവണ നിർണ്ണായക റോൾ രാജസ്ഥാനിലുണ്ടാവും. സംതുലിതമായ ടീം കരുത്ത് രാജസ്ഥാനുണ്ട്. അതുകൊണ്ടുതന്നെ സിഎസ്കെയ്ക്കെതിരേ വലിയ വിജയ പ്രതീക്ഷയാണ് ടീമിനുള്ളത്. സഞ്ജുവിന്റെ അഭാവം ബാറ്റിങ്ങിലും ക്യാപ്റ്റൻസിയിലും ഒരു പരിധിവരെ നികത്താൻ രാജസ്ഥാന് സാധിച്ചേക്കും. എന്നാൽ സഞ്ജു സൃഷ്ടിക്കുന്ന ആരാധക കൂട്ടത്തിന്റെ അഭാവം രാജസ്ഥാനിലുണ്ടാവും. എന്തായാലും രാജസ്ഥാൻ ഇത്തവണ വലിയ പ്രതീക്ഷയിലാണെന്ന് തന്നെ പറയാം.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article