Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•6 Apr 2026, 3:15 p.m. IST
IPL 2026: ചെന്നെെ സൂപ്പർ കിങ്സിനെ സംബന്ധിച്ച് ഇത്തവണത്തെ ഐപിഎൽ സീസണിൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുന്നില്ല. ആദ്യത്തെ മൂന്ന് മത്സരത്തിലും സിഎസ്കെയ്ക്ക് തോൽവി നേരിടേണ്ടി വന്നിരിക്കുകയാണ്
ഹൈലൈറ്റ്:
- സഞ്ജു സാംസൺ മൂന്ന് മത്സരത്തിലും ഫ്ളോപ്പ്
- റുതുരാജിന്റെ ക്യാപ്റ്റൻസിയും മോശം
- സിഎസ്കെ ആരാധകർക്ക് നിരാശ
സഞ്ജു സാംസൺ(ഫോട്ടോസ്- AP)വിമർശകർക്ക് മറുപടി; ക്യാപ്റ്റൻസിയിൽ തകർപ്പൻ പ്രകടനവുമായി റിയാൻ പരാഗ്
സിഎസ്കെ ആരാധകരുടെ ഭാഗത്ത് നിന്ന് വലിയ വിമർശനമാണ് മലയാളി താരത്തിനെതിരേ ഉയരുന്നത്. സഞ്ജു സാംസണെ പുറത്തിരുത്തണമെന്നും സിഎസ്കെയ്ക്കായി കളിക്കാൻ താൽപര്യമില്ലെങ്കിൽ കളിക്കേണ്ടെന്നാണ് ആരാധകർ പറയുന്നത്. സഞ്ജുവിനെ ഒന്ന് ചിരിച്ച് കണ്ടാൽ മതിയായിരുന്നുവെന്നാണ് മറ്റൊരു ആരാധകൻ പ്രതികരിച്ചിരിക്കുന്നത്.
സഞ്ജുവിന് മാനസികമായി സിഎസ്കെയെ ഉൾക്കൊള്ളാൻ സാധിക്കുന്നില്ലെന്നാണ് ആരാധകർ പറയുന്നത്. രാജസ്ഥാൻ റോയൽസ് വിട്ടെങ്കിലും ഇപ്പോഴും സഞ്ജുവിന്റെ മനസ് അവിടെയാണ്. ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ നേരിടേണ്ടി വന്നത് സഞ്ജുവിനെ മാനസികമായി കൂടുതൽ തളർത്തി. സഞ്ജു സാംസൺ ഇപ്പോൾ മികച്ച മാനസിക നിലയിലല്ല കളിക്കുന്നത്.
സഞ്ജു ഇതേ നിലയിൽ കളിക്കുന്നത് സിഎസ്കെയ്ക്ക് കൂടുതൽ തിരിച്ചടിയായി മാറാനാണ് സാധ്യത കൂടുതൽ. അതുകൊണ്ടുതന്നെ സഞ്ജുവിന് ഇപ്പോൾ വിശ്രമം നൽകാൻ സിഎസ്കെ മാനേജ്മെന്റ് തയ്യാറാവണമെന്നാണ് ആരാധകർ പറയുന്നത്. സഞ്ജു സാംസണിന്റെ ശരീര ഭാഷയിൽ പ്രശ്നങ്ങളുണ്ടെന്ന് വ്യക്തം. സഞ്ജു സാംസൺ വളരെയധികം സന്തോഷത്തോടെ കളത്തിൽ കാണപ്പെടുന്ന താരമാണ്.
എന്നാൽ സിഎസ്കെയിലെത്തിയ ശേഷം സഞ്ജു സാംസൺ ചിരിച്ചത് പോലും വിരളമാണെന്ന് പറയാം. രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായിരുന്നപ്പോൾ മികച്ച നീക്കങ്ങളെല്ലാം നടത്തിയ സഞ്ജു സിഎസ്കെയിൽ വലിയ പ്രതിസന്ധിയിലും റുതുരാജ് ഗെയ്ക് വാദിനോട് ആശയ വിനിമയം നടത്തുന്നില്ല. വിക്കറ്റ് കീപ്പിങ്ങിന് പിന്നിലും ബാറ്റിങ്ങിലും മാത്രമായി സഞ്ജു സാംസൺ ഒതുങ്ങുന്നതാണ് കാണാനായത്.
IPL 2026: 6, 7, 9, വീണ്ടും നിറം മങ്ങി സഞ്ജു സാംസൺ, സിഎസ്കെ ജഴ്സിയിൽ മികവ് കാട്ടാനാവുന്നില്ല; ഇനിയും ആരാധകർ കാത്തിരിക്കണം
സഹതാരങ്ങളോട് വലിയ സൗഹൃദം കാട്ടുന്ന സഞ്ജുവിനെ ഇപ്പോൾ കളത്തിൽ കാണാൻ സാധിക്കുന്നില്ല. സഞ്ജു സാംസണിന്റെ വരവോടെ റുതുരാജ് ഗയ്ക് വാദിന് നായകസ്ഥാനം പോകുമോയെന്ന ഭയം വന്നിട്ടുണ്ടെന്ന് പല പ്രമുഖരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സഞ്ജുവും റുതുരാജും തമ്മിലുള്ള ബന്ധം മോശമായോ എന്ന സംശയവും ഇപ്പോൾ നിലനിൽക്കുന്നുണ്ട്.
സഞ്ജു സാംസൺ-റുതുരാജ് ഗെയ്ക് വാദ് ഓപ്പണിങ് കൂട്ടുകെട്ട് ക്ലിക്കാവുന്നില്ലെന്നതാണ് എടുത്തു പറയേണ്ടത്. രണ്ട് പേരും തമ്മിൽ മികച്ച കൂട്ടുകെട്ടല്ല സൃഷ്ടിക്കുന്നത്. സഞ്ജുവും റുതുരാജും തമ്മിലുള്ള ബന്ധം മോശമായെന്ന അഭ്യൂഹം ഇപ്പോൾ ശക്തമാണ്. നിലവിൽ എംഎസ് ധോണി സിഎസ്കെയിൽ ഇല്ലാത്തത് ടീമിനുള്ളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണോ എന്ന സംശയം ആരാധകർക്കുണ്ട്. ധോണിയുടെ തിരിച്ചുവരവ് നിലവിലെ സാഹചര്യത്തിൽ സിഎസ്കെയ്ക്ക് അത്യാവശ്യമാണെന്ന് തന്നെ പറയാം.









English (US) ·