Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•6 Apr 2026, 10:03 p.m. IST
IPL 2026: റുതുരാജ് ഗെയ്ക് വാദും സഞ്ജു സാംസണും നിരാശപ്പെടുത്തുന്നത് സിഎസ്കെയെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന കാര്യമാണ്. എന്നാൽ ഇതിലും വലിയ പ്രശ്നം സിഎസ്കെയെ സംബന്ധിച്ച് ബൗളിങ്ങിലാണ്
ഹൈലൈറ്റ്:
- മൂന്ന് മത്സരത്തിലും തോൽവി നേരിട്ട് സിഎസ്കെ
- സിഎസ്കെ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത്
- സഞ്ജു സാംസണ് ഫോമിലേക്കെത്താനാവുന്നില്ല
ചെന്നെെ സൂപ്പർ കിങ്സ്(ഫോട്ടോസ്- ANI)വിമർശകർക്ക് മറുപടി; ക്യാപ്റ്റൻസിയിൽ തകർപ്പൻ പ്രകടനവുമായി റിയാൻ പരാഗ്
എന്നാൽ സിഎസ്കെ ഇത്തവണ പിന്നോട്ട് പോകാനുള്ള പ്രധാന കാരണം സഞ്ജു സാംസണും റുതുരാജ് ഗെയ്ക് വാദും അല്ലെന്നും അത് നൂർ അഹമ്മദിന്റെ മോശം പ്രകടനമാണെന്നും ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുൻ പേസ് ഓൾറൗണ്ടറായ ഇർഫാൻ പഠാൻ. 'സിഎസ്കെയെ സംബന്ധിച്ച് ഇപ്പോഴത്തെ പ്രധാന പ്രശ്നം നൂർ അഹമ്മദാണ്. ഈ സീസണിലെ മൂന്ന് മത്സരത്തിൽ നിന്ന് 10 ഓവറുകളോളം പന്തെറിഞ്ഞ താരം 100 റൺസിലധികം വിട്ടുകൊടുത്തു.
എന്നാൽ ഒരു വിക്കറ്റ് പോലും ഇതുവരെ നേടാൻ സാധിച്ചിട്ടില്ല. നൂർ അഹമ്മദിന്റെ റണ്ണപ്പിന്റെ ആംഗിൾ മെച്ചപ്പെടുത്തിയാൽ അലെെൻമെന്റ് മെച്ചപ്പെടും. അവന്റെ കെെകൾ ഒരു വശത്തേക്ക് താഴ്ന്ന് പോകുന്നു. അത് പന്തെറിയുന്ന സമയത്ത് നേരെയാകേണ്ടതായുണ്ട്. ' ഇർഫാൻ പഠാൻ പറഞ്ഞു. സിഎസ്കെ പൊതുവേ സ്പിന്നർമാരെ വിശ്വസിച്ച് മുന്നോട്ട് പോകുന്ന ടീമാണ്.
എന്നാൽ ഇത്തവണ സ്പിന്നർമാർ പ്രതീക്ഷിച്ച നിലവാരം കാട്ടാത്തത് സിഎസ്കെയെ പിന്നോട്ടടിക്കുന്നുണ്ടെന്ന് പറയാം. 2025 സീസണിൽ 14 ഇന്നിങ്സിൽ നിന്ന് 24 വിക്കറ്റുകളാണ് നൂർ അഹമ്മദ് വീഴ്ത്തിയത്. എന്നാൽ ഈ മികവ് ഇത്തവണ കാട്ടാൻ താരത്തിന് സാധിക്കുന്നില്ല. നൂർ അഹമ്മദ് മോശം ഫോമിലാണെന്നത് സിഎസ്കെയെ പ്രതികൂലമായി ബാധിക്കുന്ന കാര്യം തന്നെയാണ്.
സിഎസ്കെയുടെ ഇത്തവണത്തെ ബൗളർമാരെല്ലാം മോശം ഫോമിലാണെന്ന് പറയാം. ബാറ്റിങ് നിരയിലെ പ്രധാനികൾ മോശം ഫോമിലാണെങ്കിലും 200ന് മുകളിൽ സ്കോർ ഉയർത്താൻ രണ്ട് മത്സരത്തിലും സിഎസ്കെയ്ക്ക് സാധിച്ചിട്ടുണ്ട്. ബൗളർമാർ അവസരത്തിനൊത്ത് നിലവാരം കാട്ടാത്തതാണ് സിഎസ്കെയെ പിന്നോട്ടടിക്കുന്ന കാര്യം. 11 മത്സരം ശേഷിക്കെ സിഎസ്കെയെ സംബന്ധിച്ച് പ്ലേ ഓഫ് കടുപ്പമാണ്.
IPL 2026: സിഎസ്കെ എവിടെ മാറണം? സഞ്ജു ക്യാപ്റ്റനാവട്ടെ, ആ യുവതാരം പ്ലേയിങ് 11ൽ വേണ്ട; തിരിച്ചുവരാൻ ഈ മാറ്റങ്ങൾ അനിവാര്യം
ഇനിയുള്ള എല്ലാ മത്സരങ്ങളിലും ജയിച്ചാൽ മാത്രമെ സിഎസ്കെയ്ക്ക് പ്ലേ ഓഫിലേക്കെത്താൻ സാധിക്കൂ. ഇതിന് ടീമിന് സാധിക്കുമെന്ന് കരുതാനാവില്ല. ഇത്തവണത്തെ സീസണിൽ എംഎസ് ധോണിക്ക് പരിക്കേറ്റതിനാൽ ആദ്യ മൂന്ന് മത്സരത്തിലും ധോണി ടീമിനൊപ്പം ഇല്ലായിരുന്നു. ഇത് ടീമിനെ പിന്നോട്ടടിച്ചുവെന്ന് തന്നെ പറയാം. ക്യാപ്റ്റനെന്ന നിലയിൽ റുതുരാജ് ഗെയ്ക് വാദിന് ഉത്തരവാദിത്തം കാട്ടാനും സാധിക്കുന്നില്ല. എന്തായാലും സിഎസ്കെയുടെ ശക്തമായ തിരിച്ചുവരവാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇത് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം.









English (US) ·