ഹൈലൈറ്റ്:
- എൽഎസ്ജി-ജിടി മത്സരം കാണാൻ സാറ ടെണ്ടുൽക്കർ
- ശുഭ്മാൻ ഗില്ലിന് അർധ സെഞ്ചുറി
- അർജുൻ പ്ലേയിങ് ഇലവന് പുറത്താണുള്ളത്
ശുഭ്മാൻ ഗിൽ, സാറ ടെണ്ടുൽക്കർ(ഫോട്ടോസ്- ANI)ഐപിഎല്ലിൽ വെടിക്കെട്ട്; 15കാരൻ വൈഭവ് സൂര്യവംശി ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക്?
എന്നിട്ടും കളി കാണാൻ സാറയെത്തിയത് ശുഭ്മാൻ ഗില്ലിന്റെ പ്രകടനം കാണാനാണെന്നാണ് ആരാധകർ പറയുന്നത്. 40 പന്തിൽ 56 റൺസെടുത്താണ് ഗില്ല് പുറത്തായത്. ആറ് ഫോറും ഒരു സിക്സുമാണ് ഗില്ല് നേടിയത്. കഴിഞ്ഞ ദിവസം എയർപോർട്ടിൽവെച്ച് ലഖ്നൗവിനെയാണോ ഗുജറാത്തിനെയാണോ പിന്തുണക്കുന്നതെന്ന് ആരാധകൻ ചോദിച്ചപ്പോൾ ചിരി മാത്രമാണ് സാറാ ടെണ്ടുൽക്കർ മറുപടിയായി നൽകിയത്. ശുഭ്മാനെ പിന്തുണക്കാനാണ് സാറാ കളി കാണാൻ എത്തിയതെന്ന് ഉറപ്പാണ്.
ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന നായകനായ ഗിൽ ഐപിഎല്ലിലും ക്യാപ്റ്റനെന്ന നിലയിൽ മികവ് കാട്ടുകയാണ്. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയ്ന്റ്സിനെ 164 റൺസിലേക്കൊതുക്കാൻ ഗില്ലിന് സാധിച്ചു. കൃത്യമായ ബൗളിങ് മാറ്റങ്ങൾക്കൊണ്ടും ഫീൽഡിങ് വിന്യാസങ്ങൾക്കൊണ്ടും ഗിൽ കെെയടി നേടി. ലഖ്നൗ ബാറ്റ്സ്മാൻമാർക്കെതിരേ കൃത്യമായ പദ്ധതിയൊരുക്കാൻ നായകനെന്ന നിലയിൽ അദ്ദേഹത്തിന് സാധിച്ചു.
30 റൺസെടുത്ത എയ്ഡൻ മാർക്രമാണ് ലഖ്നൗവിന്റെ ടോപ് സ്കോറർ. മിച്ചൽ മാർഷ് (11), ഋഷഭ് പന്ത് (18), ആയുഷ് ബദോനി (9), നിക്കോളാസ് പുരാൻ (19), അബ്ദുൽ സമദ് (18) എന്നിവർക്കൊന്നും മികവ് കാട്ടാൻ സാധിച്ചിട്ടില്ല. ഗുജറാത്തിന്റെ പേസർ പ്രസിദ്ധ് കൃഷ്ണയെ കൃത്യമായി ഉപയോഗിക്കാൻ ഗുജറാത്ത് നായകനായ ഗില്ലിന് സാധിക്കുന്നുണ്ട്. 4 ഓവറിൽ 28 റൺസ് വിട്ടുകൊടുത്ത് 4 വിക്കറ്റാണ് പ്രസിദ്ധ് വീഴ്ത്തിയത്.
ശുഭ്മാൻ ഗിൽ നിലവിൽ ഇന്ത്യയുടെ ടി20 ടീമിന് പുറത്താണ്. ശക്തമായ തിരിച്ചുവരവ് നടത്താൻ ഐപിഎല്ലിൽ മികവ് കാട്ടാത്തേണ്ടത് ഗില്ലിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ലഖ്നൗവിന്റെ സീനിയർ പേസർ മുഹമ്മദ് ഷമിക്കെതിരേ നോ ലുക്ക് സിക്സർ അടക്കം പറത്തി കെെയടി നേടാൻ ഗില്ലിന് സാധിച്ചു. 2,0,4,6,4,4 എന്നിങ്ങനെയാണ് ഷമിക്കെതിരേ ഗില്ലിന്റെ പവർപ്ലേയിലെ സ്കോർ.
IPL 2026: സഞ്ജു പോയതോടെ രാജസ്ഥാൻ സെറ്റായി, ഇതാണ് അവരുടെ ബെസ്റ്റ് ടോപ് ത്രീ; കാരണം ചൂണ്ടിക്കാട്ടി സെെമൺ ഡൂൾ
ലഖ്നൗവിനെ ഇത്തവണ കപ്പിലേക്കെത്തിക്കാൻ സാധിക്കേണ്ടത് ഗില്ലിനെ സംബന്ധിച്ച് അഭിമാന പ്രശ്നമാണ്. ജിടിയുടെ അരങ്ങേറ്റ സീസണിൽ ഹാർദിക് പാണ്ഡ്യക്ക് കീഴിൽ ടീം കപ്പ് നേടുകയും തൊട്ടടുത്ത സീസണിൽ റണ്ണറപ്പുകളാവുകയും ചെയ്തു. എന്നാൽ ഗിൽ ക്യാപ്റ്റനായപ്പോൾ ഇത്തരമൊരു നേട്ടത്തിലേക്കെത്താൻ ജിടിക്ക് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഈ സീസൺ ഗുജറാത്തിനെ മികച്ച പ്രകടനത്തിലേക്കെത്തിക്കേണ്ടത് ഗില്ലിനെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്.








English (US) ·