IPL 2026: സിഎസ്കെ ഇത്തവണ രണ്ട് വട്ടം ആർസിബിയെ നേരിടും, പക്ഷെ മുംബെെയോട് ഒരു തവണ മാത്രം; കാരണമെന്ത്? അറിയാം

2 months ago 8

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam28 Mar 2026, 7:39 americium IST

IPL 2026: ഐപിഎല്ലിന്റെ 2026 സീസൺ ഇന്ന് ആരംഭിക്കാൻ പോവുകയാണ്. ഇനി രണ്ട് മാസക്കാലം ടി20 മത്സരങ്ങളുടെ ആവേശമാണ് ആരാധകരെ കാത്തിരിക്കുന്നത്. 10 ടീമുകളും കിരീടത്തിനായി വാശിയോടെ പോരാടാൻ ഇറങ്ങുകയാണ്

ഹൈലൈറ്റ്:

  • കിരീടം നിലനിർത്താൻ ആർസിബി
  • ആറാം കിരീടം ലക്ഷ്യമിട്ട് മുംബെെയും സിഎസ്കെയും
  • ഉദ്ഘാടന മത്സരത്തിൽ ആർസിബി ഹെെദരാബാദിനെതിരേ
hardik pandya, sclerosis  dhoniഹാർദിക് പാണ്ഡ്യ, എംഎസ് ധോണി, സിഎസ്കെ vs മുംബെെ ഇന്ത്യൻ‌സ്(ഫോട്ടോസ്- Getty Images)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ ഇന്ന് ആരംഭിക്കാൻ പോവുകയാണ്. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും മുൻ ചാമ്പ്യന്മാരായ സൺറെെസേഴ്സ് ഹെെദരാബാദും തമ്മിലാണ് ഏറ്റുമുട്ടാൻ പോകുന്നത്. ഇനിയുള്ള രണ്ട് മാസക്കാലം തീപാറുന്ന ടി20 മത്സരങ്ങളുടെ ആവേശമാണ് ആരാധകരെ കാത്തിരിക്കുന്നത്.ദേശീയ ക്രിക്കറ്റ് ടീമിലെ സഹതാരങ്ങളെല്ലാം ഇനി എതിർ ടീമുകളിലായി ഫ്രാ‍ഞ്ചെെസി ടീമിനായി പോരടിക്കുന്ന നാളുകളാണ് വരാനിരിക്കുന്നത്. ഇത്തവണയും എല്ലാവരും കാത്തിരിക്കുന്ന പ്രധാന മത്സരം ചെന്നെെ സൂപ്പർ കിങ്സും മുംബെെ ഇന്ത്യൻസും തമ്മിലുള്ളതാണ്. ഐപിഎല്ലിൽ അഞ്ച് തവണ വീതം ചാമ്പ്യന്മാരായ നിരയാണ് മുംബെെയും സിഎസ്കെയും. ഐപിഎല്ലിലെ എൽ ക്ലാസിക്കോ എന്നാണ് ഈ പോരാട്ടത്തെ പൊതുവേ വിശേഷിപ്പിക്കുന്നത്.

2026 ഐപിഎല്ലില്‍ ചെന്നെെയുടെ സാധ്യതകള്‍ എന്തൊക്കെ?


എന്നാൽ ഇത്തവണത്തെ ഐപിഎല്ലിന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചപ്പോൾ മുംബെെ ഇന്ത്യൻസും സിഎസ്കെയും തമ്മിലുള്ള മത്സരം ഒരു തവണ മാത്രമാണുള്ളത്. അതേ സമയം ആർസിബിയും സിഎസ്കെയും തമ്മിൽ രണ്ട് വട്ടം ഏറ്റുമുട്ടുന്നുമുണ്ട്. ഇതിന്റെ കാരണം എന്താണ്? പരിശോധിക്കാം. 2022ലെ സീസണിൽ രണ്ട് പുതിയ ടീമുകളെക്കൂടി ബിസിസി ഐ ഐപിഎല്ലിലേക്ക് കൊണ്ടുവന്നിരുന്നു.

ഇതോടെ 10 ടീമുകളാണ് ഐപിഎല്ലിൽ പങ്കെടുക്കുന്നത്. ടീമുകൾ നേടിയ കിരീടത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നതെങ്കിലും ഒരു പോയിന്റ് ടേബിളാണുള്ളത്. ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ടിരിക്കുന്നവർ ലീഗ് ഘട്ടത്തിൽ രണ്ട് തവണ നേർക്ക് നേർ ഏറ്റുമുട്ടുകയും എതിർ ഗ്രൂപ്പിലെ ടീമുകളുമായി ഓരോ തവണ ഏറ്റുമുട്ടുകയുമാണ് ചെയ്യുന്നത്.
Samayam MalayalamIPL 2026: സഞ്ജു സാംസണിൽ പരീക്ഷണം വേണ്ട, സിഎസ്കെ ഓപ്പണർ റോളിൽ കളിപ്പിക്കണം; മൂന്ന് കാരണങ്ങൾ ഇതാ
അഞ്ച് തവണ ചാമ്പ്യന്മാരായ സിഎസ്കെ ഇത്തവണ ഗ്രൂപ്പ് എയിലാണ്. കൊൽക്കത്ത നെെറ്റ് റെെഡേഴ്സ്, രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, പഞ്ചാബ് കിങ്സ് എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ഇവരെല്ലാം പരസ്പരം രണ്ട് തവണ ഏറ്റുമുട്ടും. മുംബെെ ഇന്ത്യൻസ് ഗ്രൂപ്പ് ബിയിലാണ്. സൺറെെസേഴ്സ് ഹെെദരാബാദ്, ഗുജറാത്ത് ടെെറ്റൻസ്, ഡൽഹി ക്യാപിറ്റൽസ്, ലഖ്നൗ സൂപ്പർ ജയ്ന്റ്സ് എന്നിവരെല്ലാമാണ് ഗ്രൂപ്പ് ബിയിലുള്ളത്.

ഇവർ തമ്മിലും പരസ്പരം രണ്ട് തവണ ഏറ്റുമുട്ടും. അതായത് ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ടവർ രണ്ട് തവണ വീതവും എതിർ ടീമിൽ ഉൾപ്പെട്ടിരിക്കുന്നവരുമായി ഓരോ തവണ വീതവുമാണ് ഏറ്റുമുട്ടുക. മുംബെെ ഇന്ത്യൻസും സിഎസ്കെയും രണ്ട് ഗ്രൂപ്പുകളിലാണ്. അതുകൊണ്ടുതന്നെ രണ്ട് ടീമുകളും തമ്മിൽ ഓരോ തവണ മാത്രമാണ് പരസ്പരം ഏറ്റുമുട്ടുക. ഐപിഎല്ലിലെ ഏറ്റവും ശക്തരായ രണ്ട് ടീമുകളാണ് മുംബെെയും സിഎസ്കെയും.
IPL 2026: ഇന്ത്യക്കായി ഇതുവരെ അരങ്ങേറിയിട്ടില്ല, പക്ഷെ ഇത്തവണത്തെ ഐപിഎല്ലിൽ മിന്നിച്ചേക്കും; ആറ് പേർ ഇവരാണ്
അതുകൊണ്ടുതന്നെ കൂടുതൽ തവണ ഈ രണ്ട് ടീമുകളും ഏറ്റുമുട്ടുന്നത് കാണാൻ ആരാധകർ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ലീഗ് ഘട്ടത്തിൽ ഇരു ടീമും ഓരോ തവണ മാത്രമാണ് ഏറ്റുമുട്ടുക. എന്നാൽ പ്ലേ ഓഫിലേക്കെത്താൻ രണ്ട് ടീമിനും സാധിച്ചാൽ ഇവിടെ ഏറ്റുമുട്ടാൻ സാധിച്ചേക്കും. ഇവിടെ നിന്നും രണ്ട് ടീമും ഫെെനലിലേക്കെത്തിയാൽ അവിടേയും നേരിടാൻ സാധിക്കും. കാര്യങ്ങൾ അനുകൂലമായാൽ മൂന്ന് തവണ ഇരു ടീമിനും നേർക്കുനേർ പോരടിക്കുന്നത് കാണാൻ ആരാധകർക്ക് സാധിക്കും. അതിന് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article