IPL 2026: സിഎസ്കെ എവിടെ മാറണം? സഞ്ജു ക്യാപ്റ്റനാവട്ടെ, ആ യുവതാരം പ്ലേയിങ് 11ൽ വേണ്ട; തിരിച്ചുവരാൻ ഈ മാറ്റങ്ങൾ അനിവാര്യം

3 months ago 10

ഹൈലൈറ്റ്:

  • സഞ്ജു സാംസണ് ഫോമില്ല
  • റുതുരാജിന് കീഴിൽ സിഎസ്കെ പരുങ്ങുന്നു
  • ധോണിയുടെ തിരിച്ചുവരവ് കാത്ത് ആരാധകർ
ruturaj gaikwad, cskറുതുരാജ് ഗെയ്ക് വാദ്, സിഎസ്കെ(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ ആവേശകരമായി മുന്നോട്ട് പോകവെ ഏറ്റവും നിരാശപ്പെടുത്തുന്ന ടീമുകളിലൊന്നായി ചെന്നെെ സൂപ്പർ കിങ്സ് മാറിയിരിക്കുകയാണ്. മൂന്ന് മത്സരങ്ങളിലും തോറ്റ സിഎസ്കെ നിലവിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. സഞ്ജു സാംസണെ ഉൾപ്പെടെ ടീമിലേക്ക് കൊണ്ടുവന്നിട്ടും സിഎസ്കെയ്ക്ക് ഇത്തവണ പ്രതീക്ഷിച്ച പ്രകടനം നടത്താൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.സിഎസ്കെയ്ക്ക് തൊട്ടതെല്ലാം പിഴക്കുന്ന സീസണായി ഇത്തവണത്തെ സീസൺ മാറിയിരിക്കുകയാണ്. ക്യാപ്റ്റനെന്ന നിലയിൽ റുതുരാജ് ഗെയ്ക് വാദിനും പരിശീലകനെന്ന നിലയിൽ സ്റ്റീഫൻ ഫ്ളമിങ്ങിനും കാര്യമായൊന്നും ചെയ്യാനില്ലാത്ത അവസ്ഥ. എംഎസ് ധോണിയെന്ന ഇതിഹാസ താരം സിഎസ്കെയിലേക്ക് തിരിച്ചെത്തിയാൽ സിഎസ്കെയുടെ പ്രശ്നങ്ങൾ തീരുമോ?. സിഎസ്കെയ്ക്ക് മടങ്ങിയെത്താൻ ടീമിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

വിമർശകർക്ക് മറുപടി; ക്യാപ്റ്റൻസിയിൽ തകർപ്പൻ പ്രകടനവുമായി റിയാൻ പരാഗ്


റുതുരാജിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റണം



ചെന്നെെ സൂപ്പർ കിങ്സിനെ ഇത്തവണയും നയിക്കുന്നത് റുതുരാജ് ഗെയ്ക് വാദാണ്. എംഎസ് ധോണി നായകസ്ഥാനം ഒഴിഞ്ഞപ്പോൾ പിന്നാലെ എത്തിയ രവീന്ദ്ര ജഡേജക്ക് ടീമിനെ മികച്ച നിലയിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് ജഡേജക്ക് പകരം റുതുരാജിനെ സിഎസ്കെ നായകസ്ഥാനത്തേക്ക് കൊണ്ടുവരുന്നത്. എന്നാൽ റുതുരാജിന് കീഴിൽ സിഎസ്കെയ്ക്ക് പ്രതീക്ഷിച്ച മുന്നേറ്റം നടത്താനാവുന്നില്ല.

സിഎസ്കെ സഞ്ജു സാംസണെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. റുതുരാജിനെക്കാൾ തന്ത്രശാലിയായ ക്യാപ്റ്റനാണ് സഞ്ജു. യുവതാരങ്ങളെ വളർത്തിക്കൊണ്ടുവരാനും സഞ്ജുവിന് സവിശേഷമായ കഴിവാണുള്ളത്. അതുകൊണ്ടുതന്നെ റുതുരാജിന് പകരം സഞ്ജു സാംസണെ ക്യാപ്റ്റനാക്കേണ്ടത് സിഎസ്കെയെ സംബന്ധിച്ച് തിരിച്ചുവരവ് നടത്താൻ അത്യാവശ്യമാണ്.
Samayam MalayalamIPL 2026: ​ദുരന്തമായി സിഎസ്കെ, ഹാട്രിക് തോൽവി; ചാമ്പ്യന്മാർക്ക് പിഴക്കുന്നത് എവിടെ? ഈ പ്രശ്നങ്ങൾ ടീമിനെ പിന്നോട്ടടിച്ചു

കാർത്തികിന് പകരം ഉർവിൽ പട്ടേൽ വരട്ടെ


സിഎസ്കെയുടെ പ്ലേയിങ് 11ൽ ചില മാറ്റം അനിവാര്യമാണ്. 14.2 കോടിക്ക് ടീമിലെത്തിച്ച കാർത്തിക് ശർമയെ ഇനിയും പരിഗണിക്കേണ്ട ആവശ്യമില്ല. നിലവിലെ സാഹചര്യത്തിൽ സിഎസ്കെയ്ക്ക് തുടർ ജയങ്ങളാണ് അത്യാവശ്യം. അതുകൊണ്ടുതന്നെ കാർത്തികിന് പകരം ഉർവിൽ പട്ടേലിനെ സിഎസ്കെ പ്ലേയിങ് 11ലേക്ക് കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് പറയാം. അടിച്ചുതകർത്ത് കളിക്കാൻ ശേഷിയുള്ള ഉർവിലിന്റെ മികവ് സിഎസ്കെയ്ക്ക് ഇപ്പോൾ ആവശ്യമായി വന്നിരിക്കുകയാണ്.
IPL 2026: 6, 7, 9, വീണ്ടും നിറം മങ്ങി സഞ്ജു സാംസൺ, സിഎസ്കെ ജഴ്സിയിൽ മികവ് കാട്ടാനാവുന്നില്ല; ഇനിയും ആരാധകർ കാത്തിരിക്കണം

ബൗളിങ് നിരയിൽ എവിടെ മാറ്റം വരുത്തും?



സിഎസ്കെയുടെ ടോപ് ഓഡർ നിരാശപ്പെടുത്തുമ്പോഴും ബാറ്റിങ് നിര ഭേദപ്പെട്ട പ്രകടനം തന്നെ കാഴ്ചവെക്കുന്നുണ്ട്. എന്നാൽ ബൗളിങ് നിരയിൽ വലിയ പ്രശ്നങ്ങളാണുള്ളത്. സിഎസ്കെയുടെ സ്പിൻ നിരയിലേക്ക് അക്കീൽ ഹൊസീൻ വരണം. നൂർ അഹമ്മദ് തല്ലുകൊള്ളുന്ന സാഹചര്യത്തിൽ അക്കീൽ ഹൊസീൻ വന്നാൽ പന്തുകൊണ്ട് മാത്രമല്ല ബാറ്റുകൊണ്ടും ടീമിന് ഉപകാരിയാണ്.

അതുകൊണ്ടുതന്നെ വെസ്റ്റ് ഇൻഡീസ് താരത്തെ സിഎസ്കെ പ്ലേയിങ് 11ൽ ഉൾപ്പെടുത്തേണ്ടതാണ്. ശ്രേയസ് ഗോപാലിനെ രാഹുൽ ചഹാറിന് പകരക്കാരനാക്കാം. രാഹുൽ ചഹാറിനെക്കാളും നന്നായി ബാറ്റ് ചെയ്യാൻ ശ്രേയസിന് സാധിക്കും. സ്പെൻസർ ജോൺസൺ പരിക്ക് ഭേദമായി തിരിച്ചെത്തിയാൽ സിഎസ്കെയ്ക്ക് അത് കരുത്താവും. 11 മത്സരങ്ങൾ ശേഷിക്കുന്ന സിഎസ്കെയ്ക്ക് ഇനിയുള്ള എല്ലാ മത്സരങ്ങളിലും ജയിക്കാതെ പ്ലേ ഓഫിലെത്താനാവില്ല. എന്തായാലും ഇനിയുള്ള ഓരോ മത്സരവും സിഎസ്കെയ്ക്ക് വളരെ പ്രധാനപ്പെട്ടതാണ്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article