Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•5 Apr 2026, 10:06 americium IST
IPL 2026: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ ആവേശകരമായി പുരോഗമിക്കുമ്പോൾ തുടർച്ചയായ രണ്ടാം തോൽവിയോടെ സിഎസ്കെ പരുങ്ങുകയാണ്. എന്നാൽ സിഎസ്കെ ഒഴിവാക്കിയ താരങ്ങൾ കെെയടി നേടുന്നുവെന്നതാണ് ശ്രദ്ധേയം
ഹൈലൈറ്റ്:
- സമീർ റിസ്വി രണ്ട് മത്സരത്തിലും താരമായി
- കെെയടി നേടി തുഷാർ ദേശ്പാണ്ഡെ
- സിഎസ്കെ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത്
തുഷാർ ദേശ്പാണ്ഡെ, സമീർ റിസ്വി(ഫോട്ടോസ്- AP)സച്ചിനല്ല, എൻ്റെ റോൾ മോഡൽ ഈ സൂപ്പർ താരം! മുംബൈ വിട്ടതിന് പിന്നാലെ മനസ്സ് തുറന്ന് അർജുൻ ടെണ്ടുൽക്കർ
സമീർ റിസ്വിയാണ് ആദ്യ രണ്ട് മത്സരത്തിലും കെെയടി നേടി നിലവിൽ റൺവേട്ടക്കാരിൽ തലപ്പത്ത് നിൽക്കുന്നത്. അവസാനം കളിച്ച മൂന്ന് ഐപിഎൽ മത്സരത്തിലും അർധ സെഞ്ചുറി നേടിയ റിസ്വി ഈ സീസണിലെ ഡൽഹിയുടെ രണ്ട് മത്സരത്തിലും കളിയിലെ താരമായി മാറിയിരിക്കുകയാണ്. ചെന്നെെ സൂപ്പർ കിങ്സ് 8.4 കോടിക്ക് ടീമിലെത്തിച്ച താരമാണ് റിസ്വി. എന്നാൽ താരസമ്പന്നമായ സിഎസ്കെ റിസ്വിയിൽ വലിയ വിശ്വാസം അർപ്പിക്കാതെ കെെയൊഴിഞ്ഞു.
മിനി താരലേലത്തിൽ 95 ലക്ഷത്തിനാണ് റിസ്വി ഡൽഹിയിലേക്കെത്തിയത്. ലഖ്നൗവിനെതിരേ 47 പന്തിൽ 70 റൺസാണ് സമീർ റിസ്വി ലഖ്നൗവിനെതിരേ നേടിയത്. ഓപ്പണർമാർ പെട്ടെന്ന് മടങ്ങിയപ്പോഴും റിസ്വി കിടിലൻ പ്രകടനത്തോടെ ഡൽഹിയെ വിജയത്തിലേക്കെത്തിച്ചു. ഈ കളിയിലെ താരമാകാനും റിസ്വിക്ക് സാധിച്ചുവെന്നതാണ് ശ്രദ്ധേയം.
ഇതിന് ശേഷം മുംബെെ ഇന്ത്യൻസിനെതിരേയും റിസ്വി കസറിയിരിക്കുകയാണ്. നാലാം നമ്പറിലിറങ്ങി 51 പന്തിൽ 90 റൺസാണ് റിസ്വി നേടിയത്. 7 വീതം ഫോറും സിക്സും ഉൾപ്പെടെയാണ് റിസ്വി മാച്ച് വിന്നറായത്. ഈ കളിയിലും റിസ്വിയാണ് കളിയിലെ താരമായത്. തുടർച്ചയായ രണ്ടാം മത്സരത്തിലും റിസ്വി കസറിയത് ഡൽഹിയുടെ കിരീട പ്രതീക്ഷകളെ സജീവമാക്കുകയാണ്. സിഎസ്കെയുടെ മധ്യനിരയിൽ മികച്ച പ്രകടനം നടത്താൻ താരങ്ങൾ പ്രയാസപ്പെടുമ്പോഴാണ് സിഎസ്കെ കെെവിട്ട റിസ്വി ഡൽഹിക്കായി ശോഭിക്കുന്നത്.
തുഷാർ ദേശ്പാണ്ഡെ ഗുജറാത്ത് ടെെറ്റൻസിനെതിരേ രാജസ്ഥാൻ റോയൽസിന്റെ മാച്ച് വിന്നറായി മാറിയിരിക്കുകയാണ്. 2022ൽ 20 ലക്ഷത്തിന് സിഎസ്കെ ടീമിലെത്തിച്ച ദെശപാണ്ഡെ 2023ൽ 21 വിക്കറ്റുകളോടെ കസറി. എന്നിട്ടും ദേശ്പാണ്ഡെയെ നിലനിർത്താൻ സിഎസ്കെ തയ്യാറായില്ല. രാജസ്ഥാൻ റോയൽസ് 6.5 കോടിക്കാണ് ദേശ്പാണ്ഡെയെ ടീമിലേക്ക് കൊണ്ടുവന്നത്. അവസാന സീസണിൽ ദേശ്പാണ്ഡെ വലിയ മികവ് കാട്ടിയില്ല.
IPL 2026: ഫിലിപ്സ് പറഞ്ഞിട്ടും വിശ്വസിച്ചില്ല, ഹെറ്റ്മെയറുടെ റിവ്യു എടുക്കാതെ റാഷിദ്; ഡക്കിന് പുറത്താക്കാനുള്ള അവസരം നഷ്ടപ്പെടുത്തി
എന്നാൽ ഗുജറാത്തിനെതിരേ അവസാന ഓവറിൽ 11 റൺസ് പ്രതിരോധിച്ചാണ് ദേശ്പാണ്ഡെ കെെയടി നേടുന്നത്. അവസാന ഓവറിൽ വെറും 4 റൺസ് മാത്രം വിട്ടുകൊടുത്ത് ആറ് റൺസിന്റെ ജയം രാജസ്ഥാന് നേടിക്കൊടുക്കാൻ ദേശ്പാണ്ഡെക്ക് സാധിച്ചു. സിഎസ്കെ വിട്ടു കളഞ്ഞ രണ്ട് താരങ്ങളും ഇപ്പോൾ കെെയടി നേടുകയാണ്. എന്നാൽ സീസണിലുടെനീളം ഈ മികവ് നിലനിർത്താൻ ഇവർക്ക് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.









English (US) ·