IPL 2026: സിഎസ്കെ ക്യാപ്റ്റനായപ്പോൾ റുതുരാജിന് നൽകിയത് ഒറ്റ ഉപദേശം, അത് തന്ത്രപരമായതല്ല; വെളിപ്പെടുത്തി എംഎസ് ധോണി

2 weeks ago 3

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam18 May 2026, 4:25 p.m. IST

IPL 2026: സിഎസ്കെയെ അഞ്ച് തവണ ഐപിഎൽ കിരീടത്തിലേക്കെത്തിച്ച ധോണിക്ക് ഈ സീസണിലെ ഒരു മത്സരം പോലും കളിക്കാൻ സാധിച്ചിട്ടില്ല. അതിന് കാരണം പരിക്കാണ്. ഇന്ന് ഹെെദരാബാദിനെതിരേ ധോണി കളിക്കുമെന്ന സൂചനയുണ്ട്.

ഹൈലൈറ്റ്:

  • സിഎസ്കെ പ്ലേ ഓഫ് പ്രതീക്ഷയിൽ
  • ക്യാപ്റ്റനെന്ന നിലയിൽ റുതുരാജ് പ്രയാസപ്പെടുന്നു
  • ധോണി ഇന്ന് വിരമിക്കൽ മത്സരം കളിച്ചേക്കും
ms dhoni, ruturaj gaikwadഎംഎസ് ധോണി, റുതുരാജ് ഗെയ്ക് വാദ്(ഫോട്ടോസ്- Agencies)
ലോക ക്രിക്കറ്റിലെ പകരംവെക്കാനില്ലാത്ത ഇതിഹാസമാണ് എംഎസ് ധോണി . കടന്ന് പോയ മത്സരങ്ങളിലെല്ലാം ഐതിഹാസിക നേട്ടങ്ങൾ സമ്മാനിച്ച ബാറ്റ്സ്മാനും ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമാണ് ധോണി. അദ്ദേഹത്തിന്റെ മികവിനോട് ഒപ്പം നിൽക്കാനോ പകരംവെക്കാനോ മറ്റൊരാൾ ഇല്ലെന്ന് തന്നെ പറയാം. അതുകൊണ്ടാണ് ധോണി ഇപ്പോഴും ആരാധകരുടെ ഹീറോയായി തുടരുന്നത്.ചെന്നെെ സൂപ്പർ കിങ്സിനെ അഞ്ച് തവണ കിരീടത്തിലേക്കെത്തിച്ച ശേഷമാണ് ധോണി നായകസ്ഥാനം ഒഴിഞ്ഞത്. ധോണിക്ക് ശേഷം നായകനായ റുതുരാജ് ഗെയ്ക് വാദിന് സിഎസ്കെയെ പഴയ നിലവാരത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നില്ല. ഇപ്പോഴിതാ റുതുരാജ് സിഎസ്കെ നായകനായപ്പോൾ താൻ നൽകിയ വിലപ്പെട്ട ഉപദേശം എന്താണെന്ന് ധോണി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

ജാമി ഓവർട്ടൻ നാട്ടിലേക്ക് മടങ്ങി, പ്ലേ ഓഫിനരികെ സിഎസ്കെയ്ക്ക് വലിയ ആശങ്ക


'സിഎസ്കെയെ നീ ആഗ്രഹിക്കുന്നതുപോലെ നയിക്കണമെന്നാണ് ഞാൻ റുതുരാജിനോട് പറഞ്ഞത്. അങ്ങനെയാണ് ഞാൻ സിഎസ്കെയെ ദീർഘകാലമായി നയിച്ചിരുന്നത്. മത്സരത്തിൽ നായകനാണ് തീരുമാനങ്ങൾ എടുക്കേണ്ടതെന്നാണ് ഞാൻ എപ്പോഴും വിചാരിക്കുന്നത്. പരിശീലകരും സപ്പോർട്ടിങ് സ്റ്റാഫുമുണ്ടാവും. എന്നാൽ ഫുട്ബോളിലെപ്പോലെ ക്രിക്കറ്റിൽ അവരല്ല തീരുമാനം എടുക്കുന്നത്. ക്രിക്കറ്റിൽ ക്യാപ്റ്റനാണ് പ്രധാനപ്പെട്ട തീരുമാനം എടുക്കേണ്ടത്' പരിശീലന സെഷന് ശേഷം ധോണി പ്രതികരിച്ചു.

സിഎസ്കെയെ ധോണി നയിച്ചതുപോലെ ആർക്കും നയിക്കാനാവില്ല. ധോണിയെ പിന്തുടരാൻ ശ്രമിച്ചാൽ അത് എളുപ്പത്തിൽ സാധ്യമല്ല. പുതിയൊരു നായകൻ വരുമ്പോൾ സ്വാഭാവികമായും ധോണിയുടെ ശെെലി പിന്തുടരാൻ ശ്രമിച്ചേക്കും. എന്നാൽ ഇത്തരമൊരു കാര്യം ചെയ്യാതിരിക്കാനാണ് ധോണി അത്തരമൊരു ഉപദേശം റുതുരാജിന് നൽകിയത്.
Samayam MalayalamIPL 2026: രാജസ്ഥാൻ പ്ലേ ഓഫിൽ കടക്കരുത്, ഈ ടീം അത് അർഹിക്കുന്നില്ല; കാരണം പറഞ്ഞ് ക്യാപ്റ്റൻ റിയാൻ പരാ​ഗ്
റുതുരാജ് തന്റേതായ രീതിയിൽത്തന്നെയാണ് ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്നത്. എന്നാൽ നായകനെന്ന നിലയിൽ ഇതുവരെ ആരാധകരുടെ കെെയടി നേടുന്ന നീക്കം നടത്താൻ റുതുരാജിനായിട്ടില്ല. ബാറ്റ്സ്മാനെന്ന നിലയിൽ റുതുരാജ് കിടിലൻ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ നായകനെന്ന നിലയിൽ സിഎസ്കെയെപ്പോലൊരു ടീമിനെ മുന്നോട്ട് നയിക്കാനുള്ള കഴിവുണ്ടെന്ന് തെളിയിക്കാൻ റുതുരാജിനായിട്ടില്ല.

ഈ സീസണിലും സിഎസ്കെ പ്ലേ ഓഫിൽ കടക്കുമോയെന്ന് ഉറപ്പായിട്ടില്ല. മറ്റ് ടീമുകളുടെ പ്രകടനത്തെ ആശ്രയിച്ചാവും സിഎസ്കെയുടെ വിധി തീരുമാനിക്കപ്പെടുക. ഈ സീസണിൽ സിഎസ്കെയ്ക്ക് പ്ലേ ഓഫിലേക്കെത്താനായില്ലെങ്കിൽ റുതുരാജിന്റെ ക്യാപ്റ്റൻസിയെ അത് പ്രതികൂലമായി ബാധിക്കാൻ സാധ്യത കൂടുതലാണ്. സഞ്ജു സാംസൺ നിലവിൽ സിഎസ്കെയ്ക്കൊപ്പമുണ്ട്. അടുത്ത സീസണിൽ സിഎസ്കെയെ സഞ്ജു നയിക്കാനുള്ള സാധ്യതകൾ ഏറെയാണ്.

IPL 2026: ഋഷഭിന് ഏകദിന ടീമിലെ സീറ്റ് മാത്രമല്ല, ടെസ്റ്റ് ടീമിലെ ആ സ്ഥാനവും പോയേക്കും; ഐപിഎല്ലിലെ ഫ്ളോപ്പ് ഷോ തിരിച്ചടിയായി

താരങ്ങൾക്ക് നൽകുന്ന ഉപദേശങ്ങൾ ഒരിക്കലും നിർദേശങ്ങളായി മാറരുതെന്നും ധോണി പറഞ്ഞു. 'ഞാൻ തുറന്ന മനസോടെയാണ് സംസാരിക്കാറുള്ളത്. ഞാൻ‌ നിങ്ങളോട് സംസാരിക്കും. പക്ഷെ ഞാൻ പറയുന്ന ഒരു കാര്യം പോലും നിങ്ങൾ ചെയ്യേണ്ടതില്ല. 10 ഉപദേശങ്ങൾ നിങ്ങൾക്ക് ഞാൻ നൽകുമ്പോൾ ഒരെണ്ണം പോലും നിങ്ങൾ പിന്തുടരുന്നില്ലെങ്കിലും അത് ന്യായമാണ്.

കാരണം നിങ്ങൾ നായകനാവുമ്പോൾ ഉത്തരവാദിത്തം നിങ്ങൾ ഏറ്റെടുക്കേണ്ടതായുണ്ട്. നമുക്ക് വേണ്ട കാര്യങ്ങളെ കണ്ടെത്തുകയും എങ്ങനെ അതിനെ ഉപയോഗിക്കണം എന്ന് നായകനെന്ന നിലയിൽ ധാരണയും ഉണ്ടാവണം' എന്നാണ് ധോണി പറയുന്നത്. ധോണി ഇന്നത്തെ മത്സരത്തിൽ സിഎസ്കെയ്ക്കായി കളിച്ച് വിരമിക്കൽ പ്രഖ്യാപിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ധോണി പരിക്കിനെത്തുടർന്ന് ഒരു മത്സരം പോലും ഈ സീസണിൽ കളിച്ചിട്ടില്ല.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article