IPL 2026: സിഎസ്കെ തോറ്റതിൽ അത്ഭുതമില്ല, രാജസ്ഥാനെതിരേ സംഭവിച്ചത് വലിയ മൂന്ന് പിഴവുകൾ; എന്തൊക്കെയെന്ന് അറിയാം

2 months ago 9

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam31 Mar 2026, 9:44 americium IST

IPL 2026: ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 2026 സീസണിലെ ആദ്യ മത്സരത്തിൽ ചെന്നെെ സൂപ്പർ കിങ്സ് തോൽവി നേരിട്ടിരിക്കുകയാണ്. രാജസ്ഥാൻ റോയൽസ് എട്ട് വിക്കറ്റിനാണ് സിഎസ്കെയെ പരാജയപ്പെടുത്തിയത്

ഹൈലൈറ്റ്:

  • തകർന്നടിഞ്ഞ് സിഎസ്കെ ബാറ്റിങ് നിര
  • രാജസ്ഥാൻ റോയൽസിന് 8 വിക്കറ്റ് ജയം
  • ധോണിയുടെ അഭാവം സിഎസ്കെയ്ക്ക് തിരിച്ചടി
sanju samson, ruturaj gaikwadസഞ്ജു സാംസൺ, റുതുരാജ് ഗെയ്ക് വാദ്(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ മൂന്നാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോട് ചെന്നെെ സൂപ്പർ കിങ്സ് തോൽവി നേരിട്ടിരിക്കുകയാണ്. എട്ട് വിക്കറ്റിനാണ് സിഎസ്കെ യെ രാജസ്ഥാൻ മുട്ടുകുത്തിച്ചത്. 19.4 ഓവറിൽ 127 റൺസിൽ സിഎസ്കെ ഒതുങ്ങിയപ്പോൾ മറുപടിക്കിറങ്ങിയ രാജസ്ഥാൻ 12.1 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നെെ സൂപ്പർ കിങ്സ് ഇത്തവണ വലിയ പ്രതീക്ഷയിലാണ് ഇറങ്ങിയത്. സഞ്ജു സാംസണിന്റെ വരവും അവർക്ക് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ ഇതൊന്നും ഫലം കണ്ടില്ലെന്ന് തോന്നിപ്പിച്ച് ബാറ്റിങ്ങിലും ബൗളിങ്ങിലും തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് സിഎസ്കെ കാഴ്ചവെച്ചത്. എംഎസ് ധോണിയും ഡെവാൾഡ് ബ്രെവിസും നതാൻ ഇല്ലിസും പരിക്കേറ്റ് പുറത്തിരിക്കുന്നത് സിഎസ്കെയെ പ്രതികൂലമായിത്തന്നെ ബാധിച്ചിട്ടുണ്ട്.

ക്ലാസൻ്റെ പുറത്താകലിൽ സംശയം ശക്തമാക്കി വീഡിയോ ദൃശ്യങ്ങൾ പുറത്ത്


രാജസ്ഥാനെതിരായ സിഎസ്കെയുടെ തോൽവി ടീം അർഹിച്ചിരുന്നുവെന്ന് പ്രകടനത്തിൽ നിന്ന് വ്യക്തം. സിഎസ്കെയ്ക്ക് സംഭവിച്ച വലിയ തോൽവിക്ക് പിന്നിൽ ടീമിന് സംഭവിച്ച ചില പിഴവുകൾ കാരണമായിട്ടുണ്ട്. ഇത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

സിഎസ്കെയുടെ ബാറ്റിങ് ഓഡറിൽ പാളിച്ച സംഭവിച്ചിട്ടുണ്ടെന്ന് നിസംശയം പറയാം. സഞ്ജു സാംസൺ റുതുരാജ് ഓപ്പണിങ് കൂട്ടുകെട്ടിനെ ഡെവാൾഡ് ബ്രെവിസിന്റെ അഭാവത്തിൽ പരിഗണിക്കരുത്. സഞ്ജുവും റുതുരാജുമാണ് സിഎസ്കെയുടെ പ്രധാന വിക്കറ്റുകൾ.
Samayam MalayalamIPL 2026: വെെഭവ് ഷോ, 15 പന്തിൽ ഫിഫ്റ്റി; സിഎസ്കെയെ അടിച്ചൊതുക്കി 15കാരൻ, ഇന്ത്യൻ‌ സെലക്ടർമാർ കാണുന്നുണ്ടോ?
ഓപ്പണിങ്ങിലിറങ്ങി രണ്ട് പേരും പെട്ടെന്ന് പുറത്തായാൽ മധ്യനിരയിൽ രക്ഷകനാവാൻ ഡെവാൾഡ് ബ്രെവിസില്ല. അതുകൊണ്ടുതന്നെ റുതുരാജ് മൂന്നാം നമ്പറിലേക്ക് റോൾ മാറ്റുകയും ആയുഷ് മാത്രെയെ സഞ്ജുവിനൊപ്പം ഓപ്പണറാക്കുകയും ചെയ്യണമായിരുന്നു. ഇതിന് ടീം തയ്യാറാവാതെ ഇരുന്നത് തിരിച്ചടിയായി മാറി.

പ്ലേയിങ് 11 തിരഞ്ഞെടുപ്പിൽ സിഎസ്കെയ്ക്ക് പാളിച്ച സംഭവിച്ചു. ഉർവിൽ പട്ടേലിനെ സിഎസ്കെ പ്ലേയിങ് 11ൽ ഉൾപ്പെടുത്താതിരുന്നത് തിരിച്ചടിയായെന്ന് പറയാം. രവീന്ദ്ര ജഡേജയുടെ അഭാവത്തിൽ‌ സിഎസ്കെയുടെ മധ്യനിരയിൽ സ്പിൻ ഓൾറൗണ്ടറായ പ്രശാന്ത് വീർ വരണമായിരുന്നു. എന്നാൽ വിക്കറ്റ് കീപ്പറായ കാർത്തിക് ശർമയെയാണ് സിഎസ്കെ പരിഗണിച്ചത്. ഒരു ഓൾറൗണ്ടറുടെ അഭാവം സിഎസ്കെയിൽ നിഴലിച്ച് നിന്നിരുന്നു. അടുത്ത മത്സരത്തിലെങ്കിലും പ്രശാന്ത് വീറിനെ സിഎസ്കെ കൊണ്ടുവരേണ്ടതായുണ്ട്.

IPL 2026: സിഎസ്കെയിലെത്തി, സഞ്ജുവിനെ ആ ഭാഗ്യം കെെവിട്ടു; ആറ് വർഷത്തിന് ശേഷം എലെെറ്റ് ക്ലബ്ബിൽ നിന്ന് പുറത്ത്, ടീമും തകർന്നടിഞ്ഞു

സിഎസ്കെയുടെ ബാറ്റിങ് ശെെലി പാളിപ്പോയി. സിഎസ്കെയുടെ എല്ലാ താരങ്ങളും കടന്നാക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. ഇത് തെറ്റായെന്ന് ടീമിന്റെ കൂട്ടത്തകർച്ചയിൽ നിന്ന് വ്യക്തം. സ‍ഞ്ജു സാംസൺ ക്ലീൻബൗൾഡായി മടങ്ങിയതിന് പിന്നാലെ റുതുരാജ് ഗെയ്ക് വാദ് അത്തരമൊരു ഷോട്ടിന് ശ്രമിക്കേണ്ടായിരുന്നു. ജോഫ്രാ ആർച്ചർക്കെതിരേ മോശം ഷോട്ടിന് ശ്രമിച്ചാണ് ഗെയ്ക് വാദ് മടങ്ങിയത്.

ശിവം ദുബെയുടെ വിക്കറ്റും നിരാശപ്പെടുത്തുന്നതായിരുന്നു. രവീന്ദ്ര ജഡേജയെ സിക്സർ പറത്തിയ ദുബെ ഓഫ് സെെഡിലെത്തിയ പന്തിൽ വീണ്ടും സിക്സറിന് ശ്രമിച്ചാണ് പുറത്തായത്. വിക്കറ്റ് കാത്ത് കളിക്കേണ്ട സമയത്ത് ദുബെക്ക് ഇതിനൊത്ത് പ്രകടനം കാഴ്ചവെക്കാൻ സാധിച്ചില്ലെന്ന് തന്നെ പറയാം. സിഎസ്കെയുടെ ഒരു താരവും ബാറ്റിങ്ങിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കളിക്കാത്തതും ടീമിന്റെ തോൽവിക്ക് കാരണമായി. ശക്തമായ മാറ്റങ്ങളോടെ സിഎസ്കെ ശക്തമായ തിരിച്ചുവരവ് നടത്തുമോയെന്നതാണ് കണ്ടറിയേണ്ടത്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article