Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•18 May 2026, 6:02 p.m. IST
IPL 2026: എംഎസ് ധോണിക്ക് കീഴിൽ അഞ്ച് തവണ കപ്പടിച്ച ടീമാണ് ചെന്നെെ സൂപ്പർ കിങ്സ്. എന്നാൽ റുതുരാജ് ഗെയ്ക് വാദ് ക്യാപ്റ്റനായതോടെ ടീമിന് പഴയ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് എടുത്തു പറയേണ്ടത്
ഹൈലൈറ്റ്:
- സിഎസ്കെയ്ക്ക് ഇന്ന് നിർണ്ണായകം
- റുതുരാജിനും ഇന്നത്തെ മത്സരം പ്രധാനപ്പെട്ടത്
- സിഎസ്കെ നിലവിൽ അഞ്ചാം സ്ഥാനത്ത്
റുതുരാജ് ഗെയ്ക് വാദ്(ഫോട്ടോസ്- Agencies)ജാമി ഓവർട്ടൻ നാട്ടിലേക്ക് മടങ്ങി, പ്ലേ ഓഫിനരികെ സിഎസ്കെയ്ക്ക് വലിയ ആശങ്ക
ഒന്നാമത്തെ കാര്യം നായകനെന്ന നിലയിൽ മികവ് കാട്ടാൻ റുതുരാജിന് ആവശ്യത്തിന് സമയം ലഭിച്ച് കഴിഞ്ഞു. 2024 സീസണിലാണ് സീസണിലാണ് റുതുരാജ് സിഎസ്കെയുടെ നായകനാവുന്നത്. അഞ്ചാം സ്ഥാനത്തായ സിഎസ്കെയ്ക്ക് പ്ലേ ഓഫ് യോഗ്യത നേടിയെടുക്കാൻ സാധിച്ചില്ല. 2025 സീസൺ സിഎസ്കെ തീർത്തും നിരാശപ്പെടുത്തി. 14 മത്സരത്തിൽ നാല് മത്സരം മാത്രം ജയിച്ച മഞ്ഞപ്പട പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തായിരുന്നു.
ഈ സീസണിലും പ്ലേ ഓഫിൽ എത്താൻ ടീമിന് സാധിച്ചില്ലെങ്കിൽ ക്യാപ്റ്റന് അതിന്റെ ഉത്തരവാദിത്തമുണ്ടെന്ന് നിസംശയം പറയാം. അതുകൊണ്ടുതന്നെ ഇനി നായകനെന്ന നിലയിൽ റുതുരാജിനെ വിശ്വസിച്ച് മുന്നോട്ട് പോകുന്നതിൽ കാര്യമില്ല. ടീമിനെ പഴയ മികവിലേക്ക് തിരിച്ചെത്താൻ നായകസ്ഥാനത്ത് നിന്ന് റുതുരാജിനെ മാറ്റേണ്ടതായുണ്ട്.
രണ്ടാമത്തെ കാര്യം നായകനെന്ന ഉത്തരവാദിത്തം താരത്തിന്റെ ബാറ്റിങ്ങിനെ ബാധിക്കുന്നുണ്ടെന്നതാണ്. 31 മത്സരങ്ങൾ സിഎസ്കെയെ നയിച്ച റുതുരാജിന് 14 ജയവും 17 തോൽവിയുമാണ് നേരിട്ടത്. 45.16 ആണ് ടീമിന്റെ വിജയ ശതമാനം. നായകസ്ഥാനത്തെ സമ്മർദ്ദം ഇത്തവണ റുതുരാജിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഓപ്പണർ റോളിൽ കളിക്കുന്ന റുതുരാജിന് ഈ സീസണിൽ മികച്ച പ്രകടനം നടത്താൻ സാധിച്ചിട്ടില്ല.
2021ലും 2023ലും സിഎസ്കെ കപ്പ് നേടിയപ്പോൾ 635, 590 എന്നിങ്ങനെ മികച്ച സ്കോറുകൾ നേടാൻ റുതുരാജിന് സാധിച്ചു. 2024ൽ 583 റൺസ് നേടി റൺവേട്ടക്കാരിൽ റുതുരാജ് രണ്ടാമനായി. എന്നാൽ 2025ൽ അഞ്ച് മത്സരത്തിൽ നിന്ന് 122 റൺസാണ് താരത്തിന് നേടാനായത്. പിന്നീട് പരിക്ക് ബാധിച്ചതിനാൽ കളിക്കാനായില്ല. ഈ സീസണിൽ 12 മത്സരത്തിൽ നിന്ന് 306 റൺസാണ് റുതുരാജ് നേടിയത്. നായകന്റെ സമ്മർദ്ദം താരത്തിന്റെ പ്രകടനത്തെ പിന്നോട്ടടിക്കുന്നുണ്ടെന്ന് വ്യക്തം.
IPL 2026: ഋഷഭിന് ഏകദിന ടീമിലെ സീറ്റ് മാത്രമല്ല, ടെസ്റ്റ് ടീമിലെ ആ സ്ഥാനവും പോയേക്കും; ഐപിഎല്ലിലെ ഫ്ളോപ്പ് ഷോ തിരിച്ചടിയായി
മൂന്നാമത്തെ കാര്യം സഞ്ജു സാംസൺ അവസരത്തിനായി കാത്തിരിക്കുകയാണെന്നതാണ്. രാജസ്ഥാൻ റോയൽസിനെ ഫെെനലിലെത്തിച്ച നായകനാണ് സഞ്ജു. ആഭ്യന്തര ക്രിക്കറ്റിലും മികവ് കാട്ടാൻ നായകനെന്ന നിലയിൽ സഞ്ജുവിന് സാധിച്ചിട്ടുണ്ട്.
ഇത്തരത്തിലുള്ള സഞ്ജു നായകസ്ഥാനത്തേക്കെത്താനായി കാത്തിരിക്കുമ്പോൾ മികവ് തെളിയിക്കാത്ത റുതുരാജിന് തുടർ അവസരം നൽകുന്നത് ടീമിന് ഗുണം ചെയ്തേക്കില്ല. അതുകൊണ്ടുതന്നെ ടീമിന്റെ ഭാവി വിലയിരുത്തി സഞ്ജുവിനെ നായകസ്ഥാനത്തേക്ക് കൊണ്ടുവരേണ്ടതാണ്.








English (US) ·