Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•4 Apr 2026, 10:15 americium IST
IPL 2026: അവസാന സീസണിനെ പാളിച്ചകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് താരലേലത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ സിഎസ്കെയ്ക്ക് പക്ഷെ പ്രകടനത്തിൽ ഈ മികവ് കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് എടുത്തു പറയേണ്ടത്
ഹൈലൈറ്റ്:
- സിഎസ്കെ രണ്ട് മത്സരത്തിലും തോറ്റു
- സഞ്ജു സാംസൺ മോശം ഫോം തുടരുന്നു
- ക്യാപ്റ്റനെന്ന നിലയിൽ റുതുരാജ് നിരാശപ്പെടുത്തുന്നു
സഞ്ജു സാംസൺ, റുതുരാജ് ഗെയ്ക് വാദ്(ഫോട്ടോസ്- AP)സച്ചിനല്ല, എൻ്റെ റോൾ മോഡൽ ഈ സൂപ്പർ താരം! മുംബൈ വിട്ടതിന് പിന്നാലെ മനസ്സ് തുറന്ന് അർജുൻ ടെണ്ടുൽക്കർ
റുതുരാജ് ഗെയ്ക് വാദിന് സഞ്ജു സാംസണിൽ നിന്ന് നേരിടുന്ന സമ്മർദ്ദം തിരിച്ചടിയാകുന്നുണ്ടെന്നാണ് മെെക്കൽ വോൺ ക്രിക്ക് ബസിൽ സംസാരിക്കവെ പറഞ്ഞത്. റുതുരാജ് സിഎസ്കെയുടെ ക്യാപ്റ്റനായി ഈ സീസണിലും തുടരുമെന്ന് ടീം മാനേജ്മെന്റ് നേരത്തെ തന്നെ അറിയിച്ചതാണ്. എന്നാൽ സഞ്ജു സാംസൺ സിഎസ്കെയിലേക്കെത്തിയതോടെ റുതുരാജിന്റെ നായകസ്ഥാനത്തിന് ഭീഷണി ഉയരുകയാണ്.
സഞ്ജു രാജസ്ഥാൻ റോയൽസിനെ ഫെെനൽ കളിപ്പിച്ച ക്യാപ്റ്റനാണ്. ടീമിനെ മുന്നിൽ നിന്ന് നയിക്കാനും തന്ത്രപരമായി മുന്നോട്ട് പോകാനും സഞ്ജുവിന് അറിയാം. ഇതുകൊണ്ടുതന്നെ സഞ്ജു സാംസണെ ക്യാപ്റ്റനാക്കുന്നത് സിഎസ്കെയുടെ പരിഗണനയിലുള്ള കാര്യമാണ്. ഇതിന്റെ സമ്മർദ്ദം റുതുരാജിനെ കാര്യമായി ബാധിക്കുന്നുണ്ടെന്നാണ് മെെക്കൽ വോൺ പറയുന്നത്.
സിഎസ്കെയുടെ ടീം കരുത്ത് ശക്തമാണ്. പക്ഷെ ഒത്തിണക്കത്തോടെ കളിക്കാൻ അവർക്ക് സാധിക്കുന്നില്ലെന്നതാണ് വസ്തുത. സിഎസ്കെയുടെ നിരയിൽ മികച്ചൊരു നേതൃത്വത്തിന്റെ കുറവുണ്ട്. എംഎസ് ധോണിയുടെ അഭാവത്തിൽ പരിശീലകൻ സ്റ്റീഫൻ ഫ്ളമിങ്ങിനും കാര്യമായൊന്നും ചെയ്യാൻ സാധിക്കുന്നില്ല. മികച്ച പദ്ധതികളുടെ അഭാവം സിഎസ്കെയ്ക്കുണ്ടെന്ന് തന്നെ പറയാം.
ഇതിന് പരിഹാരം കാണാൻ സാങ്കേതികമായും സിഎസ്കെ മെച്ചപ്പെടേണ്ടതായുണ്ട്. എന്നാൽ റുതുരാജിന് കീഴിൽ സിഎസ്കെയ്ക്ക് തകർപ്പൻ തിരിച്ചുവരവ് നടത്താൻ സാധിക്കുമെന്ന പ്രതീക്ഷ ഇനിയില്ലെന്ന് തന്നെ പറയാം. സഞ്ജു സാംസണെ പെട്ടെന്ന് നായകസ്ഥാനത്തേക്ക് കൊണ്ടുവരാൻ സിഎസ്കെ തയ്യാറായേക്കില്ല. എന്തായാലും ഈ സീസണിന് ശേഷം മാത്രമാവും സിഎസ്കെ അത്തരമൊരു നീക്കത്തിലേക്ക് കടക്കുക.
IPL 2026: ഭയന്നത് സംഭവിച്ചു, ചെപ്പോക്കിൽ നിരാശപ്പെടുത്തി സഞ്ജു; പഞ്ചാബിനോടും ഒറ്റ സംഖ്യയിൽ പുറത്തായി; തിരിച്ചുവരവ് പ്രതീക്ഷയിൽ ആരാധകർ
അതുകൊണ്ടുതന്നെ സിഎസ്കെയ്ക്ക് മുന്നോട്ടുള്ള മത്സരങ്ങളിൽ എങ്ങനെ തിരിച്ചുവരാൻ സാധിക്കുമെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. സിഎസ്കെയുടെ ബൗളിങ് നിരയിലാണ് വലിയ പ്രശ്നങ്ങളുള്ളത്. മതീഷ പതിരാനയെ കെെവിട്ടതും പകരം കൊണ്ടുവന്ന നതാൻ ഇല്ലിസിന് പരിക്കേറ്റതും സിഎസ്കെയെ പ്രതികൂലമായി ബാധിച്ച കാര്യമാണ്. സ്റ്റീഫൻ ഫ്ളമിങ് ന്യൂസീലൻഡ് താരങ്ങളെ സിഎസ്കെ നിരയിൽ കൊണ്ടുവരുന്നത് തിരിച്ചടിയായി മാറുകയാണ്.
സിഎസ്കെയുടെ യുവതാരനിര ഇത്തവണ കാര്യമായ പ്രകടനം പുറത്തെടുക്കാത്തതും ടീമിനെ പിന്നോട്ടടിക്കുകയാണ്. 14.2 കോടിക്ക് ടീമിലേക്കെത്തിച്ച കാർത്തിക് ശർമയും പ്രശാന്ത് വീറും വലിയൊരു ഇംപാക്ട് സൃഷ്ടിക്കുന്നില്ല. സിഎസ്കെയുടെ തുറുപ്പുചീട്ട് എല്ലാ സീസണിലും സ്പിന്നർമാരാണ്. എന്നാൽ ആദ്യ രണ്ട് മത്സരത്തിലും സ്പിന്നർമാർ മികവ് കാട്ടാത്തത് സിഎസ്കെയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.









English (US) ·