IPL 2026: സിഎസ്കെയ്ക്കെതിരേ 28 റൺസ്, രോഹിത്തിന്റെ വമ്പൻ റെക്കോഡ് തകർത്ത് വിരാട് കോഹ്ലി, എലെെറ്റ് ക്ലബ്ബിൽ ഇനി ഒന്നാമൻ

1 month ago 8

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam6 Apr 2026, 10:22 americium IST

IPL 2026: വിരാട് കോഹ്ലി 2024ലെ ടി20 ലോകകപ്പോടെയാണ് ഇന്ത്യയുടെ ടി20 ടീമിൽ നിന്ന് വിരമിച്ചത്. എന്നാൽ ഇപ്പോഴും തകർപ്പൻ ഫോമിൽ കളിക്കാൻ തനിക്ക് സാധിക്കുമെന്ന് ആർസിബിക്കൊപ്പം തെളിയിക്കുകയാണ് വിരാട് കോഹ്ലി

ഹൈലൈറ്റ്:

  • കോഹ്ലി മികച്ച ഫോമിൽ തുടരുന്നു
  • ആർസിബിയുടെ ബാറ്റിങ് നിര ശക്തം
  • സിഎസ്കെയ്ക്കെതിരേ ആർസിബി ആദ്യം ബാറ്റ് ചെയ്യുന്നു

virat kohliവിരാട് കോഹ്ലി(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19ാം സീസണിലെ 11ാം മത്സരത്തിൽ ചെന്നെെ സൂപ്പർ കിങ്സിനെതിരേ റോയൽ ചലഞ്ചേഴ്സ് ബംഗളുരു ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ ആർസിബിക്ക് മികച്ച തുടക്കമാണ് വിരാട് കോഹ്ലി യും ഫിൽ സാൾട്ടും ചേർന്ന് നൽകിയത്. 18 പന്തിൽ രണ്ട് ഫോറും 1 സിക്സും ഉൾപ്പെടെ 28 റൺസെടുത്താണ് വിരാട് കോഹ്ലി പുറത്തായത്. അൻഷുൽ കാംബോജാണ് കോഹ്ലിയെ മടക്കിയത്. സിഎസ്കെയ്ക്കെതിരേ വലിയൊരു സ്കോറിലേക്കുയരാൻ സാധിച്ചില്ലെങ്കിലും തകർപ്പനൊരു റെക്കോഡ് സ്വന്തം പേരിലാക്കാൻ കോഹ്ലിക്ക് സാധിച്ചു. ഐപിഎല്ലിൽ ഒരു ടീമിനെതിരേ കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോഡാണ് കോഹ്ലി സ്വന്തമാക്കിയത്. നേരത്തെ ഈ റെക്കോഡിൽ രോഹിത് ശർമയായിരുന്നു തലപ്പത്ത്. കെകെആറിനെതിരേ 1161 റൺസോടെയാണ് രോഹിത് ഈ റെക്കോഡിൽ തലപ്പത്തുണ്ടായിരുന്നത്.

സച്ചിനല്ല, എൻ്റെ റോൾ മോഡൽ ഈ സൂപ്പർ താരം! മുംബൈ വിട്ടതിന് പിന്നാലെ മനസ്സ് തുറന്ന് അർജുൻ ടെണ്ടുൽക്കർ


എന്നാൽ സിഎസ്കെയ്ക്കെതിരേ ഇപ്പോൾ 1174 റൺസാണ് കോഹ്ലി നേടിയത്. ഈ റെക്കോഡിൽ മൂന്നാം സ്ഥാനത്തും കോഹ്ലിയാണ്. പഞ്ചാബ് കിങ്സിനെതിരേ 1159 റൺസാണ് കോഹ്ലി നേടിയത്. ഡൽഹി ക്യാപിറ്റൽസിനെതിരേ വിരാട് കോഹ്ലി 1130 റൺസും നേടിയിട്ടുണ്ട്. കെകെആറിനെതിരേ 1021 റൺസാണ് കോഹ്ലി നേടിയത്. ഇന്ത്യയുടെ ടി20 ടീമിൽ നിന്ന് 2024ലെ ലോകകപ്പ് നേട്ടത്തോടെയാണ് കോഹ്ലി വിരമിക്കൽ പ്രഖ്യാപിച്ചത്.

എന്നാൽ ഇപ്പോഴും തകർപ്പൻ ബാറ്റിങ് പ്രകടനം നടത്താൻ കോഹ്ലിക്ക് സാധിക്കുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. കോഹ്ലി ആർസിബിക്കൊപ്പം മികച്ച പ്രകടനം ഇപ്പോഴും കാഴ്ചവെക്കുന്നുണ്ട്. അവസാന സീസണിൽ ആർസിബി കപ്പിലേക്കെത്തിയിരുന്നു. ഇത്തവണയും സജീവ കിരീട പ്രതീക്ഷയിലാണ് വിരാട് കോഹ്ലിയുടെ ആർസിബിയുള്ളത്.
Samayam MalayalamIPL 2026: ഹീറോയായി തുഷാർ ദേശ്പാണ്ഡെ, ​ഗുജറാത്തിനെ പൂട്ടി രാജസ്ഥാൻ റോയൽസ്; അവസാന ഓവറിൽ ത്രില്ലിങ് ജയം
സിഎസ്കെയ്ക്കെതിരേ ഭേദപ്പെട്ട തുടക്കം നൽകാൻ ആർസിബിയുടെ ടോപ് ഓഡറിന് സാധിച്ചു. ഫിൽ സാൾട്ട് 30 പന്തിൽ 3 ഫോറും 2 സിക്സും ഉൾപ്പെടെ 46 റൺസാണ് നേടിയത്. 153.33 സ്ട്രെെക്ക് റേറ്റിലാണ് ഫിൽ സാൾട്ട് തിളങ്ങിയത്. ശിവം ദുബെയാണ് സാൾട്ടിനെ പുറത്താക്കിയത്. ദേവ്ദത്ത് പടിക്കൽ മികച്ച ഫോം തുടരുകയാണ്. 29 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സും ഉൾപ്പെടെയാണ് ദേവ്ദത്ത് അർധ സെഞ്ചുറി നേടിയത്.

ആർസിബിക്ക് ഇത്തവണയും വലിയ കിരീട പ്രതീക്ഷയുണ്ടെന്ന് തന്നെ പറയാം. ക്യാപ്റ്റൻ രജത് പാട്ടീധാറിന് കീഴിൽ മികവ് കാട്ടാൻ ആർസിബിക്ക് സാധിക്കുന്നു. ആർസിബിയുടെ ബൗളിങ് നിരയിലേക്ക് ജോഷ് ഹെയ്സൽലുഡ് കൂടി വരുന്നതോടെ ടീം കൂടുതൽ ശക്തമാവും. മധ്യനിരയിലടക്കം മികച്ച താരങ്ങളെ നിലനിർത്തിയാണ് ഇത്തവണയും ആർസിബി ഇറങ്ങിയിരിക്കുന്നത്.

IPL 2026: ഫിലിപ്സ് പറഞ്ഞിട്ടും വിശ്വസിച്ചില്ല, ഹെറ്റ്മെയറുടെ റിവ്യു എടുക്കാതെ റാഷിദ്; ഡക്കിന് പുറത്താക്കാനുള്ള അവസരം നഷ്ടപ്പെടുത്തി

വിരാട് കോഹ്ലിയും രോഹിത് ശർമയും ഇത്തവണത്തെ ഐപിഎല്ലിലെ ആദ്യ മത്സരങ്ങളിൽ ശോഭിച്ചത് ആരാധകർക്കും വലിയ ആവേശം നൽകുന്നു. ഇന്ത്യൻ ടീമിൽ ഇപ്പോൾ ഇവരുടെ പ്രകടനം കാണാൻ ഏകദിന പരമ്പരക്കായി കാത്തിരിക്കണം. അതുകൊണ്ടുതന്നെ ഐപിഎല്ലിലെ കോഹ്ലിയുടേയും രോഹിത്തിന്റേയും പ്രകടനം ആരാധകർ ആഘോഷമാക്കുകയാണ്. രണ്ട് പേരും മിന്നും പ്രകടനം തുടരുമെന്ന് തന്നെ കരുതാം.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article