IPL 2026: ഐപിഎല്ലിന്റെ ഈ സീസൺ ആരംഭിക്കുന്നതിന് മുമ്പ് തന്നെ പരിക്ക് സിഎസ്കെയ്ക്ക് തിരിച്ചടിയായി മാറിയിരുന്നു, ഇപ്പോൾ സൂപ്പർ പേസർ ഖലീൽ അഹമ്മദും പരിക്കേറ്റ് പുറത്തായത് സിഎസ്കെയ്ക്ക് വലിയ തലവേദന ആയിരിക്കുകയാണ്
ഹൈലൈറ്റ്:
- ഖലീൽ അഹമ്മദിന്റെ കാൽ മസിലിന് പരിക്ക്
- പകരക്കാരനെ തേടി സിഎസ്കെ
- സിഎസ്കെയുടെ ബൗളിങ് കരുത്തിനെ ബാധിച്ചേക്കും
ഖലീൽ അഹമ്മദ്(ഫോട്ടോസ്- AP)ചെന്നൈയുടെ തുടർച്ചയായ രണ്ട് വിജയങ്ങൾ പിറന്നത് എങ്ങനെയെന്ന് പറഞ്ഞ് ക്യാപ്റ്റൻ
ഖലീലിന് പൂർണ്ണ ഫിറ്റ്നസിലേക്കെത്താൻ 10-12 ആഴ്ചത്തെ വിശ്രമമെങ്കിലും വേണ്ടിവരുമെന്നാണ് വിവരം. ഖലീലിന് അഞ്ച് മത്സരത്തിൽ നിന്ന് രണ്ട് വിക്കറ്റുകളാണ് വീഴ്ത്താനായത്. ഖലീലിന്റെ അഭാവത്തിൽ മുകേഷ് ചൗധരിയെ പ്ലേയിങ് 11ലേക്ക് കൊണ്ടുവരാനാവും സിഎസ്കെ തയ്യാറാവുക. എന്നാൽ ഖലീലിന് പകരക്കാരനെ സിഎസ്കെയ്ക്ക് കണ്ടെത്തേണ്ടതായുണ്ട്.
സിഎസ്കെ ആഭ്യന്തര ക്രിക്കറ്റിൽ മികവ് കാട്ടുന്ന പല യുവതാരങ്ങളേയും നോട്ടമിടാൻ സാധ്യതയുണ്ട്. മലയാളി താരം കെ എം ആസിഫിനെ സിഎസ്കെ വീണ്ടും പരിഗണിക്കുമോയെന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. നേരത്തെ സിഎസ്കെയ്ക്കായി കളിച്ചിട്ടുള്ള താരമാണ് ആസിഫ്. ആഭ്യന്തര ടി20 ക്രിക്കറ്റിൽ കേരളത്തിനായി ശോഭിക്കാൻ ആസിഫിന് സാധിച്ചിട്ടുണ്ട്.
മറ്റൊരു മലയാളി പേസറായ ഏദൻ ആപ്പിൾ ടോമും പ്രതീക്ഷയിലാണ്. സിഎസ്കെ യുവ പേസറെ പരിഗണിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്. മറ്റ് ചില താരങ്ങളേയും സിഎസ്കെയുടെ പരിഗണനാ പട്ടികയിലുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത സൂചനകൾ വരുന്നത്. ഇടം കെെയൻ പേസർ ചേതൻ സക്കറിയയെ സിഎസ്കെയ്ക്ക് പരിഗണിക്കാൻ സാധിക്കുന്നതാണ്. 75 ലക്ഷമാണ് താരത്തിന്റെ അടിസ്ഥാന വില.
മുൻ സിഎസ്കെ പേസറായിരുന്ന സിമൻജീത് സിങ്ങിനേയും പരിഗണിക്കാം. അൺസോൾഡായ ആകാശ് മധ് വാൾ നിലവിൽ മുംബെെയുടെ നെറ്റ് ബൗളറാണ്. സിഎസ്കെയ്ക്ക് കരാർ നൽകി ആകാശിനെ കൊണ്ടുവരാൻ സാധിക്കുന്നതാണ്.ദീപേഷ് ദേവേന്ദ്ര, മോണി ജെറിവാൾ, രാജ് വർദ്ധൻ ഹംഗർഗേക്കർ, ഉദവ് മോഹൻ, മോഹിത് റാത്തി, ഇർഫാൻ ഉമ്മർ, സണ്ണി സിങ്, ആയുഷ് വർതക് എന്നിവരെയെല്ലാം സിഎസ്കെയ്ക്ക് പരിഗണിക്കാവുന്ന പേസർമാരാണ്.
IPL 2026: കരുത്തുകാട്ടി ബൗളർമാർ, മികവ് കാട്ടി വിരാട് കോഹ്ലി; ലഖ്നൗവിനെ അനായാസം തകർത്ത് ആർസിബി മുന്നോട്ട്
സിഎസ്കെയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് ഇനിയുള്ള മത്സരങ്ങളിൽ കാത്തിരിക്കുന്നത്. ആദ്യത്തെ മൂന്ന് മത്സരവും തോറ്റ സിഎസ്കെ അവസാന രണ്ട് മത്സരത്തിലും വിജയം നേടി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. എന്നാൽ ഖലീലിന്റെ പരിക്ക് സിഎസ്കെയെ എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. സിഎസ്കെയുടെ അടുത്ത എതിരാളി സൺറെെസേഴ്സ് ഹെെദരാബാദാണ്.
ഇതിന് ശേഷം ചിരവെെരികളായ മുംബെെ ഇന്ത്യൻസിനെതിരായ മത്സരവും സിഎസ്കെയെ കാത്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പുതിയ ബൗളറെ ടീമിലേക്ക് കൊണ്ടുവന്ന് എത്രയും വേഗം ടീം കരുത്ത് ശക്തിപ്പെടുത്താനാവും സിഎസ്കെ ശ്രമിക്കുകയെന്നുറപ്പ്.









English (US) ·