IPL 2026: സൂര്യകുമാർ യാദവിന് ഇത് എന്തുപറ്റി? ആദ്യ പന്തിൽത്തന്നെ പുറത്ത്, ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം തെറിക്കുമോ?

1 month ago 7

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam16 Apr 2026, 8:17 p.m. IST

IPL 2026: പഞ്ചാബ് കിങ്സിനെതിരേ മുംബെെ ഇന്ത്യൻസിന് ജയം അനിവാര്യമായിരിക്കെ സൂര്യകുമാർ യാദവ് തീർത്തും നിരാശപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യൻ ടി20 ക്യാപ്റ്റനായ സൂര്യകുമാറിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല

ഹൈലൈറ്റ്:

  • സൂര്യകുമാർ യാദവ് മോശം ഫോമിൽ തുടരുന്നു
  • രോഹിത് ശർമ പഞ്ചാബിനെതിരേ കളിക്കുന്നില്ല
  • റിയാൻ റിക്കിൽട്ടന് സ്ഥിരത കാട്ടാനാവുന്നില്ല
suryakumar yadavസൂര്യകുമാർ യാദവ്(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19ാം സീസണിലെ സൂര്യകുമാർ യാദവിന്റെ നിരാശപ്പെടുത്തുന്ന പ്രകടനം തുടരുന്നു. നിർണ്ണായകമായ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ സൂര്യകുമാർ യാദവ് ഗോൾഡൻ ഡക്കായാണ് പുറത്തായത്. അർഷ്ദീപ് സിങ്ങിന്റെ പന്തിൽ യുസ് വേന്ദ്ര ചഹാലിന്റെ ക്യാച്ചിലാണ് സൂര്യകുമാർ യാദവ് പുറത്തായത്. ഇന്ത്യൻ ടീമിന്റെ ടി20 ക്യാപ്റ്റനായ സൂര്യകുമാർ യാദവിന്റെ നിരാശപ്പെടുത്തുന്ന പ്രകടനം മുംബെെക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.പരിക്കേറ്റ രോഹിത് ശർമ പഞ്ചാബിനെതിരേ കളിക്കാത്ത സാഹചര്യത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് സൂര്യകുമാർ യാദവ് കളിക്കേണ്ടിയിരുന്നു. പക്ഷെ ദൗർഭാഗ്യവശാൽ സൂര്യകുമാർ യാദവിന് മികവ് കാട്ടാൻ സാധിക്കാതെ പോയിരിക്കുകയാണ്. ഓപ്പണറായ റിയാൻ‌ റിക്കിൽട്ടൻ എട്ട് പന്ത് നേരിട്ട് രണ്ട് റൺസെടുത്ത് പുറത്തായതിന് തൊട്ടടുത്ത പന്തിൽ സൂര്യകുമാർ യാദവും മടങ്ങിയെന്നതാണ് എടുത്തു പറയേണ്ട കാര്യം. ആറ് മത്സരത്തിൽ നിന്ന് വെറും 106 റൺസാണ് സൂര്യകുമാറിന് നേടാനായിരിക്കുന്നത്.

ചെന്നൈയുടെ തുടർച്ചയായ രണ്ട് വിജയങ്ങൾ പിറന്നത് എങ്ങനെയെന്ന് പറഞ്ഞ് ക്യാപ്റ്റൻ


ഇന്ത്യയെ ടി20 ലോകകപ്പ് കിരീടം ചൂടിച്ച നായകനാണ് സൂര്യകുമാർ യാദവ്. എന്നാൽ ബാറ്റ്സ്മാനെന്ന നിലയിലെ സൂര്യകുമാർ യാദവിന്റെ പ്രകടനങ്ങൾ സമീപകാലത്തായി വലിയ നിരാശയാണ്. ഇന്ത്യൻ ടി20 ടീമിൽ ഇടം കാത്ത് പല പ്രമുഖരും മുന്നോട്ട് പോകവെ സൂര്യകുമാർ യാദവിന് ടീമിൽ സീറ്റ് ലഭിക്കുന്ന കാര്യം പോലും ഇപ്പോൾ സംശയമായിരിക്കുകയാണെന്ന് പറയാം.

സൂര്യകുമാർ യാദവ് കളിക്കുന്ന നാലാം നമ്പറിലേക്ക് നോട്ടമിട്ട് മറ്റ് പലരും രംഗത്തുണ്ട്. ആർസിബി ക്യാപ്റ്റനായ രജത് പാട്ടീധാർ നാലാം നമ്പറിൽ കിടിലൻ പ്രകടനം പുറത്തെടുക്കുന്നുണ്ട്. അതിവേഗം റൺസുയർത്താൻ രജത്തിന് സാധിക്കുന്നുണ്ട്. മധ്യ ഓവറുകളിൽ സ്പിന്നിനെതിരേ മികച്ച പ്രകടനം പുറത്തെടുക്കാനും രജത്തിന് കഴിവുണ്ട്. ഈ സാഹചര്യത്തിൽ സൂര്യകുമാർ യാദവിന് കാര്യങ്ങൾ എളുപ്പമല്ല.
Samayam MalayalamISL 2026: പടിക്കൽ കലമുടച്ച് കേരള ബ്ലാസ്റ്റേഴ്സ്, നോർത്ത് ഈസ്റ്റ് യുണെെറ്റഡിനോട് സമനിലക്കുരുക്ക്; കൊച്ചിയിൽ അവസാന നിമിഷം കാലിടറി
രജത് പാട്ടീധാർ മാത്രമല്ല ശ്രേയസ് അയ്യരും നാലാം നമ്പറിൽ പ്രതീക്ഷവെക്കുന്നു. ഇന്ത്യയുടെ ടി20 ടീമിൽ ശ്രേയസിന് ഇപ്പോൾ സ്ഥാനമില്ല. എന്നാൽ പഞ്ചാബ് കിങ്സിന്റെ നായകനെന്ന നിലയിലും ബാറ്റ്സ്മാനെന്ന നിലയിലും ശ്രേയസ് അയ്യർ കിടിലൻ പ്രകടനമാണ് പുറത്തെടുക്കുന്നത്. അതുകൊണ്ടുതന്നെ ശ്രേയസിനെ ടീമിലേക്ക് വിളിക്കാൻ സെലക്ടർമാർ നിർബന്ധിതരായേക്കും.

ഇന്ത്യക്ക് ഐപിഎല്ലിന് ശേഷം അയർലൻഡ് ടി20 പരമ്പരയാണ് വരാനിരിക്കുന്നത്. അയർലൻഡിനെതിരേ വെെഭവ് സൂര്യവംശിക്ക് ഇന്ത്യ അവസരം നൽകുമെന്നാണ് വിവരം. അങ്ങനെ വരുമ്പോൾ സൂര്യകുമാർ യാദവിന് കാര്യങ്ങൾ കൂടുതൽ പ്രയാസമായി മാറിയേക്കും. എന്നാൽ പരിശീലകൻ ഗൗതം ഗംഭീർ സൂര്യകുമാറിന് വലിയ പിന്തുണയാണ് നൽകുന്നത്. അതുകൊണ്ടുതന്നെ സൂര്യകുമാർ ടീമിൽ തുടർന്നാലും അത്ഭുതപെടാൻ സാധിക്കില്ല.

IPL 2026: സിഎസ്കെയ്ക്ക് വീണ്ടും പരിക്കിന്റെ പണി, ഖലീൽ അഹമ്മദ് പുറത്ത്, പകരക്കാരനായി ആര്? രണ്ട് മലയാളികൾ പരിഗണനയിൽ?

എന്നാൽ ഗൗതം ഗംഭീറിന്റെ തീരുമാനത്തിന് മുകളിൽ തീരുമാനം എടുക്കാൻ സെലക്ടർമാർ ധെെര്യം കാട്ടാനുള്ള സാധ്യതയും തള്ളിക്കളയനാവില്ല. ടി20 ലോകകപ്പിൽ ഗംഭീറിനെ മറികടന്ന് ശുഭ്മാൻ ഗില്ലിനെയടക്കം പുറത്തിരുത്താൻ സെലക്ടർമാർ തയ്യാറായിരുന്നു എന്നതും എടുത്തു പറയേണ്ടതാണ്. ടി20 ലോകകപ്പ് നേടിയ ക്യാപ്റ്റനെന്ന പരിഗണന സൂര്യക്ക് ലഭിച്ചേക്കും. പക്ഷെ ഇനിയുള്ള എല്ലാ മത്സരത്തിലും കിടിലൻ പ്രകടനം സൂര്യ നടത്തേണ്ടതായിട്ടുണ്ട്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article