IPL 2026: സെഞ്ചുറി നേട്ടം സമർപ്പിക്കുന്നത് ധോണിക്കല്ല, നന്ദി പറയുന്നത് മറ്റൊരാൾക്ക്; സഞ്ജു സാംസൺ പറയുന്നത് ഇങ്ങനെ

1 month ago 12

ഹൈലൈറ്റ്:

  • സഞ്ജുവിന്റെ ആരാധകർ ഹാപ്പി
  • സിഎസ്കെയ്ക്ക് സീസണിലെ ആദ്യ ജയം
  • ഡൽഹിയെ 23 റൺസിന് തോൽപ്പിച്ചു
sanju samsonസഞ്ജു സാംസൺ(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ തോൽവിത്തുടർച്ചക്ക് വിരാമമിട്ടിരിക്കുകയാണ് ചെന്നെെ സൂപ്പർ കിങ്സ്. കരുത്തരായ ഡൽഹി ക്യാപിറ്റൽസിനെ 23 റൺസിനാണ് സിഎസ്കെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്കെ 2 വിക്കറ്റിന് 212 റൺസെടുത്തപ്പോൾ മറുപടിക്കിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് 189 റൺസിൽ കൂടാരം കയറുകയായിരുന്നു. സിഎസ്കെയുടെ വിജയത്തിൽ നിർണ്ണായകമായത് സഞ്ജു സാംസണിന്റെ സെഞ്ചുറി പ്രകടനമായിരുന്നു.56 പന്തിൽ 115 റൺസോടെയാണ് സഞ്ജു സാംസൺ കസറിയത്. 15 ഫോറും 4 സിക്സും ഉൾപ്പെടെ അദ്ദേഹം പുറത്താവാതെ നിന്ന് സിഎസ്കെയെ ഗംഭീര സ്കോറിലേക്കെത്തിച്ചു. സിഎസ്കെ ബൗളർമാരും അവസരത്തിനൊത്ത് ഉയർന്നതോടെ കിടിലൻ ജയം ടീം നേടിയെടുക്കുകയായിരുന്നു. ഇപ്പോഴിതാ തന്റെ സെഞ്ചുറി നേട്ടത്തിന് പിന്നാലെ സഞ്ജു സാംസൺ നന്ദി പറഞ്ഞിരിക്കുന്നത് പരിശീലകനായ സ്റ്റീഫൻ ഫ്ളമിങ്ങിനാണ്.

ഐപിഎല്ലിൽ വെടിക്കെട്ട്; 15കാരൻ വൈഭവ് സൂര്യവംശി ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക്?


തന്റെ സെഞ്ചുറി ആഘോഷം സ്റ്റീഫൻ ഫ്ളമിങ്ങിന് വേണ്ടിയുള്ളതാണെന്നും എത്ര പ്രയാസപ്പെട്ടാണ് അദ്ദേഹം ഫ്രാഞ്ചെെസിയെ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് തനിക്ക് അറിയാം. അതുകൊണ്ട് തന്നെ ഈ സെഞ്ചുറി ഞാൻ അദ്ദേഹത്തിന് സമർപ്പിക്കുകയാണെന്നാണ് സഞ്ജു പ്രതികരിച്ചത്. എംഎസ് ധോണിയെക്കുറിച്ച് സഞ്ജു ഒന്നും പറഞ്ഞില്ലെന്നതാണ് എടുത്തു പറയേണ്ടത്. സഞ്ജു ആദ്യ മത്സരങ്ങളിൽ ഫ്ളോപ്പായപ്പോൾ ഫ്ലമിങ് വലിയ പിന്തുണ നൽകിയിരുന്നു.

സഞ്ജു സാംസൺ സിഎസ്കെയെ രണ്ടാം വീടായാണ് വിശേഷിപ്പിച്ചത്. പുതിയതായി ഒരു ഫ്രാഞ്ചെെസിക്കായി കളിക്കുന്നതുപോലെ ഒരിക്കലും തോന്നിയിട്ടില്ലെന്നും ഇത് വീട് പോലെയാണെന്നും സഞ്ജു പറഞ്ഞു. ഏറ്റവും അനിവാര്യമായ സമയത്ത് കിടിലൻ പ്രകടനത്തോടെ തിരിച്ചുവരവ് നടത്താൻ സഞ്ജുവിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.
Samayam MalayalamIPL 2026: തിരുമ്പി വന്തിട്ടെ... സഞ്ജു സാംസണ് സെഞ്ചുറി, ഐപിഎല്ലിൽ ഇത് നാലാം തവണ; മറ്റാർക്കുമില്ലാത്ത ചരിത്ര റെക്കോ‍‍ഡും
എംഎസ് ധോണിയുടെ ഇടപെടൽ സഞ്ജുവിനെ ഫോമിലേക്ക് തിരികെ എത്തിക്കാൻ സഹായിച്ചിട്ടുണ്ടെന്ന് നിസംശയം പറയാം. സഞ്ജുവിന്റെ ബാറ്റിങ് മികവിൽ ആർക്കും സംശയമില്ല. എന്നാൽ ഫോമിലേക്കെത്താൻ സാധിക്കുന്നില്ല എന്നതായിരുന്നു പ്രശ്നം. കഴിഞ്ഞ ദിവസം ധോണി നെറ്റ്സ് പരിശീലനത്തിൽ പങ്കെടുത്തപ്പോൾ സഞ്ജു സാംസണുമായി ഏറെ നേരം സംസാരിച്ചു.

ഇത് സഞ്ജുവിനെ ഫോമിലേക്കെത്താൻ സഹായിച്ചിട്ടുണ്ടെന്ന് പറയാം. മൂന്നാം മത്സരത്തിൽ സിഎസ്കെ തോറ്റപ്പോൾ സഞ്ജു സാംസൺ നാട്ടിലേക്ക് മടങ്ങിയിരുന്നു. കുടുംബത്തോടൊപ്പം സമയം ചിലവിടുകയും കോഴിക്കോടിലേക്കടക്കം യാത്ര ചെയ്യുകയും ചെയ്തിരുന്നു. ഇതെല്ലാം മാനസിക സമ്മർദ്ദം കുറക്കാൻ സഞ്ജുവിനെ സഹായിച്ചിട്ടുണ്ടെന്ന് തന്നെ പറയാം.


IPL 2026: സഞ്ജു പോയതോടെ രാജസ്ഥാൻ സെറ്റായി, ഇതാണ് അവരുടെ ബെസ്റ്റ് ടോപ് ത്രീ; കാരണം ചൂണ്ടിക്കാട്ടി സെെമൺ ഡൂൾ

കൂടാതെ സഞ്ജു സാംസൺ മത്സരത്തിൽ കൂടുതൽ ഇടപെടലുകൾ നടത്തുന്നതും ഇന്നലെ കാണാനായി. ആദ്യ മൂന്ന് മത്സരത്തിലും സഞ്ജു വിക്കറ്റ് കീപ്പർ റോളിൽ കളിച്ചെങ്കിലും മത്സരത്തിൽ ക്യാപ്റ്റന്റെ കാര്യങ്ങളിൽ ഇടപെടാൻ സഞ്ജു തയ്യാറായിരുന്നില്ല. എന്നാൽ ഇന്നലെ ബൗളർമാർക്ക് നിർദേശങ്ങളടക്കം നൽകുന്ന സഞ്ജുവിനെയാണ് കാണാനായത്. നൂർ അഹമ്മദിന് സഞ്ജു നിർദേശം നൽകുന്നതും ഇത് വിക്കറ്റായി മാറുന്നതും ഇന്നലെ കാണാൻ സാധിച്ചിരുന്നു.

റുതുരാജ് ഗെയ്ക് വാദിന് നായകനായി അധികനാൾ മുന്നോട്ട് പോകാൻ സാധിച്ചേക്കില്ല. മോശം ഫോമിലൂടെ കടന്ന് പോകുന്ന റുതുരാജ് നിലവിൽ വലിയ സമ്മർദ്ദത്തിലുമാണ്. സഞ്ജു സാംസൺ ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്താൻ സാധ്യത കൂടി വരികയാണ്. എന്തായാലും സിഎസ്കെയുടെ തിരിച്ചുവരവ് ആരാധകർക്ക് വലിയ പ്രതീക്ഷ നൽകുകയാണ്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article