IPL 2026: സെഞ്ചുറിത്തിളക്കത്തിൽ സായ് സുദർശൻ, ഇത് മൂന്നാം തവണ; ക്രിസ് ​ഗെയ്ലിന്റെ വമ്പൻ റെക്കോഡും തകർത്തു

1 month ago 5

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam24 Apr 2026, 9:10 p.m. IST

IPL 2026: ഈ സീസണിലെ ആദ്യ മത്സരങ്ങളിൽ പ്രതീക്ഷിച്ച പ്രകടനം നടത്താൻ സായ് സുദർശന് സാധിച്ചിരുന്നില്ല. എന്നാൽ ആർസിബിക്കെതിരായ നിർണ്ണായക മത്സരത്തിൽ തകർപ്പൻ പ്രകടനത്തോട സായ് കെെയടി നേടി

ഹൈലൈറ്റ്:

  • ഐപിഎല്ലിൽ മൂന്നാം സെഞ്ചുറി നേടി സായ് സുദർശൻ
  • ശുഭ്മാൻ ഗില്ലിന് തിളങ്ങാൻ സാധിച്ചില്ല
  • സായ് സുദർശന് വമ്പൻ റെക്കോഡ്
Sai Sudharsanസായ് സുദർശൻ(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ ആർസിബിക്കെതിരേ തകർപ്പൻ സെഞ്ചുറി നേടിയ ഗുജറാത്ത് ടെെറ്റൻസ് ഓപ്പണർ സായ് സുദർശൻ . 58 പന്തിൽ 100 റൺസെടുത്താണ് സായ് സുദർശൻ പുറത്തായത്. 11 ഫോറും അഞ്ച് സിക്സും ഉൾപ്പെടെയാണ് സായിയുടെ ഗംഭീര പ്രകടനം. 172.41 സ്ട്രെെക്ക് റേറ്റിലാണ് സായ് മികവ് കാട്ടിയത്. പതിയെ തുടങ്ങിയ സായ് പിന്നീട് മികച്ച ഷോട്ടുകളോടെ കളം വാഴുകയായിരുന്നു.ഐപിഎല്ലിലെ സായ് സുദർശന്റെ മൂന്നാം സെഞ്ചുറി പ്രകടനമാണിത്. 47 ഐപിഎൽ ഇന്നിങ്സിൽ നിന്ന് 48ന് മുകളിൽ ശരാശരിയിൽ 13 അർധ സെഞ്ചുറികളും മൂന്ന് സെഞ്ചുറികളുമാണ് സായ് സുദർശൻ നേടിയത്. ഐപിഎല്ലിലെ ഏറ്റവും സ്ഥിരതയോടെ കളിക്കുന്ന താരങ്ങളിലൊരാളാണ് സായ് സുദർശനെന്ന് പറയാം. ഈ സീസണിലെ ആദ്യ മത്സരങ്ങളിൽ നിരാശപ്പെടുത്തിയ സായ് സുദർശൻ ആർസിബിക്കെതിരേ കിടിലൻ സെഞ്ചുറിയോടെ തിരിച്ചുവരവ് നടത്തുകയായിരുന്നു.

വൈഭവ് കാത്തിരിക്കേണ്ടി വരും; റെക്കോഡുകൾ കടപുഴക്കി അഭിഷേക് ശർമയുടെ സെഞ്ച്വറി


ചെന്നെെ സൂപ്പർ കിങ്സ്, ഡൽഹി ക്യാപിറ്റൽസ്, ആർസിബി ടീമുകൾക്കെതിരേയാണ് സായ് സുദർശന്റെ മൂന്ന് സെഞ്ചുറി പ്രകടനങ്ങൾ. 24 വയസുകാരനായ സായ് ഐപിഎല്ലിൽ വലിയ ഭാവി കൽപ്പിക്കപ്പെടുന്ന താരമാണ്. ആർസിബിക്കെതിരായ പ്രകടനത്തിലൂടെ വമ്പനൊരു റെക്കോ‍ഡിലേക്കെത്താനും സായ് സുദർശന് സാധിച്ചു. ഐപിഎല്ലിൽ വേഗത്തിൽ 2000 റൺസ് പൂർ‌ത്തിയാക്കുന്ന താരമായാണ് സായ് മാറിയിരിക്കുന്നത്.

47 ഇന്നിങ്സിൽ നിന്നാണ് സായ് സുദർശന്റെ നേട്ടം. 48 ഇന്നിങ്സിൽ നിന്ന് ഈ നേട്ടത്തിലെത്തിയ ക്രിസ് ഗെയ്ലിന്റെ റെക്കോഡിനെയാണ് സായ് മറികടന്നത്. 57 ഇന്നിങ്സിൽ നിന്നാണ് റുതുരാജ് ഗെയ്ക് വാദ് ഈ നേട്ടത്തിലേക്കെത്തിയത്. കെ എൽ‌ രാഹുൽ 60 ഇന്നിങ്സിൽ നിന്നും യശ്വസി ജയ്സ്വാൾ 62 ഇന്നിങ്സിൽ നിന്നുമാണ് ഈ നേട്ടം സ്വന്തമാക്കിയത്.
Samayam MalayalamIPL 2026: മറ്റെല്ലാവരും ഫ്ളോപ്പ്, എന്നിട്ടും സഞ്ജു എങ്ങനെ സെഞ്ചുറി നേടി? പയറ്റിയത് ഈ തന്ത്രം, കെെയടിച്ച് ആരാധകർ
തുടർച്ചയായി മൂന്ന് സീസണുകളിലും സെഞ്ചുറി നേടാൻ സായ് സുദർശന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ശുഭ്മാൻ ഗിൽ റൺസ് കണ്ടെത്താൻ പ്രയാസപ്പെട്ട പിച്ചിലാണ് സായ് സുദർശന്റെ കിടിലൻ പ്രകടനം. ശുഭ്മാൻ ഗിൽ 24 പന്തിൽ 32 റൺസാണ് നേടിയത്. രണ്ട് ഫോറും ഒരു സിക്സുമാണ് ഗിൽ നേടിയത്. ജോസ് ബട്ലർ 16 പന്തിൽ 25 റൺസെടുത്തുമാണ് പുറത്തായത്. സെഞ്ചുറിക്ക് പിന്നാലെയും കത്തിക്കയറാൻ കാത്തുനിന്ന സായിയെ ജോഷ് ഹെയ്സൽവുഡാണ് പുറത്താക്കിയത്.

ഗുജറാത്തിനെ സംബന്ധിച്ച് ഇത്തവണ പ്രതീക്ഷിച്ച നിലവാരം കാട്ടാനായിട്ടില്ല. സ്ഥിരതയോടെ കളിക്കാൻ സാധിക്കാത്ത ഗുജറാത്തിന് അവസാന മത്സരത്തിൽ മുംബെെ ഇന്ത്യൻസിനോട് വമ്പൻ തോൽവി നേരിട്ടിരുന്നു. അതുകൊണ്ടുതന്നെ ആർസിബിക്കെതിരേ തകർപ്പൻ തിരിച്ചുവരവ് നടത്തി പ്ലേ ഓഫ് പ്രതീക്ഷ കാക്കേണ്ടതായുണ്ട്. ക്യാപ്റ്റനെന്ന നിലയിൽ ശുഭ്മാൻ ഗില്ലിനും ഈ സീസൺ വളരെ പ്രധാനപ്പെട്ടതാണ്.

IPL 2026: ആകാശ് അംബാനി കട്ടകലിപ്പിൽ, സിഎസ്കെ മത്സരം പൂർത്തിയാകുന്നതിന് മുമ്പ് സ്റ്റേഡിയം വിട്ടു; ഹാർ‌ദിക്കിന് പണി കിട്ടുമോ?

ഇന്ത്യയുടെ ടി20 ടീമിന് പുറത്തുള്ള ഗില്ലിന് ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താൻ ഇത്തവണത്തെ ഐപിഎല്ലിൽ തിളങ്ങേണ്ടതായുണ്ടായിരുന്നു. ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും സ്ട്രെെക്ക് റേറ്റ് മോശമാണെന്നത് ഗില്ലിന് തിരിച്ചടിയായി മാറുകയാണ്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article