IPL 2026: സ്റ്റാർക്കിനെ നേരിടേണ്ടി വന്നില്ല, വെെഭവിനെ ക്ലീൻബൗൾഡാക്കി ജാമിസൻ; യുവതാരത്തിന്റെ ദൗർബല്യം മുതലാക്കി

1 month ago 5

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam1 May 2026, 8:17 p.m. IST

IPL 2026: ഡൽഹി ക്യാപിറ്റൽസിനെതിരേ രാജസ്ഥാൻ ഇറങ്ങിയപ്പോൾ മിച്ചൽ സ്റ്റാർക്കിനെ വെെഭവ് സൂര്യവംശി എങ്ങനെ നേരിടുമെന്ന് അറിയാനാണ് ആരാധകർ കാത്തിരുന്നത്. എന്നാൽ സ്റ്റാർക്കിനെ നേരിടുന്നതിന് മുന്നെ വെെഭവ് പുറത്തായി

ഹൈലൈറ്റ്:

  • വെെഭവ് നിരാശപ്പെടുത്തി പുറത്തായി
  • യശ്വസി ജയ്സ്വാളിനും തിളങ്ങാനായില്ല
  • ഡിസിക്കെതിരേ രാജസ്ഥാന്റെ തുടക്കം പിഴച്ചു
vaibhav sooryavanshiവെെഭവ് സൂര്യവംശി(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ 43ാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരേ രാജസ്ഥാൻ റോയൽസ് ആദ്യം ബാറ്റ് ചെയ്യുകയാണ്. രാജസ്ഥാൻ ബാറ്റിങ്ങിനിറങ്ങിയപ്പോൾ മിച്ചൽ സ്റ്റാർക്കും വെെഭവ് സൂര്യവംശിയും തമ്മിലുള്ള പോരാട്ടത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കിയത്. ഓസീസ് സൂപ്പർ പേസറെ വെെഭവ് തല്ലിപ്പറത്തുമോ അതോ സ്റ്റാർക്കിന് മുന്നിൽ വെെഭവ് വീഴുമോയെന്നതായിരുന്നു എല്ലാവർക്കും അറിയേണ്ടിയിരുന്നത്.എന്നാൽ സ്റ്റാർക്കിനെ നേരിടാനുള്ള അവസരം വെെഭവിന് ലഭിച്ചില്ല. അതിന് മുമ്പ് തന്നെ യുവതാരത്തിന് കൂടാരം കയറേണ്ടി വന്നു. രണ്ടാം ഓവർ എറിയാനെത്തിയ കെയ്ൽ ജാമിസനെതിരേ ആദ്യ പന്തിൽ ബൗണ്ടറി നേടാൻ വെെഭവിന് സാധിച്ചെങ്കിലും രണ്ടാം പന്തിൽ വിക്കറ്റ് നഷ്ടമാവുകയായിരുന്നു. ജാമിസന്റെ ഇൻസ്വിങ് യോർക്കറിന് മുന്നിൽ യുവതാരത്തിന് പിഴച്ചപ്പോൾ സ്റ്റംപ് തെറിക്കുകയായിരുന്നു. ഇതോടെ രണ്ട് പന്തിൽ നാല് റൺസോടെ വെെഭവിന് മടങ്ങേണ്ടി വന്നു.

പ്ലേ ഓഫ് സ്വപ്നങ്ങൾ തുലാസിൽ; മുംബൈ ഇന്ത്യൻസിന് ഇനി അത്ഭുതങ്ങൾ സംഭവിക്കണം


ജസ്പ്രീത് ബുംറയേയും ട്രന്റ് ബോൾട്ടിനേയുമടക്കം പ്രധാനപ്പെട്ട പല ബൗളർമാരേയും തല്ലിപ്പറത്തിയ ബാറ്റ്സ്മാനാണ് വെെഭവ്. എന്നാൽ‌ ഇത്തവണ വെെഭവിന് പിഴച്ചു. യുവതാരത്തിന്റെ ദൗർബല്യം ഇതാണ് എന്നാണ് ഇപ്പോൾ ആരാധകർ ചൂണ്ടിക്കാട്ടുന്നത്. യോർക്കറുകളിൽ മികവ് കാട്ടാൻ വെെഭവിന് ഇനിയും അനുഭവസമ്പത്ത് വേണ്ടിവരുമെന്നാണ് ആരാധക പ്രതികരണം.

വലിയ ഷോട്ടിനായി നേരത്തെ തന്നെ തയ്യാറെടുത്ത് നിൽക്കുന്ന വെെഭവിന് സ്റ്റംപിലേക്ക് സ്വിങ് ചെയ്തെത്തിയ അതിവേഗ പന്തിൽ കണക്കുകൂട്ടൽ പിഴക്കുകയായിരുന്നു. മിച്ചൽ സ്റ്റാർക്കിനെ നേരിടേണ്ടി വന്നിരുന്നെങ്കിലും യോർക്കർ പരീക്ഷണം വെെഭവിന് നേരെ ഉണ്ടാകുമായിരുന്നു. എന്നാൽ ഇതിന് മുമ്പ് തന്നെ വെെഭവിന് വിക്കറ്റ് നഷ്ടമായി എന്നതാണ് എടുത്തു പറയേണ്ടത്.
Samayam MalayalamIND vs AFG: സഞ്ജു ഏകദിന സീറ്റ് ഉറപ്പിച്ചോ? ​ഗംഭീർ സമ്മതിച്ചാലും ​ഗില്ലിന് താൽപര്യമുണ്ടാകില്ല; ഇഷാനായി വാദിച്ചേക്കും, കാരണമിതാണ്
വെെഭവിനെതിരേ ഇനി എതിർ ബൗളർമാർ ഉപയോഗിക്കാൻ പോകുന്നത് ഇതേ യോർക്കർ തന്ത്രമാവും. ഭുവനേശ്വർ കുമാറിന് മുന്നിലും വെെഭവിന് കാര്യമായ വെടിക്കെട്ട് നടത്താൻ സാധിച്ചിരുന്നില്ല. യോർക്കറുകളെ നേരിട്ട് വെെഭവ് കൂടുതൽ അനുഭവസമ്പത്ത് ആർജിക്കണമെന്ന ഉപദേശവും ഇപ്പോൾ ആരാധകർ നൽകുകയാണ്. തുടക്കത്തിലേ തന്നെ രണ്ട് ഓപ്പണർമാരേയും നഷ്ടമായത് രാജസ്ഥാനെ പ്രതികൂലമായി ബാധിച്ചുവെന്ന് തന്നെ പറയാം.

ഇന്ന് വെടിക്കെട്ട് പ്രകടനം നടത്തി ഓറഞ്ച് ക്യാപ്പ് തിരിച്ചുപിടിക്കാനുള്ള അവസരം വെെഭവിന് മുന്നിലുണ്ടായിരുന്നു. എന്നാൽ 15 വയസുകാരന് ഇതിന് സാധിക്കാതെ പോയി. യശ്വസി ജയ്സ്വാളിന്റെ പുറത്താകലും ദൗർഭാഗ്യകരമായ രീതിയിലായിരുന്നു. മിച്ചൽ സ്റ്റാർക്കിനെ സിക്സറോടെയാണ് ജയ്സ്വാൾ വരവേറ്റത്. ഇതോടെ ജയ്സ്വാൾ തല്ലിത്തകർക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു.
IPL 2026: പ്ലേ ഓഫിലേക്കെത്തുക ആരൊക്കെ? ജിടിക്കും എസ്ആർഎച്ചിനും ആർസിബിക്കും നിർണ്ണായകം; പ്രതീക്ഷയോടെ വമ്പന്മാർ

എന്നാൽ അതിവേഗ ഫുൾട്ടോസിൽ ജയ്സ്വാളിന് പിഴച്ചു. നോബോൾ ആണെന്ന് തോന്നിപ്പിക്കുന്ന ഫുൾട്ടോസ് പന്തിൽ ജയ്സ്വാൾ ബാറ്റുവെച്ചപ്പോൾ സ്റ്റാർക്ക് റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കി. തേർഡ് അംപയർ നോബോൾ പരിശോധിച്ചെങ്കിലും അത് നിയമപരമായ ബോളാണെന്ന് വിധിച്ച് വിക്കറ്റ് അനുവദിക്കുകയായിരുന്നു. രണ്ട് വെടിക്കെട്ട് ബാറ്റ്സ്മാൻമാരേയും തുടക്കത്തിലേ നഷ്ടമായത് രാജസ്ഥാന്റെ പവർപ്ലേ സ്കോറിനെ കാര്യമായി ബാധിച്ചു.

റിയാൻ പരാഗ് ആറാം ഓവറിൽ നടത്തിയ ചെറിയൊരു വെടിക്കെട്ടിന്റെ കരുത്തിൽ പവർപ്ലേയിൽ രണ്ട് വിക്കറ്റിന് 56 എന്ന സ്കോറിലേക്കെത്താൻ രാജസ്ഥാനായി. പ്ലേ ഓഫിനായുള്ള പോരാട്ടം ശക്തമാകവെ രാജസ്ഥാനും ഡൽഹിക്കും ജയം അനിവാര്യമാണ്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article