IPL 2026: ഹാർദിക്കും സൂര്യയുമില്ല, ആർസിബിക്കെതിരേ മുംബെെയെ ആര് നയിക്കും? വീണ്ടും രോഹിത് വരുമോ, സാധ്യതകൾ ഇതാ

3 weeks ago 6

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam6 May 2026, 8:26 p.m. IST

IPL 2026: മുംബെെ ഇന്ത്യൻസിനെ സംബന്ധിച്ച് ഇനിയുള്ള മത്സരങ്ങൾ ജീവൻ മരണ പോരാട്ടമാണ്. ഹാർദിക് പാണ്ഡ്യയും സൂര്യകുമാർ യാദവും ആർസിബിക്കെതിരേ കളിക്കാതിരുന്നാൽ ആരാവും മുംബെെയെ നയിക്കുകയെന്നതാണ് പ്രധാനപ്പെട്ട ചോദ്യം

ഹൈലൈറ്റ്:

  • ഹാർദിക് പാണ്ഡ്യ പരിക്കിന്റെ പിടിയിൽ
  • സൂര്യകുമാർ യാദവ് മോശം ഫോമിൽ
  • മുംബെെക്ക് തുടർ ജയങ്ങൾ അനിവാര്യം
hardik pandya, rohit sharma, jasprit bumrahഹാർദിക് പാണ്ഡ്യ, രോഹിത് ശർമ, ജസ്പ്രീത് ബുംറ(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ ആർസിബിക്കെതിരായ മുംബെെ ഇന്ത്യൻസിന്റെ പോരാട്ടത്തിന് മുമ്പ് മുംബെെക്ക് തിരിച്ചടി. നിലവിലെ ക്യാപ്റ്റനായ ഹാർദിക് പാണ്ഡ്യയും വെെസ് ക്യാപ്റ്റനായ സൂര്യകുമാർ യാദവും ആർസിബിക്കെതിരേ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ ഹാർദിക് പാണ്ഡ്യ ആർസിബിക്കെതിരേ കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. നിലവിൽ ടീമിനൊപ്പം ഹാർദിക്കും സൂര്യകുമാറും ബംഗളൂരുവിലേക്ക് പോയിട്ടില്ല.സൂര്യകുമാർ യാദവ് തന്റെ ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാനായാണ് ഇടവേളയെടുക്കുന്നത് എന്നതാണ് റിപ്പോർട്ട്. അങ്ങനെ വരുമ്പോൾ മുംബെെ ഇന്ത്യൻസിനെ ആരാവും ആർസിബിക്കെതിരേ നയിക്കുകയെന്നാണ് ചോദ്യം ഉയരുന്നത്. വീണ്ടും രോഹിത് ശർമ ക്യാപ്റ്റനാവണമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്. മുംബെെയെ അഞ്ച് തവണ ചാമ്പ്യന്മാരാക്കിയ രോഹിത് വീണ്ടും ക്യാപ്റ്റൻ സ്ഥാനത്തേക്കെത്താൻ സാധ്യതയില്ലെന്ന് തന്നെ പറയാം.

നായകനായി നാണക്കേടിൻ്റെ റെക്കോഡിൽ ഹാർദിക്; രോഹിത്തിൻ്റെ കണക്കുകൾ മോഹിപ്പിക്കും


പരിക്ക് പൂർണ്ണമായും ഭേദമാവാത്ത രോഹിത് നിലവിൽ ഇംപാക്ട് പ്ലയറായി ബാറ്റിങ്ങിൽ മാത്രമാണ് കളിക്കുന്നത്. ടീം പ്ലേ ഓഫിലേക്കെത്താൻ തുടർ ജയങ്ങൾ അത്യാവശ്യമായ സാഹചര്യത്തിൽ രോഹിത് വീണ്ടും ക്യാപ്റ്റൻ സ്ഥാനത്തേക്കെത്താൻ സാധ്യത വളരെ കുറവാണ്. രോഹിത്തിനെ മുംബെെ ചർച്ചകളില്ലാതെ നായകസ്ഥാനത്ത് നിന്ന് നീക്കിയതാണ്. അതുകൊണ്ടുതന്നെ ഇപ്പോൾ വീണ്ടും നായകസ്ഥാനത്തേക്കെത്താൻ ആവശ്യപ്പെട്ടാലും ഹിറ്റ്മാൻ അതിന് തയ്യാറായേക്കില്ല.

ഇതോടെ മുംബെെ നയിക്കാൻ രണ്ട് താരങ്ങളിലൊരാൾക്കാവും അവസരം ലഭിക്കുക. തിലക് വർമ, ജസ്പ്രീത് ബുംറ എന്നിവരാണ് നായകസ്ഥാനത്തേക്കെത്താൻ സാധ്യതയുള്ളവർ. യുവതാരമായ തിലകിനെ ഇപ്പോൾ ക്യാപ്റ്റൻ സ്ഥാനം നൽകി വളർത്താൻ മുംബെെ തയ്യാറാവുമോ അതോ ബുംറയെ വിശ്വസിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. കൂടുതൽ സാധ്യത ബുംറക്ക് തന്നെയാണ്.
Samayam MalayalamIPL 2026: ധോണി ചെയ്തത് സഞ്ജു ആവർത്തിക്കുന്നു, ഇനി സിഎസ്കെയുടെ 'തലെെവ', ചേട്ടൻ ടീമിന്റെ നട്ടെല്ലെന്ന് റുതുരാജ് ​ഗെയ്ക് വാദ്
നേരത്തെ മുംബെെയെ നയിക്കാൻ താൽപര്യമുണ്ടെന്ന് വ്യക്തമാക്കിയ താരമാണ് ബുംറ. എന്നാൽ ഈ സീസണിലെ ബുംറയുടെ മോശം ഫോമാണ് തിരിച്ചടി. പ്രതീക്ഷിച്ചപോലെ വിക്കറ്റ് നേടാൻ സാധിക്കുന്നില്ലെന്ന് മാത്രമല്ല മോശം ഇക്കോണമിയിലാണ് താരം പന്തെറിയുന്നത്. അതുകൊണ്ടുതന്നെ ബുംറയെ മോശം ഫോമിനിടെ ക്യാപ്റ്റൻസി ഏൽപ്പിക്കുന്നത് എത്രത്തോളം ടീമിന് ഗുണം ചെയ്യുമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം.

തിലക് വർമയുടേയും പ്രശ്നം മോശം ഫോമാണ്. തിലകിനും വലിയൊരു ഇംപാക്ട് ഈ സീസണിൽ സൃഷ്ടിക്കാനായിട്ടില്ല. സ്ഥിരത കാട്ടാൻ സാധിക്കാത്ത തിലകിന് ക്യാപ്റ്റൻ സ്ഥാനം നൽകുന്നത് ടീമിന് തിരിച്ചടിയാവാൻ കാരണമായേക്കും. അതുകൊണ്ടുതന്നെ ബുംറയുടെ അനുഭവസമ്പത്തിനെ വിശ്വാസം അർപ്പിച്ച് മുംബെെ മുന്നോട്ട് പോകാനാണ് സാധ്യത കൂടുതൽ.

Sanju Samson: സെഞ്ചുറി നേടാമായിരുന്നു, പക്ഷെ എന്തുകൊണ്ട് അതിന് ശ്രമിച്ചില്ല? സഞ്ജു പറഞ്ഞത് കേട്ടോ, ചേട്ടൻ അല്ലാതെ മറ്റാരിത് ചെയ്യും

സൂര്യകുമാറിന്റെ സീസണിലെ ബാറ്റിങ് പ്രകടനം മോശമാണ്. അതുകൊണ്ടുതന്നെ സൂര്യയുടെ അഭാവം മുംബെെയെ പ്രതികൂലമായി ബാധിക്കാൻ സാധ്യത കുറവാണ്. ഹാർദിക് പാണ്ഡ്യ ബാറ്റ്സ്മാനെന്ന നിലയിലും ബൗളറെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും നിരാശപ്പെടുത്തുമ്പോൾ മുംബെെക്ക് താരത്തിന്റെ അഭാവവും പ്രതികൂല ഘടകമാണെന്ന് പറയാൻ സാധിക്കില്ല.

മുംബെെ പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും കണക്കുകളിൽ നേരിയ പ്രതീക്ഷ ബാക്കിയുണ്ട്. അതുകൊണ്ടുതന്നെ ഇനിയുള്ള എല്ലാ മത്സരങ്ങളിലും മുംബെെക്ക് വലിയ ജയങ്ങൾ അത്യാവശ്യമാണ്. രോഹിത്തിന്റെ തിരിച്ചുവരവോടെ മുംബെെക്ക് ആത്മവിശ്വാസം ഉയർന്നിട്ടുണ്ടെങ്കിലും മികച്ച ഫോമിലുള്ള ആർസിബിയെ തോൽപ്പിക്കുക എളുപ്പമായിരിക്കില്ല.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article