IPL 2026: ഹെെദരാബാദിനോ രാജസ്ഥാനോ, ഇത്തവണ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് ആർക്ക്? റാങ്കിങ് അറിയാം

2 days ago 1

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam20 Mar 2026, 4:07 p.m. IST

IPL 2026: ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 2026 സീസണിൽ എല്ലാ ടീമുകൾക്കും ശക്തമായ ടീം കരുത്ത് അവകാശപ്പെടാൻ സാധിക്കും. ഇതിൽ എല്ലാ ടീമിനും മികച്ച ഓപ്പണിങ് കൂട്ടുകെട്ടുമുണ്ട്. ഇതിൽ ഏതാണ് മികച്ചതെന്ന് പറയുകയാണ് പ്രയാസം

ഹൈലൈറ്റ്:

  • ഓപ്പണർമാരുടെ പ്രകടനം ടീമുകൾക്ക് നിർണ്ണായകം
  • മുംബെെക്ക് ഇത്തവണ പുതിയ ഓപ്പണിങ് കൂട്ടുകെട്ട്
  • ഹെെദരാബാദിന്റെ ഓപ്പണിങ് കൂട്ടുകെട്ടിൽ മാറ്റമുണ്ടാവില്ല
abhishek sharma, travis headഅഭിഷേക് ശർമ, ട്രാവിസ് ഹെഡ്(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ ആരംഭിക്കാൻ ഇനി 8 ദിവസമാണ് ശേഷിക്കുന്നത്. എല്ലാ ടീമുകളും അവസാന ഘട്ട പടയൊരുക്കത്തിലേക്ക് കടന്ന് കഴിഞ്ഞു. കഴിഞ്ഞ സീസണുകളിലെ വിടവുകൾ നികത്തി ഇത്തവണ തകർപ്പൻ തിരിച്ചുവരവാണ് 10 ടീമുകളും ലക്ഷ്യമിടുന്നത്. ശക്തമായ ടീം കരുത്ത് എല്ലാവർക്കും ഉള്ളതിനാൽ പോരാട്ടം കടുക്കുമെന്ന കാര്യം നിസംശയം പറയാം.ഇത്തവണത്തെ ടീമുകളിൽ എല്ലാ ടീമുകൾക്കും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് അവകാശപ്പെടാൻ സാധിക്കും. ഇതിൽ ഏറ്റവും ശക്തം ഏത് ടീമിന്റേതാണ്?. റാങ്കിങ് എങ്ങനെയാണെന്ന് പരിശോധിക്കാം. ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് സൺറെെസേഴ്സ് ഹെെദരാബാദിനാണെന്ന് പറയാം. അഭിഷേക് ശർമയും ട്രാവിസ് ഹെ‍ഡും ചേർന്നാണ് ഹെെദരാബാദിനായി ഓപ്പണിങ്ങിൽ ഇറങ്ങുന്നത്.

ചെന്നൈയുടെ കരുത്തായി സഞ്ജു - റുതുരാജ് സഖ്യം; ഇത്തവണ കപ്പ് ഉറപ്പിക്കാമോ?


രണ്ട് പേരും ടി20 ഫോർമാറ്റിൽ വെടിക്കെട്ട് റെക്കോഡുള്ള ഓപ്പണർമാരാണ്. അതിവേഗം റൺസുയർത്തുന്ന ഇവർ താളം കണ്ടെത്തിയാൽ എല്ലാ എതിരാളികളും നിഷ്പ്രഭമാകുമെന്ന് തന്നെ പറയാം. ഇത്തവണ എല്ലാ ബൗളർമാരും പേടിക്കുന്ന ഓപ്പണിങ് കൂട്ടുകെട്ട് ഇത് തന്നെയാവും. രണ്ടാം സ്ഥാനം രാജസ്ഥാൻ റോയൽസിന് കൊടുക്കാം. വെെഭവ് സൂര്യവംശിയും യശ്വസി ജയ്സ്വാളുമാണ് രാജസ്ഥാന്റെ ഓപ്പണർമാർ. രണ്ട് പേരും കടന്നാക്രമിച്ച് കളിക്കാൻ ശേഷിയുള്ള താരങ്ങളാണ്.

ചെന്നെെ സൂപ്പർ കിങ്സിന്റെ ഓപ്പണർമാർ‌ക്ക് മൂന്നാം സ്ഥാനം നൽകാം. സഞ്ജു സാംസണും ആയുഷ് മാത്രെയും ചേർന്ന് സിഎസ്കെയ്ക്കായി ഓപ്പണിങ്ങിൽ ഇറങ്ങിയാൽ അത് മികച്ച കൂട്ടുകെട്ടായി മാറും. സഞ്ജു സാംസൺ ടി20 ലോകകപ്പിൽ ഓപ്പണർ റോളിൽ മിന്നിച്ചിരുന്നു. മാത്രെ അവസാന സീസണിൽ മികച്ച പ്രകടനമാണ് ഓപ്പണർ റോളിൽ കാഴ്ചവെച്ചത്.
Samayam MalayalamIPL 2026: ഓറഞ്ച് ക്യാപ്പും പർപ്പിൾ ക്യാപ്പും ആര് നേടും? സഞ്ജുവും ​ഗില്ലുമല്ല; ആകാശ് ചോപ്രയുടെ പ്രവചനം ഇങ്ങനെയാണ്
മുംബെെ ഇന്ത്യൻസിനാണ് നാലാം സ്ഥാനം. രോഹിത് ശർമയും ക്വിന്റൻ ഡീകോക്കും ചേർന്നുള്ള മുംബെെയുടെ ഓപ്പണിങ് കൂട്ടുകെട്ട് ഇത്തവണ എല്ലാവർക്കും വലിയ ഭീഷണിയായേക്കും. രണ്ട് പേരും തല്ലിത്തകർക്കാൻ ശേഷിയുള്ളവരാണ്. നേരത്തെ ഓപ്പണർമാരായി മുംബെെക്കായി ഒന്നിച്ച് ഇറങ്ങിയിട്ടുള്ളതും ഇവർക്ക് ഗുണം ചെയ്തേക്കും.

വിരാട് കോഹ്ലിയും ഫിൽ സാൾട്ടുമാവും ഇത്തവണയും ആർസിബിയുടെ ഓപ്പണർമാർ. അവസാന സീസണിൽ ആർസിബിയെ കപ്പടിപ്പിക്കുന്നതിൽ ഈ കൂട്ടുകെട്ട് നിർണ്ണായക പങ്കുവഹിച്ചിരുന്നു. ഇത്തവണയും മികച്ച പ്രകടനം ഈ കൂട്ടുകെട്ടിൽ നിന്ന് പ്രതീക്ഷിക്കുന്നു.

IPL 2026: പരിക്കേറ്റ് സാം കറൻ പുറത്ത്, രാജസ്ഥാൻ ഇനി ആരെ പരിഗണിക്കും? ഈ അഞ്ച് താരങ്ങളിലൊരാളെ ടീമിലെത്തിച്ചേക്കും

ഗുജറാത്ത് ടെെറ്റൻസിന്റെ ഓപ്പണിങ്ങിൽ ശുഭ്മാൻ ഗില്ലും സായ് സുദർശനുമാണ്. രണ്ട് പേരും കടന്നാക്രമിച്ച് കളിക്കുന്ന താരങ്ങളല്ല. എന്നാൽ സ്ഥിരതയോടെ കളിക്കുന്നവരാണ്. ഈ കൂട്ടുകെട്ടിൽ നിന്ന് ഇത്തവണയും മികച്ച പ്രകടനം പ്രതീക്ഷിക്കാം.

പഞ്ചാബ് കിങ്സിന്റെ ഓപ്പണിങ്ങിൽ പ്രിയൻഷ് ആര്യയും പ്രഭ്സിംറാൻ സിങ്ങുമാണ്. രണ്ട് പേരേയും മികച്ച സ്ട്രെെക്ക് റേറ്റിൽ കളിക്കുന്നവരാണ്. അവസാന സീസണിലടക്കം ഈ കൂട്ടുകെട്ടിന് ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്.

ലഖ്നൗ സൂപ്പർ ജയ്ന്റ്സിന്റെ എയ്ഡൻ മാർക്രം- മിച്ചൽ മാർഷ് ഓപ്പണിങ് കൂട്ടുകെട്ട് ശരാശരി പ്രതീക്ഷ മാത്രമാണ് നൽകുന്നത്. മിച്ചൽ മാർഷ് ടി20 ലോകകപ്പിൽ നിരാശപ്പെടുത്തിയിരുന്നു. മാർക്രം ഭേദപ്പെട്ട പ്രകടനമായിരുന്നു പുറത്തെടുത്തത്.

സുനിൽ നരെയ്ൻ ഫിൻ അലൻ കൂട്ടുകെട്ടും മികച്ചതാണ്. എന്നാൽ സ്ഥിരത അവകാശപ്പെടാൻ സാധിക്കില്ല. നരെയ്ൻ തല്ലിത്തകർക്കുന്നവനാണെങ്കിലും എത്ര മത്സരത്തിൽ സ്ഥിരതയോടെ മികവ് കാട്ടാൻ സാധിക്കുമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം.

ഡൽഹി ക്യാപിറ്റൽസിന്റെ ഓപ്പണിങ്ങിൽ അഭിഷേക് പോറലും ബെൻ ഡക്കറ്റുമാവും ഇറങ്ങുക. കെ എൽ രാഹുൽ ഓപ്പണിങ്ങിൽ ഇറങ്ങാൻ സാധ്യതയില്ല. ഇത്തവണ ഏറ്റവും മോശം ഓപ്പണിങ് കൂട്ടുകെട്ടുള്ളത് ഡൽഹിക്കാണെന്ന് പറഞ്ഞാലും തെറ്റാവില്ല. ഇത്തവണത്തെ ഐപിഎല്ലിൽ ഏത് കൂട്ടുകെട്ടാവും ഏറ്റവും തിളങ്ങുകയെന്ന് കാത്തിരുന്ന് കാണാം.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article