ഹൈലൈറ്റ്:
- രാജസ്ഥാൻ റോയൽസിന് ആദ്യ തോൽവി
- വെെഭവിനെ ഡക്കിന് പുറത്താക്കി പ്രഫുൽ
- വെെഭവ് റൺവേട്ടക്കാരിൽ മൂന്നാം സ്ഥാനത്ത്
വെെഭവ് സൂര്യവംശി, രാജസ്ഥാൻ റോയൽസ്നൂറിന് നൽകിയ ഉപദേശം; റുതുരാജിന് പകരം സഞ്ജു സിഎസ്കെ ക്യാപ്റ്റനാകുമോ?
ഇപ്പോഴിതാ ഹെെദരാബാദിനെതിരേ ഡക്കായി പുറത്തായതിൽ വലിയ നിരാശ വെെഭവിനില്ലെന്നാണ് രാജസ്ഥാൻ റോയൽസിന്റെ സഹ പരിശീലകനായ ട്രവർ പെന്നി പറയുന്നത്. എന്നാൽ വെെഭവിനെ മറ്റൊരു സങ്കടം അലട്ടുന്നുണ്ടെന്നും അത് അവനെ ഫീൽഡിങ്ങിൽ ഇറക്കാത്തതിനാലാണെന്നാണ് അദ്ദേഹം പറയുന്നത്. അവസാന മത്സരത്തിൽ വെെഭവിനെ ഫീൽഡിങ്ങിന് ഇറക്കാതിരുന്നതിൽ അവന് വലിയ നിരാശയുണ്ടായിരുന്നു.
അവനെ ഫീൽഡിങ്ങിന് ഇറക്കാത്തതിന് കാരണം മോശം ഫീൽഡർ ആയതിനാലല്ല. ഡൊനോവർ ഫെരെയ്റ പരിക്കിനെത്തുടർന്ന് ഫീൽഡിങ്ങിന് ഇറങ്ങിയിരുന്നില്ല. അവൻ ഫിറ്റ്നസ് വീണ്ടെടുത്തപ്പോൾ ഫീൽഡിങ്ങിന് ഇറക്കേണ്ടത് അത്യാവശ്യമായിരുന്നു. ഇതുകൊണ്ടാണ് വെെഭവിനെ പുറത്തിരുത്താൻ തീരുമാനിച്ചതെന്നാണ് സഹ പരിശീലകൻ പറയുന്നത്.
വെെഭവ് സൂര്യവംശി മികച്ച ഫോമിലുള്ള താരമാണ്. 52, 31, 39, 78 എന്നിങ്ങനെയാണ് ആദ്യത്തെ നാല് മത്സരത്തിലെ വെെഭവിന്റെ സ്കോർ. വെെഭവ് നൽകുന്ന ഗംഭീര തുടക്കം രാജസ്ഥാനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഫീൽഡിങ്ങിനിറങ്ങി വെെഭവിന് പരിക്കേൽക്കാനുള്ള സാധ്യത കുറക്കുകയെന്നതും രാജസ്ഥാൻ മാനേജ്മെന്റിനെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്.
ഇത്തവണ ശക്തമായ താരനിര രാജസ്ഥാനൊപ്പമുണ്ട്. ക്യാപ്റ്റനെന്ന നിലയിൽ റിയാൻ പരാഗും മുന്നിൽ നിന്ന് നയിക്കുന്നു. ആദ്യത്തെ നാല് മത്സരത്തിലും രാജസ്ഥാന്റെ സർവാധിപത്യ ജയങ്ങളാണ് കാണാനായത്. എന്നാൽ അഞ്ചാം മത്സരത്തിൽ ഹെെദരാബാദിന്റെ അരങ്ങേറ്റ ബൗളർമാർക്ക് മുന്നിൽ രാജസ്ഥാന്റെ കണക്കുകൂട്ടൽ പിഴച്ചു. പ്രഫുൽ ഹിൻഗെയും സാക്കിബ് ഹുസെെനും ചേർന്ന് എട്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്. പ്രഫുൽ ആദ്യ ഓവറിൽത്തന്നെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി രാജസ്ഥാന്റെ പ്രതീക്ഷകൾ തകർക്കുകയായിരുന്നു.
IPL 2026: സൂര്യകുമാറിന്റെ കാലം കഴിഞ്ഞോ? ഇന്ത്യൻ ടി20 ടീമിലെ നാലാം നമ്പർ നോട്ടമിട്ട് ശ്രേയസും രജത്തും; ഗംഭീറിന്റെ തീരുമാനം നിർണ്ണായകം
ടോസ് നേടി ആദ്യം പന്തെറിയാനുള്ള തന്റെ തീരുമാനത്തിൽ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് രാജസ്ഥാൻ ക്യാപ്റ്റനായ റിയാൻ പരാഗ് തുറന്ന് പറഞ്ഞിരുന്നു. എന്തായാലും ഈ തോൽവികൊണ്ട് തളരുന്ന നിരയല്ല രാജസ്ഥാന്റേത്. ശക്തമായ തിരിച്ചുവരവ് നടത്താനുള്ള താരസമ്പത്തും ആത്മവിശ്വാസവും അവർക്കുണ്ട്. അപ്രതീക്ഷിതമായ തിരിച്ചടിയിൽ രാജസ്ഥാൻ ഒന്ന് പതറിയെങ്കിലും വരുന്ന മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
വെെഭവ് സൂര്യവംശി വീണ്ടും ഫോമിലേക്കെത്തേണ്ടത് താരത്തിനും അത്യാവശ്യമാണ്. മികവ് തുടർന്നാൽ വരുന്ന അയർലൻഡ് പരമ്പരയിലൂടെ വെെഭവിന് ഇന്ത്യയുടെ സീനിയർ ടീമിൽ അരങ്ങേറ്റം സാധ്യമാകുമെന്നാണ് പുറത്തുവരുന്ന വിവരം. എന്തായാലും വെെഭവിന്റെ പ്രകടനം രാജസ്ഥാന് നിർണ്ണായകമാണെന്ന് തന്നെ പറയാം.









English (US) ·