MI vs CSK: 6 റൺസിൽ രക്ഷപെട്ടു, പക്ഷെ 11 റൺസിൽ വീണു; അവസരം മുതലാക്കാതെ സഞ്ജു സാംസൺ, പുറത്താക്കി ജസ്പ്രീത് ബുംറ

4 weeks ago 6

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam2 May 2026, 10:22 p.m. IST

IPL 2026: മുംബെെ ഇന്ത്യൻസിനെതിരേ സീസണിലെ ആദ്യ നേർക്കുനേർ പോരാട്ടത്തിൽ സഞ്ജു സാംസൺ തകർപ്പൻ സെഞ്ചുറിയോടെ റെക്കോഡ് ഇട്ടിരുന്നു. എന്നാൽ സ്വന്തം തട്ടകത്തിൽ മികവ് ആവർത്തിക്കാൻ സഞ്ജുവിന് സാധിച്ചില്ല

ഹൈലൈറ്റ്:

  • സ‍ഞ്ജുവിനെ പുറത്താക്കി ബുംറ
  • മുംബെെക്ക് ബാറ്റിങ് തകർച്ച
  • സ്ഥിരത കാട്ടാൻ സഞ്ജുവിന് സാധിക്കുന്നില്ല

sanju samson, jasprit bumrahസഞ്ജു സാംസൺ, ജസ്പ്രീത് ബുംറ(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ സൂപ്പർ പോരാട്ടത്തിൽ മുംബെെ ഇന്ത്യൻസിനെതിരേ സഞ്ജു സാംസൺ നിരാശപ്പെടുത്തിയിരിക്കുകയാണ്. സീസണിലെ ആദ്യ നേർക്കുനേർ പോരാട്ടത്തിൽ മുംബെെക്കെതിരേ അവരുടെ തട്ടകത്തിൽ‌ സെഞ്ചുറി നേടി സഞ്ജു സാംസൺ റെക്കോഡിട്ടിരുന്നു. എന്നാൽ സ്വന്തം തട്ടകത്തിൽ ഈ നേട്ടം ആവർത്തിക്കാൻ സഞ്ജുവിന് സാധിക്കാതെ പോയി.ഒമ്പത് പന്ത് നേരിട്ട് 11 റൺസെടുത്താണ് സഞ്ജു പുറത്തായത്. രണ്ട് ബൗണ്ടറികളാണ് സഞ്ജുവിന് നേടാനായത്. ജസ്പ്രീത് ബുംറയുടെ ഓവറിൽ ഒരു ലെെഫ് ലഭിച്ച ശേഷം ഇതേ ഓവറിൽത്തന്നെ സഞ്ജു പുറത്തായി എന്നതാണ് എടുത്തു പറയേണ്ട കാര്യം. രണ്ടാം ഓവറിന്റെ ആദ്യ പന്തിൽത്തന്നെ തകർപ്പനൊരു പന്താണ് ബുംറയെറിഞ്ഞത്. ഓഫ് സ്റ്റംപിന് പുറത്തേക്ക് അൽപ്പം സ്വിങ് ചെയ്തെത്തിയ പന്തിൽ സഞ്ജു ബാറ്റുവെച്ചപ്പോൾ എഡ്ജായി.

സഞ്ജു സാംസണ് ഹാപ്പി ന്യൂസ്, ഏകദിന ടീമിലേക്ക് തിരിച്ചെത്തും?


ഫസ്റ്റ് സ്ലിപ്പിൽ വിൽ ജാക്സന്റെ കെെയിലേക്ക് പന്ത് എത്തിയെങ്കിലും താരത്തിനത് കെെയിലാക്കാനായില്ല. സഞ്ജു സാംസണിന്റെ നിർണ്ണായക വിക്കറ്റ് നഷ്ടമാക്കിയതിന്റെ നിരാശ മുംബെെ താരങ്ങൾക്കുണ്ടായിരുന്നെങ്കിലും ഇതേ ഓവറിൽത്തന്നെ സഞ്ജു വീണു. എക്സ്ട്രാ ബൗൺസുള്ള പന്തിൽ സഞ്ജു ഷോട്ടിന് ശ്രമിച്ചപ്പോൾ വീണ്ടും എഡ്ജായി. ഇത്തവണ മുംബെെ വിക്കറ്റ് കീപ്പർ റയാൻ റിക്കിൽറ്റനാണ് അവസരം ലഭിച്ചത്. മികച്ച ക്യാച്ചിലൂടെയാണ് റയാൻ സഞ്ജുവിനെ മടക്കിയത്.

ആറ് റൺസിൽ ലഭിച്ച ലെെഫിനെ വലിയ സ്കോറാക്കി മാറ്റാൻ സഞ്ജുവിന് സാധിക്കാതെ പോയി. സ‍ഞ്ജുവിന്റെ അടുത്ത സുഹൃത്തായ ജസ്പ്രീത് ബുംറ സഞ്ജുവിനെ പുറത്താക്കിയെന്നതാണ് എടുത്തു പറയേണ്ടത്. ആദ്യ മത്സരത്തിൽ സെഞ്ചുറിയോടെ തങ്ങളെ തല്ലിപ്പറത്തിയ സഞ്ജുവിനോടുള്ള മുംബെെ താരങ്ങളുടെ പ്രതികാരം കൂടിയായിരുന്നു ഇതെന്ന് പറയാം.
Samayam MalayalamMI vs CSK: ഹാർദിക്കിന് സമ്മർദ്ദം, സൂപ്പർ പോരാട്ടത്തിൽ 'ടെസ്റ്റ് ബാറ്റിങ്'; മുംബെെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താകുമോ?
സഞ്ജു സാംസൺ ഈ സീസണിൽ രണ്ട് സെഞ്ചുറി നേടിയെടുത്തെങ്കിലും സ്ഥിരത കാട്ടാൻ മലയാളി താരത്തിന് സാധിക്കുന്നില്ലെന്നതാണ് എടുത്തു പറയേണ്ടത്. സഞ്ജുവിന്റെ സ്ഥിരതക്കെതിരേ പലപ്പോഴും വിമർശനം ഉയരാറുള്ളതാണ്. ഇത്തവണയും സഞ്ജുവിന് വലിയ സ്ഥിരത കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

അതേ സമയം മത്സരത്തിൽ നിർണ്ണായക ഇംപാക്ട് സൃഷ്ടിക്കാൻ വിക്കറ്റ് കീപ്പറായും സീനിയർ താരമെന്ന നിലയിലും സഞ്ജുവിന് സാധിക്കുന്നുണ്ട്. രാജസ്ഥാൻ റോയൽസിനെ ഫെെനലിലെത്തിച്ച നായകനായ സ‍ഞ്ജു സിഎസ്കെയിൽ സഹതാരങ്ങൾക്ക് നിർദേശങ്ങളടക്കം നൽകി സജീവമാണ്. വിക്കറ്റിന് പിന്നിലും സഞ്ജു ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്.

IPL 2026: ഇവർ ടീമിനെ ചതിച്ചോ? കോടികൾ വാങ്ങിയിട്ടും മികവ് കാട്ടുന്നില്ല; ടീമുകളുടെ തലവേദനയായി ഈ അഞ്ച് താരങ്ങൾ

സീസണിൽ എംഎസ് ധോണിയെ ഓർമ്മപ്പെടുത്തി ശുഭ്മാൻ ഗില്ലിനെ മിന്നൽ സ്റ്റംപിങ്ങിലൂടെ പുറത്താക്കാൻ സഞ്ജു സാംസണ് സാധിച്ചിരുന്നു. ഈ സീസണിൽ റുതുരാജിന് കീഴിൽ സിഎസ്കെയ്ക്ക് പ്ലേ ഓഫിലേക്കെത്താനായില്ലെങ്കിൽ അടുത്ത സീസണിൽ സിഎസ്കെയുടെ ക്യാപ്റ്റൻ സ്ഥാനത്തേക്കെത്താനും സഞ്ജുവിന് സാധിച്ചേക്കും. സിഎസ്കെയുടെ ആരാധകരുടെ വികാരമായി മാറാൻ ഇതിനോടകം സഞ്ജുവിന് സാധിച്ച് കഴിഞ്ഞു.

എംഎസ് ധോണിക്ക് ശേഷം സിഎസ്കെയുടെ ബ്രാന്റ് വാല്യു പിടിച്ചുനിർത്തുന്ന താരമായി മാറാൻ സഞ്ജുവിന് സാധിക്കുമെന്നാണ് ടീം മാനേജ്മെന്റ് വിലയിരുത്തുന്നത്. വരുന്ന മത്സരങ്ങളിൽ തകർപ്പൻ പ്രകടനത്തോടെ കെെയടി നേടാൻ സഞ്ജുവിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article