MI vs CSK: ഹാർദിക്കിന് സമ്മർദ്ദം, സൂപ്പർ പോരാട്ടത്തിൽ 'ടെസ്റ്റ് ബാറ്റിങ്'; മുംബെെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താകുമോ?

4 weeks ago 5

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam2 May 2026, 9:46 p.m. IST

IPL 2026: സ്വന്തം തട്ടകത്തിൽ 103 റൺസിന് തകർത്ത സിഎസ്കെയോട് പകരം വീട്ടാനുറച്ചാണ് മുംബെെ ഇന്ത്യൻസ് സിഎസ്കെയുടെ തട്ടകത്തിലെത്തിയത്. എന്നാൽ വലിയ ബാറ്റിങ് തകർച്ചയാണ് നേരിടേണ്ടി വന്നത്

ഹൈലൈറ്റ്:

  • ഹാർദിക് പാണ്ഡ്യക്ക് വിമർശനം
  • സൂര്യകുമാറിന് തിളങ്ങാനായില്ല
  • മുംബെെ ടീം മാനേജ്മെന്റിന് അതൃപ്തി
HARDIK PANDYAഹാർദിക് പാണ്ഡ്യ(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ സിഎസ്കെയ്ക്കെതിരേ നിരാശപ്പെടുത്തുന്ന ബാറ്റിങ് പ്രകടനവുമായി മുംബെെ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ . സീസണിലെ ആദ്യ നേർക്കുനേർ പോരാട്ടത്തിൽ 103 റൺസിന്റെ തോൽവി നേരിട്ട മുംബെെ പകരം വീട്ടാനുറച്ചാണ് സിഎസ്കെയുടെ തട്ടകത്തിൽ ഇറങ്ങിയതെങ്കിലും ബാറ്റിങ് നിര നിലവാരം കാട്ടാതെ നിരാശപ്പെടുത്തി. ഇന്ന് തോറ്റാൽ മുംബെെ പ്ലേ ഓഫ് കാണാതെ പുറത്താവും.അതിന്റെ സമ്മർദ്ദത്തോടെയാണോ മുംബെെ താരങ്ങൾ ബാറ്റ് ചെയ്തതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുന്നിൽ നിന്ന് നയിക്കേണ്ട ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്ക് 23 പന്തിൽ 18 റൺസാണ് നേടാനായത്. രണ്ട് ബൗണ്ടറി മാത്രമാണ് ഹാർദിക് നേടിയത്. 78.26 മാത്രമായിരുന്നു സൂപ്പർ ഫിനിഷറുടെ സ്ട്രെെക്ക് റേറ്റ്. മുംബെെയെ 175 റൺസിലേക്കെങ്കിലും ഹാർദിക് എത്തിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു.

സഞ്ജു സാംസണ് ഹാപ്പി ന്യൂസ്, ഏകദിന ടീമിലേക്ക് തിരിച്ചെത്തും?


പക്ഷെ ഹാർദിക്കിന് മികച്ചൊരു ഷോട്ട് പോലും കളിക്കാൻ സാധിച്ചില്ല. അദ്ദേഹത്തിന്റെ ശരീര ഭാഷയിൽത്തന്നെ സമ്മർദ്ദം വ്യക്തമായിരുന്നു. മുംബെെയുടെ തുടർ തോൽവികളിൽ ടീം മാനേജ്മെന്റിന് എതിർപ്പുണ്ടെന്ന് ഇതിനോടകം വ്യക്തമാണ്. ക്യാപ്റ്റനെന്ന നിലയിൽ സ്വാഭാവികമായും ഹാർദിക്കിനോടാവും ചോദ്യം ഉയരുക. ഇതിന്റെ സമ്മർദ്ദം ഹാർദിക്കിന്റെ ബാറ്റിങ്ങിൽ കാണാനായിരുന്നു.

ടോപ് ഓഡർ പ്രതീക്ഷിച്ച പ്രകടനം നടത്താതിരുന്നതോടെ ഹാർദിക്കിനേയും അത് പ്രതികൂലമായി ബാധിച്ചു, മുംബെെയുടെ നായകസ്ഥാനത്ത് നിന്ന് ഹാർദിക് പാണ്ഡ്യയെ മാറ്റിയേക്കുമെന്ന റിപ്പോർട്ടുകൾ ഇതിനോടകം പുറത്ത് വന്നതാണ്. ഇത് സംബന്ധിച്ച ചർച്ച നടന്നിട്ടുണ്ടോയെന്ന കാര്യവും സംശയിക്കേണ്ടിയിരിക്കുന്നു. ഇത് വ്യക്തമാക്കുന്നതായിരുന്നു ഹാർദിക്കിന്റെ സമ്മർദ്ദം.
Samayam MalayalamIPL 2026: വീണ്ടും നിരാശപ്പെടുത്തി സൂര്യകുമാർ, തിലക് നേടിയത് 8 പന്തിൽ 5; സിഎസ്കെയ്ക്കെതിരേ ബാറ്റിങ് മറന്ന് മുംബെെ താരങ്ങൾ
ഈ സീസണിൽ പ്രതീക്ഷിച്ച പ്രകടനം നടത്താൻ ഹാർദിക്കിന് സാധിച്ചിട്ടില്ല. ക്യാപ്റ്റനെന്നതിലുപരിയായി വെടിക്കെട്ട് ഫിനിഷറെന്ന നിലയിൽ ഹാർദിക്കിന്റെ ബാറ്റിങ് മുംബെെക്ക് വളരെ പ്രധാനപ്പെട്ടതാണ്. എന്നാൽ എട്ട് മത്സരത്തിൽ നിന്ന് 146 റൺസ് മാത്രമാണ് ഹാർദിക് നേടിയിരിക്കുന്നത്. 20.86 ശരാശരിയും 136.44 സ്ട്രെെക്ക് റേറ്റുമാണ് ഹാർദിക്കിനുള്ളത്.

ഇത്തവണത്തെ സീസണിൽ മുംബെെയെ പ്ലേ ഓഫിലേക്കെങ്കിലും എത്തിക്കേണ്ടത് നായകസ്ഥാനം നിലനിർത്താൻ ഹാർദിക്കിനെ സംബന്ധിച്ച് അത്യാവശ്യമായിരുന്നു. എന്നാൽ ഹാർദിക്കിന്റെ ഇത്തവണത്തെ ക്യാപ്റ്റൻസി വലിയ വിമർശനമാണ് നേരിട്ടത്. ഗുജറാത്ത് ടെെറ്റൻസിനെ അരങ്ങേറ്റ സീസണിൽ കപ്പടിപ്പിക്കുകയും തൊട്ടടുത്ത സീസണിൽ റണ്ണറപ്പാക്കുകയും ചെയ്ത ഹാർദിക്കിന്റെ നായക മികവ് മുംബെെ ടീമിനൊപ്പം കാണുന്നില്ലെന്നതാണ് വസ്തുത.

IPL 2026: ഇവർ ടീമിനെ ചതിച്ചോ? കോടികൾ വാങ്ങിയിട്ടും മികവ് കാട്ടുന്നില്ല; ടീമുകളുടെ തലവേദനയായി ഈ അഞ്ച് താരങ്ങൾ

വരുന്ന സീസൺ മുന്നിൽക്കണ്ടുള്ള ചർച്ചകൾ മുംബെെ ആരംഭിച്ച് കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. രാജസ്ഥാൻ റോയൽസിൽ നിന്ന് വെെഭവ് സൂര്യവംശി, യശ്വസി ജയ്സ്വാൾ എന്നിവരിലൊരാളെ മുംബെെ നോട്ടമിടുന്നുണ്ട്. ഇഷാൻ കിഷനെ തിരിച്ചെത്തിക്കാനുള്ള നീക്കവും മുംബെെ നടത്തുന്നുണ്ടെന്നാണ് വിവരം. എന്തായാലും ഈ സീസണ് ശേഷം മുംബെെ ടീമിൽ വലിയ അഴിച്ചുപണി ഉറപ്പാണ്.

മോശം ഫോമിലുള്ള സൂര്യകുമാർ യാദവിനെ മുംബെെ ഒഴിവാക്കിയേക്കും. ട്രന്റ് ബോൾട്ടിനേയും ഹാർദിക്കിനേയും കെെവിടാനും സാധ്യതകളുണ്ട്. ജസ്പ്രീത് ബുംറയും രോഹിത് ശർമയും തുടർന്നേക്കും. വലിയൊരു ഉടച്ചുവാർക്കൽ അടുത്ത മെഗാ താരലേലത്തിൽ മുംബെെ നടത്താൻ സാധ്യതകളേറെയാണ്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article