MI vs KKR IPL 2026: 32 പന്തിൽ 20, മെല്ലെപ്പോക്കിൽ നാണക്കേടിന്റെ റെക്കോഡിട്ട് തിലക് വർമ; ലെെഫ് ലഭിച്ചിട്ടും മുതലാക്കാനായില്ല

1 week ago 4

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam20 May 2026, 10:07 p.m. IST

MI vs KKR IPL 2026: കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനെതിരേ മുംബെെയുടെ മികച്ച പ്രകടനമാണ് ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ പേരുകേട്ട ബാറ്റിങ് നിര തീർത്തും നിരാശപ്പെടുത്തിയെന്നതാണ് എടുത്തു പറയേണ്ടത്

ഹൈലൈറ്റ്:

  • മുംബെെയുടെ ടോപ് ഓഡർ തകർന്നു
  • ഹാർദിക്കിനും തിളങ്ങാനായില്ല
  • തിലകിനെതിരേ ആരാധക രോഷം
tilak varmaതിലക് വർമ(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ 65ാം മത്സരത്തിൽ കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനെതിരേ മുംബെെ ഇന്ത്യൻസ് ആദ്യം ബാറ്റ് ചെയ്യുകയാണ്. പ്ലേ ഓഫ് കാണാതെ ഇതിനോടകം പുറത്തായ മുംബെെ ആരാധകർക്കായി ശേഷിക്കുന്ന മത്സരങ്ങളിലെങ്കിലും മികവ് കാട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും കെകെആറിനെതിരേ ബാറ്റിങ് തകർച്ച നേരിട്ടിരിക്കുകയാണ്. പവർപ്ലേയ്ക്കുള്ളിൽത്തന്നെ മുംബെെയുടെ നാല് താരങ്ങൾ കൂടാരം കയറി. രോഹിത് ശർമയും സൂര്യകുമാർ യാദവും ഉത്തരവാദിത്തം കാട്ടാതെ പുറത്തായി. ഇപ്പോഴിതാ മധ്യനിരയിലെ വിശ്വസ്തനായ തിലക് വർമ ടെസ്റ്റ് ഇന്നിങ്സ് കളിച്ച് വിമർശനം നേരിടുകയാണ്. 32 പന്ത് നേരിട്ട് വെറും 20 റൺസാണ് താരത്തിന് നേടാനായത്. കാർത്തിക് ശർമയെ സിക്സർ പറത്താനുള്ള ശ്രമം പാളിയപ്പോൾ ക്യാച്ചൗട്ടായി മടങ്ങുകയായിരുന്നു.

റുതുരാജ് മാറി സഞ്ജു സാംസൺ സിഎസ്കെ ക്യാപ്റ്റനാവണം; ചെന്നൈയിൽ അഴിച്ചുപണി വേണമെന്ന് ആരാധകർ


ഒരു സിക്സർ മാത്രമാണ് തിലകിന് നേടാനായത്. 62.50 മാത്രമായിരുന്നു തിലകിന്റെ സ്ട്രെെക്ക് റേറ്റ്. ഒരു ലെെഫ് ലഭിച്ചെങ്കിലും ഈ അവസരത്തെ മുതലാക്കാൻ തിലകിന് സാധിക്കാതെ പോയി. ആദ്യത്തെ ബൗണ്ടറി നേടാൻ തിലകിന് സാധിച്ചത് 25ാം പന്തിലാണ്. ഈ സീസണിൽ ആദ്യ ബൗണ്ടറി നേടാൻ കൂടുതൽ പന്ത് നേരിട്ട താരമെന്ന നാണക്കേടിലേക്കാണ് തിലക് എത്തിയിരിക്കുന്നത്. ലഖ്നൗവിനെതിരേ 24 പന്ത് നേരിട്ട് ആദ്യ ബൗണ്ടറി നേടിയ രവീന്ദ്ര ജഡേജയെയാണ് തിലക് മറികടന്നത്.

ഈ സീസണിൽ 22 പന്ത് നേരിട്ട് ആദ്യ ബൗണ്ടറി നേടി ഈ പട്ടികയിൽ മൂന്നാം സ്ഥാനത്തും തിലകാണുള്ളത്. മുംബെെ ഇന്ത്യൻസ് ഭാവി താരമെന്ന നിലയിൽ വലിയ പ്രതീക്ഷവെക്കുന്ന താരമാണ് തിലക്. എന്നാൽ സമീപകാലത്തെ താരത്തിന്റെ പ്രകടനം തീർത്തും നിരാശപ്പെടുത്തുന്നതാണെന്ന് പറയാം. തിലകിന്റെ ഇന്ത്യൻ ടീമിലെ സ്ഥാനത്തിനും ആശങ്കയുണ്ടാക്കുന്ന പ്രകടനമാണ് ഇപ്പോൾ താരം നടത്തുന്നത്.
Samayam MalayalamIPL 2026: സഞ്ജുവല്ല, ഇന്ത്യൻ ടീമിനെ നയിക്കാൻ യോ​ഗ്യൻ ശ്രേയസ്; പക്ഷെ അവസരം ലഭിക്കുന്നില്ല, ആവശ്യവുമായി റിക്കി പോണ്ടിങ്
13 മത്സരത്തിൽ നിന്ന് 32.36 ശരാശരിയിൽ 356 റൺസാണ് ഈ സീസണിലെ തിലകിന്റെ സമ്പാദ്യം. ഒരു സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറിയും നേടിയെങ്കിലും സ്ഥിരത പ്രശ്നമാകുന്നു. തിലക് വർമ പ്രതിഭാശാലിയായ താരമാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ സ്ഥിരതയോടെ കളിക്കാൻ ഈ സീസണിൽ താരത്തിന് സാധിക്കുന്നില്ലെന്നതാണ് എടുത്തു പറയേണ്ടത്.

പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ക്യാപ്റ്റൻ‌ ഹാർദിക് പാണ്ഡ്യക്കും വലിയ ഇംപാക്ട് സൃഷ്ടിക്കാനായില്ല. 27 പന്തിൽ 26 റൺസാണ് ഹാർദിക്കിന് നേടാനായത്. രണ്ട് ഫോറും ഒരു സിക്സുമാണ് ഹാർദിക് നേടിയത്. സുനിൽ നരെയ്ൻ മുംബെെ നായകനെ ക്ലീൻബൗൾഡ് ചെയ്യുകയായിരുന്നു. നരെയ്നെതിരേ മികച്ച റെക്കോഡുള്ള താരമാണ് ഹാർദിക്.

IND vs AFG Odi: 56 ശരാശരി, സൗത്താഫ്രിക്കയിൽ സെഞ്ചുറി; എന്നിട്ടും എന്തുകൊണ്ട് സഞ്ജുവിന് ഏകദിന സീറ്റില്ല? മൂന്ന് കാരണങ്ങളിതാ

എന്നാൽ ഇത്തവണ ആദ്യമായാണ് നരെയ്ന് മുന്നിൽ ഹാർദിക് പുറത്താകുന്നത്. ഈ സീസണിൽ ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്സ്മാനെന്ന നിലയിലും ഹാർദിക് തീർത്തും നിരാശപ്പെടുത്തി. അതുകൊണ്ടുതന്നെ അടുത്ത സീസണിൽ മുംബെെയുടെ ഭാഗമായി ഹാർദിക് പാണ്ഡ്യ ഉണ്ടാവുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ട കാര്യം. എന്തായാലും മുംബെെയുടെ ആകെ ബാറ്റിങ് പ്രകടനം തീർത്തും നിരാശപ്പെടുത്തിയെന്ന് നിസംശയം പറയാം.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article