MI vs KKR IPL 2026: രോഹിത്തിന് ഇത് എന്തുപറ്റി? വീണ്ടും ഫ്ളോപ്പ്, കോഹ്ലിയെ മാതൃകയാക്കണം; ഇല്ലെങ്കിൽ ഏകദിന ലോകകപ്പ് സീറ്റ് പോയേക്കും

1 week ago 4

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam20 May 2026, 8:20 p.m. IST

MI vs KKR IPL 2026: രോഹിത് ശർമക്ക് ഏഴ് മത്സരമാണ് ഈ സീസണിൽ‌ കളിക്കാനായത്. 39കാരനായ രോഹിത്തിനെ പരിക്ക് ഇടക്കിടെ ബാധിക്കുന്നുണ്ട്. ബാറ്റിങ്ങിൽ സ്ഥിരത പുലർത്താനും ഇപ്പോൾ രോഹിത്തിന് സാധിക്കുന്നില്ല

ഹൈലൈറ്റ്:

  • രോഹിത്തിന്റെ ഫിറ്റ്നസ് വെല്ലുവിളി
  • രോഹിത്തിനെ പ്രായം തളർത്തുന്നു
  • മുംബെെയുടെ ടോപ് ഓഡർ തകർന്നു
rohit sharmaരോഹിത് ശർമ(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ രോഹിത് ശർമയുടെ മോശം പ്രകടനം തുടരുന്നു. മുംബെെ ഇന്ത്യൻസ് ഓപ്പണറായ രോഹിത് ശർമ കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനെതിരേ തീർത്തും നിരാശപ്പെടുത്തിയിരിക്കുകയാണ്. 13 പന്തിൽ 15 റൺസാണ് രോഹിത്തിന് നേടാനായത്. രണ്ട് സിക്സർ പറത്തിയെങ്കിലും 115.38 മാത്രമായിരുന്നു താരത്തിന്റെ സ്ട്രെെക്ക് റേറ്റ്. ഇതിനോടകം മുംബെെ പ്ലേ ഓഫ് കാണാതെ പുറത്തായിക്കഴിഞ്ഞു. ശേഷിക്കുന്ന മത്സരങ്ങളിൽ ബാറ്റിങ് വെടിക്കെട്ട് കാഴ്ചവെച്ച് ആരാധകരെ തൃപ്തിപ്പെടുത്താൻ മുംബെെക്ക് സാധിക്കേണ്ടതായുണ്ട്. എന്നാൽ സീനിയർ താരമായ രോഹിത്തിന് പ്രതീക്ഷക്കൊത്ത് ഉയരാനാവുന്നില്ല. മുംബെെയ്ക്കൊപ്പം ഈ സീസണിൽ ഏഴ് മത്സരം കളിച്ച് 268 റൺസാണ് രോഹിത്തിന് നേടാനായിരിക്കുന്നത്. 44.67 ശരാശരിയും 164.41 സ്ട്രെെക്ക് റേറ്റും രോഹിത്തിനുണ്ട്.

റുതുരാജ് മാറി സഞ്ജു സാംസൺ സിഎസ്കെ ക്യാപ്റ്റനാവണം; ചെന്നൈയിൽ അഴിച്ചുപണി വേണമെന്ന് ആരാധകർ


എന്നാൽ സ്ഥിരത കാട്ടാൻ സാധിക്കുന്നില്ല. പരിക്കും താരത്തെ ബാധിച്ചിട്ടുണ്ടെന്ന് വേണം കരുതാൻ. എന്തായാലും രോഹിത്തിന്റെ പ്രകടനങ്ങൾ നോക്കുമ്പോൾ 2027ലെ ഏകദിന ലോകകപ്പിൽ സീറ്റുറപ്പിക്കാനാവുമോയെന്ന ആശങ്കയാണുള്ളത്. വലിയ റെക്കോഡുകൾ അവകാശപ്പെടാൻ സാധിക്കുന്ന താരമാണ് രോഹിത്തെങ്കിലും ഇടക്കിടെ പരിക്കേൽക്കുന്നതും സ്ഥിരത കാട്ടാൻ സാധിക്കാത്തതും പ്രതികൂലമായി ബാധിക്കുമോയെന്നതാണ് ആശങ്ക.

കൊൽക്കത്തയിൽ മികച്ച റെക്കോഡുള്ള താരമായിരുന്നു രോഹിത്. 2011 മുതൽ 2016വരെയുള്ള കണക്ക് നോക്കുമ്പോൾ എട്ട് ഇന്നിങ്സിൽ നിന്ന് 77.80 ശരാശരിയിലും 152.54 സ്ട്രെെക്ക് റേറ്റിലും കസറാൻ രോഹിത്തിനായിട്ടുണ്ട്. എന്നാൽ 2017 മുതൽ 2026വരെയുള്ള കാലയളവിൽ അഞ്ച് ഇന്നിങ്സ് കൊൽക്കത്തയിൽ കളിച്ച് 109 റൺസ് മാത്രമാണ് രോഹിത് നേടിയത്. 21.8 ശരാശരിയും 111.22 സ്ട്രെെക്ക് റേറ്റും മാത്രമാണ് രോഹിത്തിനുള്ളത്.
Samayam MalayalamIPL 2026: സഞ്ജുവല്ല, ഇന്ത്യൻ ടീമിനെ നയിക്കാൻ യോ​ഗ്യൻ ശ്രേയസ്; പക്ഷെ അവസരം ലഭിക്കുന്നില്ല, ആവശ്യവുമായി റിക്കി പോണ്ടിങ്
മുംബെെ ഇന്ത്യൻസിനെ അഞ്ച് തവണ കപ്പടിപ്പിച്ച നായകനാണെങ്കിലും 39കാരനായ രോഹിത്തിനെ പ്രായം താരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് പറയാം. രോഹിത് ശർമ ഫിറ്റ്നസിന്റെ കാര്യത്തിലും ഫോമിന്റെ കാര്യത്തിലും വിരാട് കോഹ്ലിയെ മാതൃകയാക്കേണ്ടതാണെന്ന് തന്നെ വിലയിരുത്താം. കോഹ്ലി ഈ സീസണിൽ‌ 13 മത്സരത്തിൽ നിന്ന് 542 റൺസ് നേടിക്കഴിഞ്ഞു. 54.20 ശരാശരിയിലും 164.74 സ്ട്രെെക്ക് റേറ്റിലുമാണ് പ്രകടനം. ഒരു സെഞ്ചുറിയും നാല് അർധ സെഞ്ചുറിയും കോഹ്ലി നേടിയിട്ടുണ്ട്.

ഈ സീസണിലും കപ്പ് നേടാൻ സാധിക്കാതെ വരുന്നതോടെ മുംബെെ ഇന്ത്യൻസ് വരുന്ന സീസണിന് മുമ്പ് വലിയ പൊളിച്ചെഴുത്തിലേക്ക് കടന്നേക്കും. രോഹിത് ശർമ ടീമിന്റെ ഭാഗമായി ഉണ്ടാവുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

IND vs AFG Odi: 56 ശരാശരി, സൗത്താഫ്രിക്കയിൽ സെഞ്ചുറി; എന്നിട്ടും എന്തുകൊണ്ട് സഞ്ജുവിന് ഏകദിന സീറ്റില്ല? മൂന്ന് കാരണങ്ങളിതാ

ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമിലേക്ക് രോഹിത് ഇപ്പോൾ പരിഗണിക്കപ്പെടുന്നുണ്ട്. എന്നാൽ സീറ്റുറപ്പിച്ചെന്ന് പറയാറായിട്ടില്ല. അതുകൊണ്ടുതന്നെ ഇനിയുള്ള എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ രോഹിത്തിന് സാധിക്കേണ്ടതായുണ്ട്.

കെകെആറിനെതിരേ പവർപ്ലേയ്ക്കുള്ളിൽ നാല് വിക്കറ്റുകളാണ് മുംബെെക്ക് നഷ്ടമായത്. റയാൻ റക്കിൽറ്റൻ ഏഴ് പന്തിൽ ആറ് റൺസെടുത്ത് പുറത്തായപ്പോൾ രോഹിത് ശർമ 15 റൺസിലും നമാൻ ധിർ മൂന്ന് പന്തിൽ പൂജ്യവും സൂര്യകുമാർ യാദവ് ആറ് പന്തിൽ 15 റൺസും നേടിയാണ് പുറത്തായത്. കെകെആറിന്റെ ഗംഭീര ഫീൽഡിങ് മുംബെെക്ക് വലിയ വെല്ലുവിളിയായെന്ന് നിസംശയം പറയാം.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article