MI vs KKR IPL 2026: സീസണിലുടെനീളം ഇതാണ് പ്രശ്നം, ഇങ്ങനെ ചെയ്താൽ എങ്ങനെ ജയിക്കും? മുംബെെയുടെ തോൽവിയുടെ കാരണവുമായി ഹാർദിക്

1 week ago 3

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam21 May 2026, 7:08 americium IST

MI vs KKR IPL 2026: പ്ലേ ഓഫ് കാണാതെ ഇതിനോടകം പുറത്തായ മുംബെെ ഇന്ത്യൻസിന് അവസാന മത്സരങ്ങളിൽ ജയിച്ച് ആരാധകരെ സന്തോഷിപ്പിക്കേണ്ടതായുണ്ടായിരുന്നു. എന്നാൽ മുംബെെയുടെ പ്രകടനം തീർത്തും നിരാശപ്പെടുത്തുകയാണ്

ഹൈലൈറ്റ്:

  • മുംബെെയുടെ ബാറ്റിങ് നിരക്ക് പിഴച്ചു
  • കെകെആറിന് നാല് വിക്കറ്റ് ജയം
  • ഹാർദിക്കിന് കീഴിൽ‌ മുംബെെ പ്രയാസപ്പെടുന്നു

hardik pandyaഹാർദിക് പാണ്ഡ്യ(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ മുംബെെ ഇന്ത്യൻസിന്റെ നിരാശപ്പെടുത്തുന്ന പ്രകടനം തുടരുന്നു. കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനെതിരായ അവസാന മത്സരത്തിൽ നാല് വിക്കറ്റിന് തോറ്റതോടെ സീസണിലെ ഒമ്പതാം തോൽവിയാണ് മുംബെെക്ക് നേരിടേണ്ടി വന്നത്. തൊട്ടതെല്ലാം പിഴച്ച ചാമ്പ്യന്മാരുടെ നിര ഇതിനോടകം പ്ലേ ഓഫ് കാണാതെ പുറത്താവുകയും ചെയ്തിരുന്നു.അവസാന മത്സരങ്ങളിൽ ആരാധകരുടെ പ്രതീക്ഷ കാത്ത് ജയം നേടി മടങ്ങാമെന്നായിരുന്നു മുംബെെയുടെ മോഹം. എന്നാൽ മുംബെെക്ക് അതിന് സാധിക്കാതെ പോയി. ഇപ്പോഴിതാ കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനെതിരായ തോൽവിക്ക് പിന്നാലെ നായകനായ ഹാർദിക് പാണ്ഡ്യ പറഞ്ഞ വാക്കുകൾ വെെറലായിരിക്കുകയാണ്. മുംബെെയുടെ തോൽവിക്ക് കാരണം ഫീൽഡിങ്ങിലെ പിഴവാണെന്നാണ് ഹാർദിക് പറയുന്നത്.

അഞ്ചാം നമ്പറിൽ ആര് കളിക്കും? വലം കെെയൻമാരുടെ നീണ്ട നിര,


'ഈ സീസണിലുടെനീളം ഫീൽഡിങ്ങിൽ ഞങ്ങൾ വളരെ മോശമായിരുന്നു. നിരവധി ക്യാച്ചുകളാണ് നഷ്ടപ്പെടുത്തി കളഞ്ഞത്. ആരും മനപ്പൂർവ്വം ക്യാച്ചുകൾ കെെവിടാൻ തയ്യാറാകില്ലെന്നുറപ്പാണ്. ഇത് മത്സരത്തിന്റെ ഭാഗമായി സംഭവിക്കുന്നതാണ്. ഒന്നും ഒളിച്ചുവെക്കാനില്ല. മത്സരങ്ങൾ ജയിക്കാൻ ലഭിക്കുന്ന ക്യാച്ചുകൾ എടുക്കേണ്ടതായുണ്ട്. അൽപ്പം പ്രയാസമുള്ള ക്യാച്ചുകൾ പോലും എടുക്കാൻ സാധിക്കണം. എന്നാൽ‌ നിങ്ങൾ ക്യാച്ചുകൾ വിടുമ്പോൾ മത്സരഫലമാണ് മാറുന്നത്. ' ഹാർദിക് പാണ്ഡ്യ മത്സര ശേഷം പറഞ്ഞു.

മുംബെെയുടെ ബാറ്റിങ് നിരയുടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് തോൽവിയുടെ പ്രധാന കാരണം. റയാൻ റക്കിൽറ്റൻ (6), രോഹിത് ശർമ (15), നമാൻ ധിർ (0), സൂര്യകുമാർ യാദവ് (15), തിലക് വർമ (20), ഹാർദിക് പാണ്ഡ്യ (26), വിൽ ജാക്സ് (14) എന്നിവർക്കൊന്നും കാര്യമായ പ്രകടനം നടത്താൻ സാധിക്കാതെ പോയി. മികച്ച ബാറ്റിങ് കരുത്തുണ്ടെങ്കിലും മികവിനൊത്ത് ഉയരാൻ ആർക്കും സാധിച്ചില്ല.
Samayam MalayalamMI vs KKR IPL 2026: 32 പന്തിൽ 20, മെല്ലെപ്പോക്കിൽ നാണക്കേടിന്റെ റെക്കോഡിട്ട് തിലക് വർമ; ലെെഫ് ലഭിച്ചിട്ടും മുതലാക്കാനായില്ല
കോർബിൻ ബോഷ് 18 പന്തിൽ 32 റൺസെടുത്തതാണ് മുംബെെയെ എട്ട് വിക്കറ്റിന് 147 എന്ന ഭേദപ്പെട്ട സ്കോറിലേക്കെത്തിച്ചത്. മുംബെെക്ക് തൊട്ടതെല്ലാം പിഴച്ചുവെന്നതാണ് വസ്തുത. ഫീൽഡിങ്ങിലും വലിയ അബദ്ധങ്ങൾ മുംബെെക്ക് സംഭവിച്ചു. കെകെആറിന്റെ ബാറ്റിങ്ങിലെ 10ാം ഓവറിൽ ഹാർദിക് പാണ്ഡ്യ റോവ്മാൻ പവലിന്റെ ക്യാച്ചവസരം സൃഷ്ടിച്ചതാണ്. എന്നാൽ ദീപക് ചഹാറും റോബിൻ മിൻസും തമ്മിലുള്ള ആശയക്കുഴപ്പത്തെത്തുടർന്ന് ഈ ക്യാച്ച് നഷ്ടപ്പെടുത്തി.

പവൽ 14 റൺസിൽ നിൽക്കുമ്പോഴാണ് ഈ ക്യാച്ചവസരം. പിന്നീട് 30 പന്തിൽ 40 റൺസോടെ കെകെആറിന്റെ വിജയത്തിൽ നിർണ്ണായക പങ്കുവഹിക്കാൻ പവലിന് സാധിച്ചു. മത്സരത്തിൽ‌ ബാറ്റ്സ്മാൻമാർക്ക് കാര്യങ്ങൾ അൽപ്പം പ്രയാസമായിരുന്നു. ബൗളർമാർ കൂടുതൽ മികവ് കാട്ടുന്നതാണ് കാണാനായത്. ഇതിനെക്കുറിച്ചും ഹാർദിക് പാണ്ഡ്യ പറഞ്ഞു.

MI vs KKR IPL 2026: രോഹിത്തിന് ഇത് എന്തുപറ്റി? വീണ്ടും ഫ്ളോപ്പ്, കോഹ്ലിയെ മാതൃകയാക്കണം; ഇല്ലെങ്കിൽ ഏകദിന ലോകകപ്പ് സീറ്റ് പോയേക്കും

'സത്യസന്ധമായി പറഞ്ഞാൽ ഏത് തരം വിക്കറ്റിലാണ് കളിക്കുക എന്നതിനെക്കുറിച്ച് ഞാൻ അധികം ചിന്തിക്കാറില്ല. കാരണം ബൗളർമാർക്ക് എവിടെയും എന്തെങ്കിലും ചെയ്യാനുണ്ടാവും. ഐപിഎൽ ബാറ്റ്സ്മാൻമാർ‌ക്ക് മുൻതൂക്കം നൽകുന്നതാണെന്നാണ് ഞാൻ കരുതുന്നത്. ബൗളർമാർക്ക് പലപ്പോഴും സഹായം കിട്ടാറില്ല.

എന്നാൽ ഇന്നത്തെ മത്സരം പോലെ ചില മത്സരങ്ങളിൽ മാത്രമാണ് ബൗളർമാർക്ക് കൂടുതൽ വിക്കറ്റ് നേടാൻ സാധിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ചില നല്ല പന്തുകൾ എറിയാൻ സാധിക്കുകയും ബാറ്റ്സ്മാൻമാർക്ക് ചില മികച്ച ക്രിക്കറ്റ് കാഴ്ചവെക്കാനും സ്കോർ നേടാനും സാധിക്കുകയും ചെയ്യും. ഞാൻ ഈ മത്സരം നന്നായി ആസ്വദിച്ചു.' ഹാർദിക് കൂട്ടിച്ചേർത്തു.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article