Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•15 May 2026, 7:46 americium IST
IPL 2026: പഞ്ചാബ് കിങ്സ് നിലവിലെ റണ്ണേഴ്സപ്പാണ്. ഈ സീസണിലെ ആദ്യത്തെ ഏഴ് മത്സരത്തിലും ജയിക്കാൻ പഞ്ചാബിന് സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ അഞ്ച് തുടർ തോൽവികളോടെ പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷ തുലാസിലായിരിക്കുകയാണ്
ഹൈലൈറ്റ്:
- പഞ്ചാബ് ഇപ്പോഴും നാലാം സ്ഥാനത്ത്
- മുംബെെ ഇന്ത്യൻസിനോട് 6 വിക്കറ്റിന് തോറ്റു
- ശ്രേയസ് അയ്യർക്ക് വിമർശനം
ശ്രേയസ് അയ്യർ, പഞ്ചാബ് കിങ്സ്(ഫോട്ടോസ്- ANI)ഗുജറാത്തിൻ്റെ പടയോട്ടം; ഇന്ത്യയുടെ ടി20 നായകസ്ഥാനത്തേക്ക് ശുഭ്മാൻ ഗിൽ?
മുംബെെക്കെതിരായ തോൽവിക്ക് പ്രത്യേകമായൊരു കാരണം ചൂണ്ടിക്കാട്ടാനില്ലെന്നാണ് ശ്രേയസ് അയ്യർ പറഞ്ഞത്. ഇത് ക്രിക്കറ്റിലെ മനോഹരമായ ക്രിക്കറ്റാണ്. എന്നാൽ വിഴുങ്ങാൻ പ്രയാസമുള്ള ഗുളികപോലെയാണ് ഈ തോൽവിയെന്നാണ് ശ്രേയസ് പറയുന്നത്. തിലക് വർമയുടെ പ്രകടനത്തേയും ശ്രേയസ് പ്രശംസിച്ചു. വളരെ മനോഹരമായാണ് അവൻ കളിച്ചത് . ഫീൽഡിനനുസരിച്ച് മനോഹരമായി ഷോട്ട് കളിക്കാൻ അവന് സാധിച്ചു.
അതുകൊണ്ടുതന്നെ വിജയത്തിന്റെ പ്രശംസ തിലകിനാണെന്നാണ് ശ്രേയസ് പറഞ്ഞത്. ഇനി പ്ലേ ഓഫ് പ്രതീക്ഷ എങ്ങനെയാണെന്നതിനെക്കുറിച്ചും ശ്രേയസ് പ്രതികരിച്ചു. അടുത്ത അവസരത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അതൊരു ഉച്ചകഴിഞ്ഞുള്ള മത്സരമാണ്. ശേഷിക്കുന്ന രണ്ട് മത്സരത്തിൽ രണ്ടിലും ജയിക്കേണ്ടതായുണ്ട്. വളരെ ആവേശകരമായ രണ്ട് മത്സരങ്ങളാണ് വരാനുള്ളത്. ഈ മത്സരം കളിക്കാനായി കാത്തിരിക്കാനാവുന്നില്ല എന്നും ശ്രേയസ് പറഞ്ഞു.
നിലവിൽ 12 മത്സരത്തിൽ നിന്ന് 13 പോയിന്റോടെ പഞ്ചാബ് നാലാം സ്ഥാനത്തുണ്ട്. ശേഷിക്കുന്ന രണ്ട് മത്സരം കൂടി ജയിച്ചാൽ പരമാവധി 17 പോയിന്റാവും പഞ്ചാബിന് ലഭിക്കുക. ഈ പോയിന്റോടെ പ്ലേ ഓഫിലേക്കെത്തുക പഞ്ചാബിന് പ്രയാസമാവും. അതുകൊണ്ടുതന്നെ മറ്റ് ടീമുകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാവും പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യത തീരുമാനിക്കപ്പെടുക.
ആർസിബി, ലഖ്നൗ സൂപ്പർ ജയ്ന്റ്സ് എന്നീ രണ്ട് ടീമുകളുടെ മത്സരമാണ് ഇനി പഞ്ചാബിനെ കാത്തിരിക്കുന്നത്. ഇതിൽ ഒരു തോൽവി നേരിട്ടാൽ പോലും പഞ്ചാബിനെ സംബന്ധിച്ചത് വലിയ തിരിച്ചടിയായി മാറുകയും പ്ലേ ഓഫ് കാണാതെ പുറത്താവുകയും ചെയ്യും. ഈ വെല്ലുവിളി മറികടന്ന് ശക്തമായി തിരിച്ചെത്താൻ പഞ്ചാബ് കിങ്സിന് സാധിക്കുമോയെന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.
MI vs PBKS IPL 2026: ഒടുവിൽ വിഷ്ണു വിനോദിന് അവസരം, നിർണ്ണായക 'ഇംപാക്ട്' സൃഷ്ടിച്ച് മലയാളി താരം; ഡെത്തോവറിൽ മിന്നിച്ചു
മുംബെെക്കെതിരായ തോൽവിയോടെ പഞ്ചാബ് കിങ്സ് മറ്റൊരു നാണക്കേടിലേക്കുമെത്തി. ടി20യിൽ 200 റൺസെടുത്തിട്ടും 10 തോൽവി നേരിട്ട ടീമായി പഞ്ചാബ് മാറിയിരിക്കുകയാണ്. വെസ്റ്റ് ഇൻഡീസ് എട്ട് തവണയാണ് പരാജയപ്പെട്ടത്. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഏഴ് തവണയും ചെന്നെെ സൂപ്പർ കിങ്സ് ആറ് തവണയും പരാജയപ്പെട്ടു.
എന്നാൽ 200ന് മുകളിൽ വിജയലക്ഷ്യം കൂടുതൽ തവണ മറികടന്ന് വിജയിച്ച ടീമാണ് പഞ്ചാബ് കിങ്സ്. 11 തവണയാണ് പഞ്ചാബ് ഈ നേട്ടം സ്വന്തമാക്കിയത്. മുംബെെ ഇന്ത്യൻസ് എട്ട് തവണയും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ആർസിബിയും ഓസ്ട്രേലിയയും ഏഴ് തവണയാണ് ഈ നേട്ടത്തിലേക്കെത്തിയത്.








English (US) ·