MI vs RR IPL 2026: മുംബെെയെ തകർത്തു, രാജസ്ഥാൻ പ്ലേ ഓഫിൽ; പഞ്ചാബ് പുറത്ത്, ഹീറോയായി ജോഫ്രാ ആർച്ചർ

1 week ago 2

ഹൈലൈറ്റ്:

  • ജോഫ്രാ ആർച്ചർ ഓൾറൗണ്ട് ഷോയോടെ കസറി
  • രാജസ്ഥാൻ നാലാം സ്ഥാനക്കാരായി പ്ലേ ഓഫിൽ
  • റിയാൻ പരാഗ് ക്യാപ്റ്റനെന്ന നിലയിൽ മിന്നിച്ചു
rajasthan royalsരാജസ്ഥാൻ റോയൽസ്(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ പ്ലേ ഓഫ് സീറ്റുറപ്പിച്ച് രാജസ്ഥാൻ റോയൽസ് . നിർണ്ണായക മത്സരത്തിൽ രാജസ്ഥാൻ മുംബെെയെ 30 റൺസിന് തോൽപ്പിച്ചതോടെയാണ് പ്ലേ ഓഫിലേക്കെത്തിയത്. രാജസ്ഥാൻ പ്ലേ ഓഫിലെത്തിയതോടെ ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ എട്ട് വിക്കറ്റിന് 205 റൺസെടുത്തപ്പോൾ മറുപടിക്കിറങ്ങിയ മുംബെെക്ക് 9 വിക്കറ്റിന് 175 റൺസെടുക്കാനെ സാധിച്ചുള്ളൂ. ജോഫ്രാ ആർച്ചറുടെ ഓൾറൗണ്ട് പ്രകടനമാണ് രാജസ്ഥാന് കരുത്തായത്.ഒന്നാം ക്വാളിഫയറിൽ ഒന്നാം സ്ഥാനക്കാരായ ആർസിബിയും രണ്ടാം സ്ഥാനക്കാരായ ഗുജറാത്ത് ടെെറ്റൻസും ഏറ്റുമുട്ടും. എലിമിനേറ്ററിൽ മൂന്നാം സ്ഥാനക്കാരായ സൺറെെസേഴ്സ് ഹെെദരാബാദും നാലാം സ്ഥാനക്കാരായ രാജസ്ഥാൻ റോയൽസും ഏറ്റുമുട്ടും.

ഹെഡ്ഡിനെ വെല്ലുവിളിച്ച് നാണക്കേടിലായി വിരാട് കോഹ്ലി


ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസിന് പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല. ഓപ്പണർ യശ്വസി ജയ്സ്വാളാണ് ആദ്യം പുറത്തായത്. 17 പന്തിൽ 27 റൺസാണ് ജയ്സ്വാളിന് നേടാനായത്. 1 ഫോറും മൂന്ന് സിക്സും നേടിയ ജയ്സ്വാളിനെ വിൽ ജാക്സ് പുറത്താക്കി. വെെഭവ് സൂര്യവംശിക്ക് മികവ് ആവർത്തിക്കാനായില്ല. ആറ് പന്ത് നേരിട്ട് നാല് റൺസെടുത്താണ് വെെഭവ് പുറത്തായത്.

ദീപക് ചഹാറിനാണ് വിക്കറ്റ്. ക്യാപ്റ്റൻ റിയാൻ പരാഗും പവർപ്ലേയ്ക്കുള്ളിൽ പുറത്തായി. 8 പന്തിൽ 14 റൺസാണ് റിയാൻ പരാഗ് നേടിയത്. എഎം ഖസൻഫാറാണ് പരാഗിനെ പുറത്താക്കിയത്. ദ്രുവ് ജുറേൽ 26 പന്തിൽ 38 റൺസെടുത്ത് മടങ്ങിയപ്പോൾ ദസുൻ ഷനക 15 പന്തിൽ 29 റൺസും നേടി. ഷനക മൂന്ന് സിക്സറടക്കം മികച്ച ഫോമിലാണ് ബാറ്റുവീശിയത്.
Samayam Malayalamവീണ്ടും ട്വിസ്റ്റ്, സഞ്ജുവിനെയും ശ്രേയസിനെയും മറികടന്ന് തിലക് ഇന്ത്യയുടെ ടി20 ക്യാപ്റ്റനാവുമോ? ആ നീക്കം അതിന്റെ തെളിവ്, നിർണ്ണായ സൂചന
എന്നാൽ ദൗർഭാഗ്യകരമായ റണ്ണൗട്ടിലൂടെ പുറത്താവുകയായിരുന്നു. രാജസ്ഥാന്റെ ടോപ് ഓഡറിന് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കാതെ പോയി. 15.5 ഓവറിൽ ആറ് വിക്കറ്റിന് 142 റൺസെന്ന നിലയിലായിരുന്നു രാജസ്ഥാൻ. എന്നാൽ അവസാന 4.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 63 റൺ‌സാണ് രാജസ്ഥാൻ നേടിയത്.

ഡൊനോവൻ ഫെരെയ്റ 15 പന്തിൽ 18 റൺസെടുത്തപ്പോൾ ജോഫ്രാ ആർച്ചർ 1 ഫോറും 3 സിക്സും ഉൾപ്പെടെ 15 പന്തിൽ നിർണ്ണായകമായ 32 റൺസ് നേടി. ശുഭം ദുബെ 5 റൺസെടുത്ത് മടങ്ങിയപ്പോൾ രവീന്ദ്ര ജഡേജ 11 പന്തിൽ 19 റൺസെടുത്തും നാന്ദ്രെ ബർഗർ 3 പന്തിൽ 10 റൺസെടുത്തും പുറത്താവാതെ നിന്നു. ഇതോടെ എട്ട് വിക്കറ്റിന് 205 എന്ന മികച്ച സ്കോറിലേക്കെത്താൻ രാജസ്ഥാനായി. മുംബെെക്കായി ദീപക് ചഹാറും ശാർദ്ദുൽ ഠാക്കൂറും രണ്ട് വിക്കറ്റുകൾ വീതം നേടിയപ്പോൾ വിൽ ജാക്സും ഖസൻഫാറും കോർബിൻ ബോഷും ഓരോ വിക്കറ്റുകളും നേടി.


RR vs MI IPL 2026: എന്തിന് വെെഭവിനെക്കൊണ്ട് അത് ചെയ്യിച്ചു? നിർണ്ണായക മത്സരത്തിൽ യുവതാരം ഫ്ളോപ്പ്; മുംബെെയോട് പതറിയതിന് കാരണമിതാ

മറുപടിക്കിറങ്ങിയ മുംബെെ ഇന്ത്യൻസിന് തുടക്കം മുതൽ തിരിച്ചടി നേരിട്ടു. നാല് പന്ത് നേരിട്ട് രോഹിത് ശർമ ഡക്കിന് പുറത്തായി. ജോഫ്രാ ആർച്ചർക്കായിരുന്നു വിക്കറ്റ്. റയാൻ റിക്കിൽറ്റൻ ഏഴ് പന്തിൽ 12 റൺസെടുത്തപ്പോൾ നമാൻ ധിർ ആറ് റൺസിലും മടങ്ങി. തിലക് വർമ ഏഴ് പന്ത് നേരിട്ട് മൂന്ന് റൺസിലും പുറത്തായി. ഇതോടെ 5.1 ഓവറിൽ നാല് വിക്കറ്റിന് 38 എന്ന നിലയിലേക്ക് മുംബെെ തകർന്നു.

വിൽ ജാക്സ്-സൂര്യകുമാർ യാദവ് കൂട്ടുകെട്ട് മുംബെെക്ക് പ്രതീക്ഷ നൽകി. എന്നാൽ 18 പന്തിൽ 33 റൺസെടുത്ത ജാക്സിനെ യഷ് രാജ് പുഞ്ച പുറത്താക്കി. ഹാർദിക് പാണ്ഡ്യ കാമിയോ കാഴ്ചവെച്ച് മടങ്ങി. 15 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 34 റൺസാണ് മുംബെെ നായകൻ നേടിയത്. കോർബിൻ ബോഷ് രണ്ട് റൺസെടുത്ത് കളം വിട്ടു. ഒരുവശത്ത് സൂര്യകുമാർ യാദവ് പൊരുതി നോക്കി.


എന്നാൽ 42 പന്തിൽ മൂന്ന് ഫോറും നാല് സിക്സും ഉൾപ്പെടെ 60 റൺസെടുത്ത സൂര്യകുമാറിനെ പുറത്താക്കി നാന്ദ്രെ ബർഗർ രാജസ്ഥാനെ വിജയത്തോട് അടുപ്പിച്ചു. ദീപക് ചഹാർ എട്ട് റൺസെടുത്തും പുറത്തായി. പിന്നീട് അത്ഭുതങ്ങൾ സംഭവിക്കാതിരുന്നതോടെ 9 വിക്കറ്റിന് 175 എന്ന സ്കോറിൽ മുംബെെ ഒതുങ്ങി. ജോഫ്രാ ആർച്ചർ നാല് ഓവറിൽ 17 റൺസിന് 3 വിക്കറ്റ് നേടിയപ്പോൾ ബർഗറും ബ്രിജേഷും യഷ് രാജും രണ്ട് വിക്കറ്റുകൾ വീതം പങ്കിട്ടു.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article