MI vs SRH: 243 റൺസെടുത്തിട്ടും മുംബെെ തോറ്റു, ഈ തകർച്ച ചോദിച്ച് വാങ്ങിയതോ? പിഴവുകളുടെ ഘോഷയാത്ര; ഹാർദിക്കിനെതിരേ വിമർശനം

1 month ago 6

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam30 Apr 2026, 7:22 americium IST

IPL 2026: മുംബെെ ഇന്ത്യൻസ് സ്വന്തം തട്ടകത്തിൽ തീർത്തും നിരാശപ്പെടുത്തുകയാണ്. ഹെെദരാബാദിനെതിരേ 243 റൺസ് അടിച്ചെടുത്തിട്ടും അതിനെ പ്രതിരോധിക്കാൻ സാധിച്ചില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം

ഹൈലൈറ്റ്:

  • രോഹിത് വീണ്ടും ക്യാപ്റ്റനാവണമെന്ന് ആരാധകർ
  • ഹാർദിക് പാണ്ഡ്യക്കെതിരേ രൂക്ഷ വിമർശനം
  • മുംബെെയുടെ പ്ലേ ഓഫ് സാധ്യത പരുങ്ങലിൽ

hardik pandya, trent boultഹാർദിക് പാണ്ഡ്യ, ട്രന്റ് ബോൾട്ട്(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ ആറാം തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് മുംബെെ ഇന്ത്യൻസ് . സ്വന്തം തട്ടകത്തിൽ സൺറെെസേഴ്സ് ഹെെദരാബാദിനോട് ആറ് വിക്കറ്റിന്റെ തോൽവിയാണ് മുംബെെക്ക് നേരിടേണ്ടി വന്നത്. ആദ്യം ബാറ്റ് ചെയ്ത മുംബെെ അഞ്ച് വിക്കറ്റിന് 243 റൺസെടുത്തപ്പോൾ മറുപടിക്കിറങ്ങിയ ഹെെദരാബാദ് എട്ട് പന്തും ആറ് വിക്കറ്റും ബാക്കിയാക്കി വിജയം നേടിയെന്നതാണ് എടുത്തു പറയേണ്ടത്.ഈ തോൽവിയോടെ മുംബെെക്കെതിരേ വലിയ വിമർശനമാണ് ആരാധകർ ഉയർത്തുന്നത്. സ്വന്തം തട്ടകത്തിൽ ഇത്രയും ഉയർന്ന സ്കോർ നേടിയിട്ടും ജയിക്കാൻ സാധിക്കാത്തതിന്റെ കാരണമാണ് ആരാധകർ ചോദിക്കുന്നത്. ക്യാപ്റ്റനെന്ന നിലയിൽ ഹാർദിക് പാണ്ഡ്യ യുടെ തെറ്റായ തീരുമാനങ്ങൾ മുംബെെയുടെ തോൽവിക്ക് പ്രധാന കാരണമായി മാറിയിട്ടുണ്ട്. എന്തൊക്കെ പിഴവുകളാണ് ഹാർദിക് പാണ്ഡ്യ വരുത്തിയതെന്ന് പരിശോധിക്കാം.

ഡ്രസിങ് റൂമിലിരുന്ന് പുകവലിച്ച് റിയാൻ പരാഗ്, രാജസ്ഥാൻ നായകൻ കടുത്ത നടപടി നേരിട്ടേക്കും


പവർപ്ലേയ്ക്കുള്ളിൽ ഹെെദരാബാദ് മുംബെെയിൽ നിന്ന് മത്സരം പിടിച്ചെടുത്തിരുന്നു. ഓപ്പണിങ് കൂട്ടുകെട്ട് മൂന്നാം ഓവറിൽ പൊളിക്കാൻ മുംബെെക്ക് അവസരം ലഭിച്ചതാണ്. ട്രന്റ് ബോൾട്ടിന്റെ പന്തിൽ ട്രാവിസ് ഹെഡ് എഡ്ജാവുകയും വിക്കറ്റ് കീപ്പർ റയാൻ റിക്കിൽറ്റൻ പന്ത് ക്യാച്ചാക്കുകയും ചെയ്തെങ്കിലും ഇത് വിക്കറ്റാണെന്ന് തിരിച്ചറിയാൻ മുംബെെ താരങ്ങൾക്ക് സാധിക്കാതെ പോയി.

ആരും അപ്പീൽ ചെയ്യാതിരുന്നതോടെയാണ് ഹെഡ് രക്ഷപെട്ടത്. എട്ട് റൺസിൽ പുറത്താവേണ്ട ഹെഡ് 30 പന്തിൽ 76 റൺസോടെയാണ് പുറത്തായത്. ഇത് മത്സരഫലത്തിൽ നിർണ്ണായകമായി മാറി. പവർപ്ലേയിൽ ട്രന്റ് ബോൾട്ടും ജസ്പ്രീത് ബുംറയും തല്ലുവാങ്ങിയപ്പോൾ ഹാർദിക് പാണ്ഡ്യ പവർപ്ലേയിൽ പന്തെറിയാൻ തയ്യാറായില്ല. വിൽ ജാക്സിന് ഒരോവർ നൽകിയപ്പോൾ‌ 19 റൺസാണ് വഴങ്ങിയത്.
Samayam MalayalamIPL 2026: ഇങ്ങനേയും അബദ്ധം പറ്റുമോ? എട്ട് റൺസിൽ ഹെഡ് പുറത്തായേനെ; പക്ഷെ മുംബെെ അപ്പീൽ ചെയ്തില്ല, സംഭവം മൂന്നാം ഓവറിൽ
അശ്വിനി കുമാറിനെ പവർപ്ലേയിൽ ഉപയോഗിച്ചില്ല. ഏഴാം ഓവറിലാണ് താരത്തെ കൊണ്ടുവന്നത്. ന്യൂബോളിൽ വിക്കറ്റ് വീഴ്ത്താൻ അശ്വിനിക്ക് കഴിവുണ്ട്. എന്നാൽ ബോൾട്ടിൽ വിശ്വാസം അർപ്പിച്ച ഹാർദിക് പാണ്ഡ്യയുടെ കണക്കുകൂട്ടൽ പാളി. ഹെെദരാബാദ് തല്ലിത്തകർത്തപ്പോൾ ഇംപാക്ട് പ്ലയറായി മീഡിയം പേസ് ഓൾറൗണ്ടറായ ശാർദ്ദുൽ ഠാക്കൂറിനെ മുംബെെ കളത്തിലിറക്കിയിരുന്നു.

എന്നാൽ ഒരു ഓവർ പോലും ശാർദ്ദുലിന് നൽകാൻ ഹാർദിക് തയ്യാറായില്ല. ഇതോടെ വലിയ വിമർശനം ക്യാപ്റ്റനെതിരേ ഉയരുകയാണ്. ഫീൽഡിങ് നിർത്താൻ മാത്രമാണെങ്കിൽ എന്തിനാണ് ശാർദ്ദുലിനെ ഇംപാക്ട് പ്ലയറായി ഇറക്കിയത് എന്നാണ് ആരാധകർ ചോദിക്കുന്നത്. ഹാർദിക്കിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റാതെ മുംബെെക്ക് വിജയിക്കാൻ സാധിക്കില്ലെന്നും ആരാധകർ പറയുന്നു.

IPL 2026: ജയസൂര്യയുടെ റെക്കോഡ് തകർത്തു, മുംബെെയുടെ വേഗ സെഞ്ചുറിക്കാരനായി റിക്കിൽറ്റൻ; മുംബെെക്ക് പടുകൂറ്റൻ സ്കോർ

രോഹിത് ശർമ ക്യാപ്റ്റനായിരുന്നെങ്കിൽ ഇത്തരമൊരു തോൽവി നേരിടില്ലായിരുന്നുവെന്നാണ് ആരാധകർ പറയുന്നത്. 21 മത്സരങ്ങളിൽ 200ന് മുകളിൽ വിജയലക്ഷ്യം നേടി പ്രതിരോധിക്കാൻ ഇറങ്ങിയ മുംബെെ 19 മത്സരത്തിലും ജയിച്ചു. രണ്ട് മത്സരത്തിലാണ് തോറ്റത്. ഇത് രണ്ടും ഹാർദിക്കിന്റെ ക്യാപ്റ്റൻസിക്ക് കീഴിലാണ്. 15 മത്സരങ്ങൾ മുംബെെയിൽ കളിച്ച ഹെെദരാബാദ് നേടുന്ന മൂന്നാമത്തെ ജയം മാത്രമാണിത്. ഈ ഐപിഎൽ സീസണിൽ ഇത് 10ാം തവണയാണ് 200ന് മുകളിൽ റൺസ് വിജയകരമായി മറികടക്കുന്നത്. മറ്റൊരു സീസണിലും ഇത്രയും റെക്കോഡ് ചേസ് ഉണ്ടായിട്ടില്ല.

മുംബെെയിൽ രണ്ടാമത് ബാറ്റ് ചെയ്യുന്നവർക്ക് മഞ്ഞ് വീഴ്ച്ചയുടെ പിന്തുണയുണ്ടായിരുന്നു. ഹെെദരാബാദ് ബാറ്റ് ചെയ്തപ്പോൾ നല്ല മഞ്ഞ് വീഴ്ചയുണ്ടാവുകയും ഇത് മുതലാക്കി അവർ ബാറ്റ് ചെയ്യുകയും ചെയ്തു. ടോസ് നേടിയിട്ടും മുംബെെ ഇന്ത്യൻസ് ബാറ്റ് ചെയ്യാൻ തീരുമാനിച്ചതും മണ്ടത്തരമായെന്നാണ് ആരാധകർ പറയുന്നത്. മുംബെെയുടെ ബൗളിങ്ങിനെക്കാൾ ഭേദം ബാറ്റിങ്ങാണ്. അതുകൊണ്ടുതന്നെ ആദ്യം ബാറ്റ് ചെയ്തത് തെറ്റായിപ്പോയെന്നാണ് മത്സരഫലം വ്യക്തമാക്കുന്നത്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article