Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•27 Apr 2026, 5:48 p.m. IST
IPL 2026: ചെന്നെെ സൂപ്പർ കിങ്സിനൊപ്പം ഈ സീസണിൽ എംഎസ് ധോണി കളിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരിക്കവെ പരിക്ക് വില്ലനാവുകയായിരുന്നു. ധോണിയെ ഈ സീസണിൽ ആരാധകർ മിസ് ചെയ്യുന്നുണ്ട്
ഹൈലൈറ്റ്:
- ധോണിയുടെ വരവ് കാത്ത് ആരാധകർ
- സിഎസ്കെ പട്ടികയിൽ ആറാം സ്ഥാനത്ത്
- സഞ്ജു സാംസൺ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്
എംഎസ് ധോണി(ഫോട്ടോസ്- Vijaya Karnataka Web)സൂര്യയയുടെ പിൻഗാമിയായി ശ്രേയസ് അയ്യർ എത്തണമെന്ന് പറയുന്നത് എന്തുകൊണ്ട്?
ഇപ്പോഴിതാ ധോണി കളിക്കുമോ ഇല്ലെയോ എന്നത് സംബന്ധിച്ചുള്ള നിർണ്ണായക കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ സിഎസ്കെ താരവും അവതാരകനുമായ ആർ അശ്വിൻ. 'ഈ സീസണിൽ നിന്ന് സിഎസ്കെ പുറത്തായാൽ എംഎസ് ധോണി ചിലപ്പോൾ കളിക്കാൻ സാധ്യതയുണ്ട്. സിഎസ്കെയ്ക്ക് ഇപ്പോഴും പ്ലേ ഓഫ് സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോൾ ധോണിയെ കളിപ്പിക്കുകയെന്ന സാഹസം എന്തിനാണ് സിഎസ്കെ എടുക്കേണ്ടത്?.
സിഎസ്കെയ്ക്ക് പ്ലേ ഓഫിലേക്കെത്താനാവുമെന്ന് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു. എന്നാൽ ഇത് അൽപ്പം പ്രയാസമായിരിക്കും. അവസാന അഞ്ച് മത്സരത്തിലെ സിഎസ്കെയുടെ പ്രകടനം പ്രതീക്ഷ നൽകുന്നതാണ്. മുംബെെ ഇന്ത്യൻസിനെ തോൽപ്പിക്കാനും ബാറ്റിങ്ങിലും ബൗളിങ്ങിലും മികവ് കാട്ടാനും സാധിക്കുന്നു. ഇപ്പോൾ റുതുരാജും പതിയെ ഫോമിലേക്കെത്തുന്നത് ടീമിന് പ്രതീക്ഷ നൽകുന്നു' യുട്യൂബ് ചാനലിൽ സംസാരിക്കവെ ആർ അശ്വിൻ പറഞ്ഞു.
നിലവിൽ സിഎസ്കെ ആറാം സ്ഥാനത്താണുള്ളത്. എട്ട് മത്സരത്തിൽ നിന്ന് മൂന്ന് ജയം നേടാൻ സിഎസ്കെയ്ക്ക് സാധിച്ചു. ആറ് പോയിന്റുകളാണ് ടീമിനുള്ളത്. ആറ് മത്സരങ്ങൾ ശേഷിക്കെ തുടർ ജയങ്ങൾ നേടാനായാൽ സിഎസ്കെയ്ക്ക് പ്ലേ ഓഫിലേക്കെത്താനാവും. എന്നാൽ സിഎസ്കെയ്ക്ക് ഇത് എളുപ്പമാവില്ല. ബൗളിങ് നിര പതിയെ താളം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ബാറ്റിങ് നിരക്ക് സ്ഥിരത കാട്ടാൻ സാധിക്കുന്നില്ല.
സഞ്ജു സാംസണെ മാത്രം ആശ്രയിക്കുന്ന നിരയായാണ് സിഎസ്കെ മുന്നോട്ട് പോകുന്നത്. സിഎസ്കെ ജയിച്ച മൂന്ന് മത്സരത്തിലും സഞ്ജു സാംസണാണ് സിഎസ്കെയുടെ ടോപ് സ്കോറർ. സഞ്ജു ഫ്ളോപ്പാകുന്ന മത്സരങ്ങളിലൊന്നും സിഎസ്കെയ്ക്ക് ജയിക്കാൻ സാധിക്കുന്നില്ല. അവസാന മത്സരത്തിൽ ഗുജറാത്ത് ടെെറ്റൻസിനെതിരേ റുതുരാജ് അർധ സെഞ്ചുറി നേടിയിരുന്നു.
IPL 2026: 'ഇടവേള വേണം', സമ്മർദ്ദം വെളിപ്പെടുത്തി ഋഷഭ് പന്ത്, ക്യാപ്റ്റൻ സ്ഥാനത്തേക്ക് മാർക്രം എത്തുമോ? നിർണ്ണായക മാറ്റത്തിന് സാധ്യത
എന്നാൽ ഡെവാൾഡ് ബ്രെവിസും ശിവം ദുബെയും മോശം ഫോമിൽ തുടരുകയാണ്. ടി20 ലോകകപ്പിൽ കിടിലൻ പ്രകടനം നടത്തിയ ദുബെ ഇത്തവണ ടീമിന് ബാധ്യതയായി മാറുകയാണ്. ബ്രെവിസ് പരിക്കിന് ശേഷം തിരികെ വന്നപ്പോൾ പഴയ മികവ് കാട്ടാൻ സാധിക്കുന്നില്ല. സർഫറാസ് ഖാനും ഉർവിൽ പട്ടേലും കാർത്തിക് ശർമയുമൊന്നും മികവ് കാട്ടുന്നില്ല. ഇക്കാരണങ്ങൾ നോക്കുമ്പോൾ സിഎസ്കെയ്ക്ക് തിരിച്ചുവരവ് പ്രയാസമായിരിക്കും എന്ന് തന്നെ വിലയിരുത്താം.








English (US) ·