Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•26 Apr 2026, 8:55 americium IST
IPL 2026: ചെന്നെെ സൂപ്പർ കിങ്സ് നിലവിൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണുള്ളത്. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ സിഎസ്കെയ്ക്ക് ഇനിയുള്ള എല്ലാ മത്സരത്തിലും തകർപ്പൻ ജയം അനിവാര്യമാണ്
ഹൈലൈറ്റ്:
- മുംബെെയെ തകർത്ത ആത്മവിശ്വാസത്തിൽ സിഎസ്കെ
- റുതുരാജ് ഗെയ്ക് വാദ് മോശം ഫോമിൽ
- സഞ്ജു സാംസണിൽ വിശ്വാസം അർപ്പിച്ച് സിഎസ്കെ
എംഎസ് ധോണിധോണിയുടെ പരിക്കിൽ വിവരങ്ങളുമായി ചെന്നൈ ബാറ്റിങ് കോച്ച്
എന്നാൽ ഇപ്പോൾ സിഎസ്കെ ആരാധകർക്ക് നിരാശയുണ്ടാക്കുന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ധോണി പൂർണ്ണ ഫിറ്റ്നസിലേക്ക് എത്തിയെങ്കിലും വരുന്ന മത്സരത്തിലും അദ്ദേഹം കളിക്കില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇന്ന് ഗുജറാത്ത് ടെെറ്റൻസിനെതിരേയാണ് സിഎസ്കെയുടെ മത്സരം. തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ ധോണി ഉണ്ടാകില്ലെന്നും ഇതിന്റെ കാരണം ഫിറ്റ്നസ് പ്രശ്നമല്ലെന്നുമാണ് റിപ്പോർട്ട്.
ധോണിക്ക് ഇപ്പോൾ പൂർണ്ണ ഫിറ്റ്നസുണ്ടെങ്കിലും നിലവിലെ വിജയ കൂട്ടുകെട്ട് പൊളിക്കേണ്ടന്ന കാരണത്താലാണ് ധോണി കളിക്കാത്തത് എന്നാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുംബെെ ഇന്ത്യൻസിനെതിരേ 103 റൺസിന്റെ തകർപ്പൻ ജയം നേടിയാണ് ചെന്നെെ സൂപ്പർ കിങ്സ് മുന്നോട്ട് പോകുന്നത്. ഈ കൂട്ടുകെട്ടിനെ തകർത്ത് ഇപ്പോൾ കളിക്കാൻ താൽപര്യമില്ലെന്ന് ധോണി അറിയിച്ചുവെന്നാണ് വിവരം.
സിഎസ്കെയ്ക്ക് ഇന്നത്തെ മത്സരം വളരെ പ്രധാനപ്പെട്ടതാണ്. സ്വന്തം തട്ടകത്തിൽ ഗുജറാത്തിനെ തോൽപ്പിക്കാൻ സിഎസ്കെയ്ക്ക് സാധിക്കേണ്ടതായുണ്ട്. ഏഴ് മത്സരത്തിൽ നിന്ന് മൂന്ന് ജയവും നാല് തോൽവിയുമാണ് സിഎസ്കെയുടെ അക്കൗണ്ടിലുള്ളത്. അഞ്ചാം സ്ഥാനത്തുള്ള സിഎസ്കെയ്ക്ക് പ്ലേ ഓഫ് നിലനിർത്താൻ ഇനിയുള്ള മത്സരങ്ങളിലെല്ലാം ജയം അനിവാര്യമാണ്.
സഞ്ജു സാംസണിന്റെ ഫോമിലേക്കാണ് സിഎസ്കെ ഉറ്റുനോക്കുന്നത്. സിഎസ്കെ ജയിച്ച മൂന്ന് മത്സരത്തിൽ രണ്ട് സെഞ്ചുറി ഉൾപ്പെടെ നേടി തിളങ്ങാൻ സഞ്ജുവിന് സാധിച്ചു. സഞ്ജു ഫ്ളോപ്പായ ഒറ്റ മത്സരത്തിൽ പോലും സിഎസ്കെ ജയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിലും സഞ്ജുവിന്റെ ഫോമാണ് സിഎസ്കെയ്ക്ക് നിർണ്ണായകം. സഞ്ജു മികവ് കാട്ടുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
IPL 2026: അന്ന് ഗോൾഡൻ ഡക്കാക്കി, ഇന്ന് ഒരോവറിൽ നാല് സിക്സർ; ഇത് വെെഭവിന്റെ പ്രതികാരം, തല്ലുവാങ്ങി പ്രഫുൽ ഹിൻഗെ
എന്നാൽ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക് വാദിന് ഫോമിലേക്കെത്താൻ സാധിക്കാത്തത് സിഎസ്കെയെ കാര്യമായി ബാധിക്കുന്നുണ്ട്. റുതുരാജുകൂടി ഫോമിലേക്കെത്തിയാൽ സിഎസ്കെയ്ക്കത് വലിയ കരുത്തായി മാറും. സിഎസ്കെയുടെ മധ്യനിരയിൽ ചില പ്രശ്നങ്ങളുണ്ട്. ധോണി കളിച്ചാലും വലിയൊരു ഇംപാക്ട് സൃഷ്ടിക്കാൻ സാധിക്കുമെന്ന് കരുതാനാവില്ല.
എന്നാൽ ഉർവിൽ പട്ടേലിനെ സിഎസ്കെ കളിപ്പിച്ചാൽ അത് ഗുണകരമായേക്കും. ഫിനിഷർ റോളിലേക്ക് വമ്പനടിക്കാരനായ താരത്തെ സിഎസ്കെയ്ക്ക് ഇപ്പോൾ അത്യാവശ്യമാണ്. സിഎസ്കെയുടെ സ്പിന്നർമാർ ഫോമിലേക്കെത്തിയത് ടീമിന്റെ ആത്മവിശ്വാസം ഉയർത്തുന്ന കാര്യമാണ്. ഗുജറാത്തിനെ തോൽപ്പിച്ച് മുന്നേറാൻ സിഎസ്കെയ്ക്ക് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.








English (US) ·