Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•11 May 2026, 8:23 americium IST
IPL 2026: ഐപിഎൽ 2026 സീസണിൽ മുബെെ ഇന്ത്യൻസ് പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ്. 2020ന് ശേഷം കപ്പിലേക്കെത്താൻ സാധിക്കാത്ത മുംബെെ ടീമിൽ അടിമുടി മാറ്റത്തിനായുള്ള തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു
ഹൈലൈറ്റ്:
- മുംബെെ ഇന്ത്യൻസിൽ അടിമുടി മാറ്റം വേണം
- ടീം മാനേജ്മെന്റ് കടുത്ത അതൃപ്തി
- ഹാർദിക്കിന്റെ സീറ്റ് പോയേക്കും
മുംബെെ ഇന്ത്യൻസ്(ഫോട്ടോസ്- ANI)സഞ്ജു സാംസണ് പിന്തുണ ഉയരുന്നു, ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കാൻ ഗംഭീറിന് താൽപര്യമില്ല,
മുംബെെയാണ് എതിരാളികളെങ്കിൽ എതിർ ടീം ഭയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ കുറച്ച് കാലമായി ഈ മികവ് മുംബെെക്ക് നഷ്ടമായിരിക്കുകയാണ്. ഇപ്പോൾ മുംബെെ അത്തരമൊരു അവകാശവാദം ഉന്നയിച്ചാൽ എതിരാളികൾ ചിലപ്പോൾ ചിരിക്കും. ഐപിഎൽ 2020 സീസണിന് ശേഷം ഒരു കിരീടം പോലും മുംബെെക്ക് നേടാനായിട്ടില്ല. ഇത്തവണയും പ്ലേ ഓഫ് കാണാതെ മുംബെെ പുറത്തായിരിക്കുകയാണ്.
എവിടെയാണ് മുംബെെയുടെ കണക്കുകൂട്ടൽ തെറ്റിയതെന്ന ചോദ്യമാണ് ആരാധകർക്കുള്ളത്. ഇതിന്റെ കാരണങ്ങൾ പറഞ്ഞ് തുടങ്ങുമ്പോൾ രോഹിത് ശർമയിലൂടെത്തന്നെ പറഞ്ഞ് തുടങ്ങണം. രോഹിത് ശർമയെ മുംബെെ ഇന്ത്യൻസ് നായകസ്ഥാനത്ത് നിന്ന് മാറ്റിയ നിലപാട് ടീമിന്റെ തകർച്ചക്കുള്ള ആണിക്കല്ലിടലായാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. നായകനെ മാറ്റുന്നത് സ്വാഭാവികമായ കാര്യമാണ്.
എന്നാൽ ആവശ്യത്തിന് ചർച്ചകൾ പോലും നടത്താതെ ഏകപക്ഷീയമായി രോഹിത്തിനെ മാറ്റി നിർത്തി ഹാർദിക്കിനെ കൊണ്ടുവന്നത് മുംബെെ കാട്ടിയ ഏറ്റവും വലിയ മണ്ടത്തരമാണ്. കർമ എന്നൊന്ന് ഉണ്ടെന്നാണ് ആരാധകർ മുംബെെ ടീം മാനേജ്മെന്റിനെ ഇപ്പോൾ ഓർമ്മിപ്പിക്കുന്നത്. ഒരു കാലത്ത് മുംബെെ സർവാധിപത്യം പുലർത്തിയിരുന്ന എതിരാളികളെല്ലാം ഇപ്പോൾ മുംബെെക്കൊപ്പം വളർന്നിരിക്കുന്നു.
ആർസിബിക്കെതിരേ ഒരു കാലത്ത് 17-10 എന്നിങ്ങനെയായിരുന്നു മുംബെെയുടെ നേർക്കുനേർ ആധിപത്യം. ഇപ്പോൾ അത് 19-17 ആയി. ആർസിബിയോട് അവസാന ഒമ്പത് മത്സരത്തിൽ ഒരു തവണ പോലും മുംബെെക്ക് ജയിക്കാനായില്ലെന്നത് ടീമിന്റെ പ്രകടനം എത്രത്തോളം പിന്നോട്ട് പോയി എന്ന് തെളിയിക്കുന്നതാണ്. ഈ സീസണിൽ മുഖ്യ എതിരാളികളായ ചെന്നെെ സൂപ്പർ കിങ്സിനോടും ആർസിബിയോടും രണ്ട് മത്സരങ്ങളിലും മുംബെെ തോറ്റു. ഇത് ചരിത്രത്തിൽ ആദ്യമായാണ്.
IPL 2026: തീയായി ഭുവി, സൂര്യകുമാറിനെ ഗോൾഡൻ ഡക്കാക്കി; രോഹിത്തും റിക്കിൽറ്റനും വീണു; ഭുവനേശ്വറിനെ ഇന്ത്യ തിരികെ വിളിക്കുമോ?
പഴയ പ്രതാപം മുംബെെ ഇന്ത്യൻസിന് പതിയെ പതിയെ നഷ്ടപ്പെട്ടു എന്നതാണ് വസ്തുത. മുംബെെക്ക് അടുത്ത സീസണിലെങ്കിലും ശക്തമായി തിരിച്ചുവരവ് നടത്താൻ അടിമുടി മാറ്റം അത്യാവശ്യമാണ്. മുംബെെയുടെ താഴേത്തട്ട് മുതൽ ചില മാറ്റങ്ങൾ അനിവാര്യമാണ്. ഒരു കാലത്ത് മുംബെെ കണ്ടെത്തുന്ന യുവതാരങ്ങളെല്ലാം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവി താരങ്ങളായി മാറിയിരുന്നു. ജസ്പ്രീത് ബുംറയും ഹാർദിക് പാണ്ഡ്യയും തിലക് വർമയുമെല്ലാം ഈ പട്ടികയിൽ ഉൾപ്പെടുന്നവരാണ്.
എന്നാൽ ഇപ്പോൾ മുംബെെക്ക് പ്രതീക്ഷ നൽകുന്ന ഒരു യുവതാരത്തെ പോലും കണ്ടെത്താൻ സാധിക്കുന്നില്ലെന്നതാണ് വസ്തുത. മുംബെെ ടീമിനുള്ളിൽ പോലും ഭിന്നതകൾ നിലനിൽക്കുന്നുണ്ട്. ഇതെല്ലാം പരിഹരിച്ച് ശക്തമായ തിരിച്ചുവരവ് നടത്താൻ മുംബെെക്ക് സാധിക്കേണ്ടതായുണ്ട്.
മഹേല ജയവർധനയെ പരിശീലകസ്ഥാനത്ത് നിന്നടക്കം മാറ്റിയേക്കുമെന്നുള്ള റിപ്പോർട്ടുകൾ ഇതിനോടകം പുറത്ത് വന്ന് കഴിഞ്ഞു. എന്തൊക്കെയായാലും മുംബെെയുടെ ആ പഴയ പോരാട്ടവീര്യം ആരാധകർ മിസ് ചെയ്യുന്നുണ്ട്. വരുന്ന സീസണിലെങ്കിലും തകർപ്പൻ തിരിച്ചുവരവ് നടത്താൻ മുംബെെക്ക് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.








English (US) ·