RCB vs GT IPL 2026 Final: ഈ സാലയും കപ്പ്, ചരിത്രമെഴുതി ആർസിബി; തട്ടകത്തിൽ തകർന്നടിഞ്ഞ് ​ഗുജറാത്ത് ടെെറ്റൻസ്

1 day ago 1
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ ആർസിബിക്ക് കിരീടം. ഫെെനലിൽ ഗുജറാത്ത് ടെെറ്റൻസിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ആർസിബി തുടർച്ചയായ രണ്ടാം സീസണിലും കപ്പിൽ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് എട്ട് വിക്കറ്റിന് 155 റൺസെടുത്തപ്പോൾ മറുപടിക്കിറങ്ങിയ ആർസിബി 18 ഓവറിൽ അഞ്ച് വിക്കറ്റിന് 161 റൺസെടുത്ത് കിരീടം നേടുകയായിരുന്നു. 42 പന്തിൽ 9 ഫോറും 3 സിക്സും ഉൾപ്പെടെ 75 റൺസോടെ പുറത്താവാതെ നിന്ന വിരാട് കോഹ്ലിയാണ് ആർസിബിയെ കപ്പിലേക്കെത്തിച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഗുജറാത്ത് ടെെറ്റൻസ് വലിയ പ്രതീക്ഷയിലായിരുന്നു. തട്ടകമായ അഹമ്മദാബാദിൽ വമ്പൻ റെക്കോഡുള്ള ശുഭ്മാൻ ഗില്ലിനും സംഘത്തിനും പക്ഷെ പിഴച്ചു. എട്ട് പന്തിൽ 10 റൺസെടുത്ത ശുഭ്മാൻ ഗില്ലാണ് ആദ്യം മടങ്ങിയത്. രണ്ട് ബൗണ്ടറി നേടിയ ഗില്ലിനെ ഷോർട്ട് ബോളിൽ ജോഷ് ഹെയ്സൽവുഡാണ് പുറത്താക്കിയത്.

15 വയസ്സ് മാത്രം പ്രായമുള്ള താരം സാധ്യമാകുന്നതെല്ലാം ചെയ്താണ് ഈ സീസൺ അവസാനിപ്പിച്ചത്


അധികം വെെകാതെ സായ് സുദർശനും മടങ്ങി. 12 പന്തിൽ രണ്ട് ഫോറടക്കം 12 റൺസെടുത്ത സായ് സുദർശനെ ഭുവനേശ്വർ കുമാറാണ് പുറത്താക്കിയത്. 26 റൺസിനിടെ ഗുജറാത്തിന്റെ രണ്ട് ഓപ്പണർമാരും കൂടാരം കയറിയെന്നതാണ് എടുത്തു പറയേണ്ടത്. ഇതിന്റെ സമ്മർദ്ദത്തിൽ നിന്ന് കരകയറാൻ ഗുജറാത്തിന് സാധിക്കാതെ പോയി. മൂന്നാം നമ്പറിലിറങ്ങിയ നിശാന്ത് സിദ്ധു 18 പന്തിൽ മൂന്ന് ഫോറടക്കം 20 റൺസെടുത്ത് മടങ്ങി.

റാസിഖ് സലാം ധാറിനാണ് വിക്കറ്റ്. ജോസ് ബട്ലർ ഒരു വശത്ത് പിടിച്ചുനിന്ന് കളിക്കാൻ ശ്രമിച്ചു. പതിയെ തുടങ്ങി നിലയുറപ്പിച്ച ശേഷം ആക്രമിക്കാനുള്ള ബട്ലറിന്റെ പദ്ധതി പാളി. 23 പന്തിൽ ഒരു ഫോറടക്കം 19 റൺസെടുത്ത ബട്ലറെ ക്രുണാൽ പാണ്ഡ്യയുടെ പന്തിൽ ജിതേഷ് ശർമ സ്റ്റംപ് ചെയ്ത് പുറത്താക്കി. അർഷാദ് ഖാൻ അതിവേഗം റൺസുയർത്താനാണ് ശ്രമിച്ചത്.
Samayam MalayalamRCB vs GT IPL 2026 Final: ശുഭ്മാൻ ​ഗിൽ 10, സായി സുദർശൻ 12, ഓറഞ്ച് ക്യാപ്പ് തൂക്കി വെെഭവ് സൂര്യവംശി; റെക്കോഡ് നേട്ടം
എന്നാൽ വലിയ സ്കോറിലേക്ക് ഉയരാനായില്ല. ആറ് പന്തിൽ 15 റൺസെടുത്ത അർഷാദ് ഖാനെ ജോഷ് ഹെയ്സൽവുഡാണ് മടക്കിയത്. രാഹുൽ തെവാത്തിയയും നിരാശപ്പെടുത്തി. അഞ്ച് പന്തിൽ ഏഴ് റൺസെടുത്ത തെവാത്തിയയെ റാസിഖാണ് പുറത്താക്കിയത്. വമ്പനടിക്കാരനായ ജേസൻ ഹോൾഡർക്കും ഒന്നും ചെയ്യാനായില്ല. അഞ്ച് പന്തിൽ ഏഴ് റൺസെടുത്ത ഹോൾഡറെ ഭുവനേശ്വർ കുമാറാണ് മടക്കിയത്.

റാഷിദ് ഖാനെ (7) റാസിഖ് കൂടാരം കയറ്റി. വാഷിങ് സുന്ദർ 37 പന്തിൽ അഞ്ച് ബൗണ്ടറി ഉൾപ്പെടെ 50 റൺസോടെ പുറത്താവാതെ നിന്നു. കഗിസോ റബാഡയും (3) ക്രീസിൽ തുടർന്നു. ഇതോടെ 20 ഓവറിൽ എട്ട് വിക്കറ്റിന് 155 എന്ന സ്കോറിലേക്ക് ഗുജറാത്ത് ഒതുങ്ങി. ആർസിബിക്കായി റാസിഖ് സലാം മൂന്ന് വിക്കറ്റും ഭുവനേശ്വർ കുമാർ, ജോഷ് ഹെയ്സൽവുഡ് എന്നിവർ രണ്ട് വിക്കറ്റും ക്രുണാൽ പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി.

RCB vs GT IPL 2026 Final: രാജസ്ഥാനോട് സെഞ്ചുറി, പക്ഷെ ആർസിബിയോട് നടന്നില്ല; ഗില്ലിനെ പൂട്ടി ഹെയ്സൽവുഡ്, സായിയും ഫ്ളോപ്പ്

മറുപടിക്കിറങ്ങിയ ആർസിബിക്കായി വെടിക്കെട്ട് തുടക്കമാണ് വിരാട് കോഹ്ലിയും വെങ്കടേഷ് അയ്യരും ചേർന്ന് നൽകിയത്. 16 പന്തിൽ നാല് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 32 റൺസുമായി വെങ്കടേഷ് പുറത്താകുമ്പോൾ 62 റൺസ് സ്കോർബോർഡിലുണ്ടായിരുന്നു. ദേവ്ദത്ത് പടിക്കൽ നാല് പന്തിൽ ഒരു റൺസുമായി മടങ്ങിയപ്പോൾ ക്യാപ്റ്റൻ രജത് പാട്ടീധാറിനും വലിയ സ്കോർ നേടാനായില്ല.

13 പന്തിൽ 15 റൺസാണ് രജത്തിന് നേടാനായത്. ക്രുണാൽ പാണ്ഡ്യ ഒരു റൺസിൽ പുറത്തായി. ഒരു വശത്ത് തല്ലിത്തകർത്ത വിരാട് കോഹ്ലി 25 പന്തിൽ അർധ സെഞ്ചുറി നേടി. ഐപിഎല്ലിലെ കോഹ്ലിയുടെ വേഗ ഫിഫ്റ്റിയാണ് ഫെെനലിൽ പിറന്നത്. ടിം ഡേവിഡ് അതിവേഗം റൺസുയർത്തി. 17 പന്തിൽ മൂന്ന് ഫോറും ഒരു സിക്സും ഉൾപ്പെടെ 24 റൺസെടുത്താണ് ഡേവിഡ് പുറത്തായത്. പിന്നീട് കോഹ്ലിയും ജിതേഷ് ശർമയും (11) ചേർന്ന് കൂടുതൽ അപകടമില്ലാതെ ആർസിബിയെ കപ്പിലേക്കെത്തിക്കുകയായിരുന്നു.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article