ഗുജറാത്ത് ടെെറ്റൻസിനെ തകർത്ത് ഫെെനലിലെത്തിയ ആർസിബി ഫെെനലിലും ജയം ആവർത്തിക്കുകയായിരുന്നു. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദിൽ നടന്ന ഫെെനലായിട്ടും മികച്ചൊരു പോരാട്ടം കാഴ്ചവെക്കാൻ അവർക്കായില്ലെന്നതാണ് എടുത്തു പറയേണ്ടത്. കലാശപ്പോരാട്ടത്തിൽ ഗുജറാത്തിന് പിഴച്ചത് എവിടെയാണ്?. തോൽവിയുടെ കാരണങ്ങൾ പരിശോധിക്കാം.
15 വയസ്സ് മാത്രം പ്രായമുള്ള താരം സാധ്യമാകുന്നതെല്ലാം ചെയ്താണ് ഈ സീസൺ അവസാനിപ്പിച്ചത്
ശുഭ്മാൻ ഗില്ലിന്റെ മോശം ക്യാപ്റ്റൻസി
ഗുജറാത്തിന്റെ തോൽവിയുടെ പ്രധാന കാരണം ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ മോശം ക്യാപ്റ്റൻസിയാണെന്ന് പറഞ്ഞാലും അത് തെറ്റാകില്ല. ബൗളർമാരെ ഉപയോഗിക്കുന്നതിൽ വലിയ പിഴവാണ് ഗിൽ കാട്ടിയത്. ആദ്യത്തെ ഏഴ് ഓവറിൽ മുഹമ്മദ് സിറാജും കഗിസോ റബാഡയും മാത്രമാണ് പന്തെറിഞ്ഞത്. ഇത് വലിയ അബദ്ധമായെന്ന് പറയാം. റബാഡയും സിറാജും തല്ലുവാങ്ങുന്ന സാഹചര്യത്തിൽ മറ്റൊരു ബൗളറെ പരീക്ഷിക്കാൻ ഗിൽ തയ്യാറായില്ല.
ഇതോടെ പവർപ്ലേയ്ക്കുള്ളിൽത്തന്നെ ആർസിബി അടിത്തറ പാവുകയും പിന്നീട് ആത്മവിശ്വാസത്തോടെ കളിക്കുകയും ചെയ്തു. കഗിസോ റബാഡയെ മധ്യ ഓവറിൽ പരീക്ഷിച്ച് നോക്കാത്തതും മണ്ടത്തരമായി. ഒരോവർ റബാഡക്ക് ബാക്കിയായി. റാഷിദ് ഖാൻ നാല് ഓവറിൽ 25 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. 11ാം ഓവറിലാണ് റാഷിദിനെ ഗിൽ ഉപയോഗിച്ചത്. പവർപ്ലേയ്ക്ക് പിന്നാലെ റാഷിദിനെ ഉപയോഗിക്കാമായിരുന്നു.
RCB vs GT IPL 2026 Final: ധോണിയും രോഹിത്തും ഇനി പിന്നിൽ, രജത് ആ സിംഹാസനത്തിൽ ഒറ്റക്കിരിക്കും; ആർസിബി ക്യാപ്റ്റന് ചരിത്ര നേട്ടം
പ്രസിദ്ധ് കൃഷ്ണയെ എന്തിനാണ് കളിപ്പിച്ചത് എന്ന ചോദ്യം ഗിൽ സ്വയം ചോദിക്കുന്നത് നന്നാവും. ഒരോവർ മാത്രമാണ് താരത്തിന് ലഭിച്ചത്. ഏഴ് റൺസ് മാത്രമാണ് പ്രസിദ്ധ് വിട്ടുകൊടുത്തത് എന്നതും എടുത്തു പറയണം. ബൗളിങ് കരുത്ത് ഏറെയുണ്ടായിട്ടും അതിനെ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കാത്ത ഗില്ലിന്റെ പിഴവാണ് ഗുജറാത്തിന്റെ തോൽവിയുടെ പ്രധാന കാരണം.
ആർസിബിയുടെ ഷോർട്ട് ബോൾ കെണി മനസിലാക്കിയില്ല
ഗുജറാത്തിനെ സംബന്ധിച്ച് അഹമ്മദാബാദ് ഹോം ഗ്രൗണ്ടാണ്. ഇവിടുത്തെ സാഹചര്യം മറ്റാരെക്കാളും നന്നായി അറിയാവുന്ന ടീം. ഗുജറാത്തിനെതിരേ ഷോർട്ട് ബോൾ തന്ത്രമാണ് ആർസിബി ബൗളർമാർ പയറ്റിയത്. ഈ കെണിയിൽ ശുഭ്മാൻ ഗില്ലും സായ് സുദർശനുമടക്കം വീണു. പിച്ചിലെ എക്സ്ട്രാ ബൗൺസ് മുതലാക്കി ആർസിബി ബൗളർമാർ പന്തെറിഞ്ഞപ്പോൾ അത് മനസിലാക്കി കളിക്കാൻ ഗുജറാത്തിന് സാധിക്കാതെ പോയി. നായകനെന്ന നിലയിൽ ശുഭ്മാൻ ഗിൽ ബാറ്റിങ്ങിൽ ഉത്തരവാദിത്തം കാട്ടിയില്ല. സായിയും മോശം ഷോട്ട് കളിച്ചാണ് പുറത്തായത്.
RCB vs GT IPL 2026 Final: പരിക്കിലും പതറിയില്ല, റെക്കോഡുകൾ കടപുഴക്കി വിരാട് കോഹ്ലി; രോഹിത്തിനേയും റെയ്നയേയും പിന്നിലാക്കി
ടോപ് ത്രീയിൽ മാത്രം വിശ്വസിച്ച് കളിച്ചു
ഗുജറാത്ത് കാട്ടിയ വലിയ മണ്ടത്തരം ടോപ് ത്രീയെ അമിതമായി ആശ്രയിച്ചു എന്നതാണ്. ശുഭ്മാൻ ഗില്ലും സായ് സുദർശനും ജോസ് ബട്ലറും പുറത്തായാൽ ഗുജറാത്ത് തോൽക്കുന്ന അവസ്ഥയാണുള്ളത്. ടോപ് ത്രീ മിന്നിച്ചാൽ മാത്രം ജയിക്കുന്ന നിരയായി ഗുജറാത്ത് മാറി. ഗുജറാത്തിന്റെ മധ്യനിരയിൽ വിശ്വസിക്കാൻ സാധിക്കുന്ന ഒരു ബാറ്റ്സ്മാൻ പോലും ഇല്ലാത്ത അവസ്ഥയാണ്. ഫെെനലിൽ ഇത് ഗുജറാത്തിന് തിരിച്ചടിയായി മാറി.
ഗുജറാത്തിന് ആവശ്യത്തിന് വിശ്രമം ലഭിച്ചില്ല
ഫെെനൽ ഷെഡ്യൂൾ ഗുജറാത്തിന് വലിയ തിരിച്ചടിയായി മാറി. രണ്ടാം ക്വാളിഫയറിൽ രാജസ്ഥാനെ തോൽപ്പിച്ച ശേഷം ആവശ്യത്തിന് വിശ്രമം ഗുജറാത്ത് ടീമിന് ലഭിച്ചിട്ടില്ല. 29നായിരുന്നു രണ്ടാം ക്വാളിഫയർ. ഇതിന് ശേഷം ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഗുജറാത്തിന് ഫെെനലിൽ ഇറങ്ങേണ്ടി വന്നു. അതേ സമയം 26ന് നടന്ന ഒന്നാം ക്വാളിഫയറിൽ ജയിച്ച ആർസിബിക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കുകയും ചെയ്തു. ആവശ്യത്തിന് വിശ്രമം ലഭിക്കാത്തത് ഗുജറാത്തിനെ ബാധിച്ചുവെന്ന് തന്നെ പറയാം.







English (US) ·